04 September 2025, 04:49 PM IST

കണ്ണൂർ ഇരിട്ടിയിലെ മാജിക് ഫ്രെയിംസ് സിനിമാസ് സണ്ണി ജോസഫ് ഉദ്ഘാടനംചെയ്യുന്നു
വര്‍ഷത്തില്‍ മലയാള സിനിമയ്ക്ക് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ സമ്മാനിക്കുന്ന നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് സിനിമാസിന്റെ പുതിയ തീയേറ്റര്‍ കണ്ണൂര്‍ ഇരിട്ടിയിലും പ്രവര്‍ത്തനം ആരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളോടെയാണ് തീയേറ്റര്‍ നിര്‍മിച്ചിരിക്കുന്നത്.
മലപ്പുറം എടക്കര എസ് മാളില്‍ പ്രവര്‍ത്തനം ആരംഭിച്ച മാജിക് ഫ്രെയിംസ് സിനിമാസിന് ശേഷം ഓണക്കാലത്ത് ഹൗസ് ഫുള്‍ ഷോകളോടെ പല ചിത്രങ്ങളും നിറഞ്ഞോടുമ്പോള്‍ പ്രേക്ഷകര്‍ക്ക് മനോഹരമായ സിനിമ അനുഭവം സമ്മാനിക്കുക എന്നതാണ് കണ്ണൂര്‍ ഇരിട്ടിയില്‍ പ്രവര്‍ത്തനമാരംഭിച്ച മാജിക് ഫ്രെയിംസ് സിനിമാസും ലക്ഷ്യമിടുന്നത്. രണ്ട് സ്‌ക്രീനുകളാണ് ഇവിടെ ഉള്ളത്.
എംഎല്‍എയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ നടി മഹിമ നമ്പ്യാര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍, മറ്റു രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖരും സിനിമാ പ്രേമികളായ നാട്ടുകാരും പങ്കെടുത്തു. വാര്‍ത്താ പ്രചാരണം: ബ്രിങ് ഫോര്‍ത്ത്.
Content Highlights: Magic Frames Cinemas, owned by Listin Stephen, launches caller theatre successful Iritty
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·