08 September 2025, 09:23 AM IST

'ദി ചേസ്' ടീസറിൽ ധോനിയും ആർ. മാധവനും | Photo: Screen grab/ YouTube: Lucifer Music
ആര്‍. മാധവനൊപ്പം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനി പ്രധാനകഥാപാത്രത്തിലെത്തുന്ന 'ദി ചേസി'ന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്. വസന്‍ ബാല സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞദിവസമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അടിമുടി ആക്ഷന്‍ നിറഞ്ഞ ടീസറില്‍ തോക്കേന്തിയാണ് ധോനിയും മാധവനും പ്രത്യക്ഷപ്പെടുന്നത്.
ടാസ്‌ക് ഫോഴ്‌സ് എന്നെഴുതിയ കറുപ്പ് ബുള്ളറ്റ് പ്രൂഫ് ധരിച്ച ധോനിയേയും മാധവനേയും ടീസറില്‍ കാണാം. 'ഒരു ദൗത്യം, രണ്ട് പോരാളികള്‍', എന്ന ടാഗിലാണ് ടീസര്‍. ഗണ്‍ഫൈറ്റും ചേസിങ്ങുമായി നോണ്‍ സ്‌റ്റോപ് ആക്ഷന്‍ ഉറപ്പുനല്‍കുന്നതാണ് ചിത്രമെന്ന് ടീസര്‍ സൂചന നല്‍കുന്നു.
'കൂള്‍ ഹെഡ്' എന്നാണ് ടീസറില്‍ ധോനിയെ വിശേഷിപ്പിക്കുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വിരാജ് ഗേലാനിയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ടെന്നാണ് സൂചന. ലൂസിഫര്‍ സര്‍ക്കസ് ആണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlights: First look teaser of `The Chase` featuring MS Dhoni and R. Madhavan is out!
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·