21 April 2025, 03:21 PM IST

'ദ സിസർ കട്ടി'ൽ സാറാ എലിസബത്ത്
യുകെയിലെ മലയാളികളായ സിനിമാ സ്‌നേഹികളുടെ കൂട്ടായ്മയില്‍ പിറന്ന ഹ്രസ്വചിത്രം 'ദ സിസര്‍ കട്ട്' ശ്രദ്ധേയമാകുന്നു. പ്രശാന്ത് നായര്‍ പാട്ടത്തില്‍ ആണ് സംവിധാനം. ബ്രിട്ടീഷ് സിനിമാ താരവും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ സാറ എലിസബത്താണ് ചിത്രത്തില്‍ പ്രധാനവേഷം ചെയ്തിരിക്കുന്നത്.
യുട്യൂബില്‍ ശ്രദ്ധേയമായി മാറിയ 'ദി നൈറ്റി'നും 'യുകെ മല്ലു ഫ്രസ്‌ട്രേറ്റഡി'നും ശേഷം യുകെയിലെ മലയാളി സിനിമാസ്‌നേഹികളുടെ കൂട്ടായ്മയായ ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറില്‍ പ്രശാന്ത് നായര്‍ പാട്ടത്തില്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ മലയാളം ഹ്രസ്വചിത്രമാണ് 'ദ സിസര്‍ കട്ട്'. വിഷു-ഈസ്റ്റര്‍ ആഘോഷങ്ങളോടനുബന്ധിച്ച് യുട്യൂബിലാണ് ചിത്രം റിലീസ് ചെയ്തത്.
ബ്രിട്ടീഷ് അഭിനേതാക്കളെ ഉള്‍പ്പെടുത്തി പൂര്‍ണ്ണമായും യുകെയിലായിരുന്നു ചിത്രീകരണം. ജോ സഖറിയ, സുനില്‍ രാജന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്. പ്രശാന്ത് നായര്‍ പാട്ടത്തിലും ജിഷ്ണു വെട്ടിയാറും ചേര്‍ന്ന് രചിച്ച ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത് കിഷോര്‍ ശങ്കര്‍ ആണ്. സംഗീത സംവിധാനം ഋതു രാജ്. രഞ്ജിത്ത് വിജയരാഘവന്‍, മാത്തുക്കുട്ടി ജോണ്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
Content Highlights: The Scissor Cut: Malayalam abbreviated movie by UK Malayalees released successful Youtube
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·