മാക്സിമം നോർമൽ ഡെലിവെറിക്ക് നോക്കി എപ്പിഡ്യൂറലും എടുത്തു പക്ഷേ നടന്നത് സി സെക്ഷൻ; വാവയുടെ വരവിനെ കുറിച്ച് ദുർഗ

2 months ago 3

Authored by: ഋതു നായർ|Samayam Malayalam9 Nov 2025, 11:12 am

ഞങ്ങൾ മൂന്നുപേരും ഇനി പിറന്നാൾ ഒരുമിച്ചു ആഘോഷിക്കും എന്നാണ് ദുർഗ പറഞ്ഞത്. മൂന്നുപേരും ജനിച്ചത് ഒരേ ദിവസം ആണെന്നാണ് സൂചന

durga krishna shared her gestation  travel  and her conflict   during gestation  play  and deliveryദുർഗ കൃഷ്ണ(ഫോട്ടോസ്- Samayam Malayalam)
നടി ദുർഗ കൃഷ്ണ ഈ അടുത്താണ് ഒരു പെൺകുഞ്ഞിന്റെ അമ്മ ആയത്. ദുർഘടം പിടിച്ച ഒരു ഗര്ഭകാലം ആയിരുന്നു ദുർഗക്ക്. ആദ്യത്തെ അഞ്ചുമാസങ്ങളും ആശുപത്രിയിൽ തന്നെ ആയിരുന്നു ദുര്ഗ എന്ന് പറയേണ്ടി വരും. കാരണം അപ്രതീക്ഷിതം ആയി കോവിഡ് പോസിറ്റീവ് ആയതും പിന്നീട് ബ്ലഡിൽ ഇൻഫെക്ഷൻ ആയതൊക്കെയും ദുർഗയെ ഏറെ പ്രതിസന്ധിയിലാക്കി.

ഏകദേശം അഞ്ചുമാസത്തോളം ആണ് പുറം ലോകവും ആയി ഒരു ബന്ധം ഇല്ലാത്ത രീതിയിൽ ദുർഗക്ക് കഴിയേണ്ടി വന്നത്. കാരണം ആശുപത്രിയിൽ പോയും വീട്ടിലേക്ക് തിരിച്ചെത്തിയും ആണ് ദുർഗ അഞ്ചുമാസം തള്ളി നീക്കിയത്. പിന്നീട് അഞ്ചുമാസത്തിനു ശേഷം ക്ഷേത്രങ്ങളിൽ വഴിപാട് നടത്താൻ വേണ്ടി ദുര്ഗ പോയിരുന്നു. പക്ഷേ അപ്പോഴും കുറച്ചുദിവസം ദുര്ഗ ആശുപത്രിയിൽ ആയി. വേദന ഒട്ടും സഹിക്കാൻ കഴിയാത്ത ആളാണ് താനെന്നും പക്ഷേ ഇതിനെയും താൻ വിജയകരമായി നേരിട്ട് എന്നും താരത്തിന്റെ വാക്കുകളിൽ നിന്നും വായിച്ചെടുക്കാം.


ALSO READ: സ്വന്തം ദേവിക ചേച്ചി! ഇത്രയും ബന്ധം ഉണ്ടായിരുന്നോ ഇവർക്കിടയിൽ; ഗിഫ്റ്റിൽ കണ്ണ് നിറഞ്ഞ നവ്യ നായർഒട്ടും വേദന സഹിക്കാൻ പറ്റാത്ത ആളാണ് ഞാൻ. ഒരു ഇന്ജെക്ഷന്റെ വേദന പോലും എനിക്ക് സഹിക്കാൻ ആകില്ല. അങ്ങനെ ഉള്ള ഒരാൾ പ്രസവിക്കാൻ പോകുന്നു. എനിക്ക് ആലോചിക്കാൻ പോലും വയ്യ. അറിഞ്ഞുകൂടാ ഞാൻ എങ്ങനെ ഇതിനെ അതിജീവിക്കും എന്ന്. പക്ഷേ ഞാൻ ഇതും കടന്നുപോകും. എന്റെ ബേബി ഹെൽത്തി ആയി വരണം എന്നാണ് എന്റെ പ്രാർത്ഥന. അതിനായി വേദന ഞാൻ സഹിക്കും. എപ്പിഡ്യൂറൽ ഞാൻ എടുക്കുന്നത് കൊണ്ട് അധിക വേദന ഉണ്ടാകില്ല. ബെർത്ത് സ്യൂട്ടിൽ ഉണ്ണിയേട്ടനും അമ്മയും എന്റെ അമ്മയും ആണ് ഉണ്ടാകുന്നത്. വാവ ആയ ശേഷം ആണ് നോർമൽ റൂമിലേക്ക് മാറുന്നത്. ദുർഗ ഇങ്ങനെ പറയുകയും എപ്പിഡ്യൂറൽ എടുക്കുകയും ചെയ്തിരുന്നു, നോര്മല് ഡെലിവറിക്ക് വേണ്ടി കാത്തു എന്നാൽ ദുർഗക്ക് നടന്നത് സി സെക്ഷൻ ആയിരുന്നു എന്നും താരം പറഞ്ഞു.
Read Entire Article