മാത്യു തോമസിന്റെ നായികയായി ഈച്ച!; 3D ചിത്രം 'ലൗലി' മെയ് 2-ന്

9 months ago 9

lovely-movie

ചിത്രത്തിന്റെ പോസ്റ്റർ | Photo: Special arrangement

ച്ചയും മനുഷ്യരുമായുള്ള അപൂര്‍വമായൊരു ആത്മബന്ധത്തിന്റെ കഥയുമായെത്തുന്ന ത്രീഡി ചിത്രം 'ലൗലി' റിലീസ് തീയതി പുറത്ത്. മെയ് 2-നാണ് റിലീസ്. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഈച്ചയാണ് നായികയായെത്തുന്നത്. വേനലവധിയായതിനാല്‍ കുട്ടികളെ ചിത്രം ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു ആനിമേറ്റഡ് ക്യാരക്ടര്‍ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും 'ലൗലി'യ്ക്കുണ്ട്. ഹോളിവുഡിലും മറ്റും മുഖ്യധാരാ സിനിമാ താരങ്ങള്‍ തന്നെ ആനിമേറ്റഡ് ക്യാരക്ടറുകള്‍ക്ക് ശബ്ദം നല്‍കുന്നതുപോലെ ഈ ചിത്രത്തില്‍ നായികയായെത്തുന്ന ഈച്ചയ്ക്ക് ശബ്ദം കൊടുത്തിരിക്കുന്നത് മലയാള സിനിമയില്‍ സജീവമായ ഒരു താരമാണെന്നാണ് ടീസര്‍ നല്‍കിയിരിക്കുന്ന സൂചന. 'ടമാര്‍ പഠാര്‍' എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ശ്രദ്ധിക്കപ്പെട്ടിരുന്നു.

സെമി ഫാന്റസി ജോണറിലെത്തുന്ന ചിത്രം നിര്‍മിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്‌സ് പ്രൊഡക്ഷന്‍സിന്റെയും നേനി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റേയും ബാനറില്‍ ശരണ്യയും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ്. മനോജ് കെ. ജയന്‍, കെപിഎസി ലീല തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സംവിധായകന്‍ ആഷിഖ് അബുവാണ്.

വിഷ്ണു വിജയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റര്‍ കിരണ്‍ ദാസാണ്. പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കര്‍, കോ പ്രൊഡ്യൂസര്‍മാര്‍: പ്രമോദ് ജി. ഗോപാല്‍, ഡോ. വിമല്‍ രാമചന്ദ്രന്‍, ആര്‍ട്ട്: കൃപേഷ് അയ്യപ്പന്‍കുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, സിജിഐ ആന്‍ഡ് വിഎഫ്എക്‌സ്: ലിറ്റില്‍ ഹിപ്പോ സ്റ്റുഡിയോസ്, ക്യാരക്ടര്‍ ഡിസൈന്‍: അഭിലാഷ്, കോസ്റ്റ്യൂം: ദീപ്തി അനുരാഗ്, സൗണ്ട് ഡിസൈന്‍: നിക്‌സണ്‍ ജോര്‍ജ്ജ്, ഗാനരചന: സുഹൈല്‍ കോയ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഹരീഷ് തെക്കേപ്പാട്ട്, വെതര്‍ സപ്പോര്‍ട്ട്: അഭിലാഷ് ജോസഫ്, ആക്ഷന്‍ കോറിയോഗ്രഫി: കലൈ കിങ്‌സണ്‍, ഡിഐ: കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, സൗണ്ട് മിക്‌സിങ്: സിനോയ് ജോസഫ്, പിആര്‍ഒ: എഎസ് ദിനേശ്, ആതിര ദില്‍ജിത്ത്, സ്റ്റില്‍സ്: ആര്‍. റോഷന്‍, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോ ടൂത്ത്‌സ്, മീഡിയ ഡിസൈന്‍സ്: ഡ്രിപ്‌വേവ് കളക്ടീവ്.

Content Highlights: Lovely Movie: 3D Animated Film Release Date

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article