മാളിൽ നവ്യയോട് മോശം പെരുമാറ്റം! ആ തീഷ്ണമായ നോട്ടം: സൗബിന്റെ ഇടപെടൽ; കോഴിക്കോട് എത്തിയ നവ്യ നായർ

3 months ago 4

Authored by: ഋതു നായർ|Samayam Malayalam13 Oct 2025, 8:10 am

ഒരു അർദ്ധരാത്രിയിൽ നടക്കുന്ന സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രം പുരോഗമിക്കുന്നത്.ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്

navya nair(ഫോട്ടോസ്- Samayam Malayalam)
പാതിരാത്രി സിനിമയുടെ പ്രമോഷന് വേണ്ടി കോഴിക്കോട് എത്തിയതാണ് നവ്യ നായരും ടീമും. നായകൻ സൗബിൻ അടക്കമുള്ള താരങ്ങൾ കോഴിക്കോടേക്ക് എത്തിയിരുന്നു. രാത്രി വൈകി റൂമുകളിലേക്ക് മടങ്ങാൻ വേണ്ടി തിരക്കിൻറെ ഇടയിലൂടെ ആണ് താരങ്ങളെ കടത്തിവിടുന്നത്. ബൗണ്സര്മാര് ചുറ്റിനും ഉണ്ടെങ്കിലും തിരക്കിൻറെ ഇടയിലൂടെ ഒരാൾ നവ്യയുടെ ശരീരത്തിൽ സ്പർശിക്കുന്നു. ഉടനെ തന്നെ പിന്നിൽ നിന്ന സൗബിൻ ആ കൈ തടയുന്നതും നവ്യയെ സുരക്ഷിതയായി മാറ്റുന്നതും കാണാം. എന്നാൽ തന്നെ സ്പർശിച്ച ആൾക്ക് നേരെ നവ്യ നോക്കുന്ന ഒരു നോട്ടം. അതിന് കുറിച്ചായി ആരാധകർ.

പൊതുപരിപാടികളിൽ പങ്കെടുക്കാൻ എത്തുന്ന താരങ്ങൾക്ക് നേരെ മോശം അനുഭങ്ങൾ ഉണ്ടാകുന്നത് ഒരു സമയത്ത് പതിവായിരുന്നു.. ചിലർ വേദിക്ക് പുറത്തുവച്ചാകും അറ്റാക്ക്. എന്നാൽ ഇത് ഒഴിവാക്കാൻ ആയി ഇപ്പോൾ ബൗണ്സര്മാര് താരങ്ങൾക്ക് ഒപ്പം തന്നെയുണ്ട്. എങ്കിലും ചെറിയ ഒരു ഗ്യാപ്പ് കിട്ടിയ സമയത്താണ് നവ്യക്ക് നേരെ ഒരാൾ തിരിഞ്ഞതും.


കോഴിക്കോട് എനിക്ക് അത്രയും ഇഷ്ടമുള്ള നാടാണ്. നിങ്ങൾ ആളുകളെ സ്നേഹിക്കുന്നപോലെ സിനിമയെ സ്നേഹിക്കുന്ന രീതി അത് അങ്ങനെ ആണ്, ഞങ്ങൾ നിങ്ങളുടെ മുൻപിലേക്ക് ഞങ്ങളുടെ കഷ്ടപ്പാട് കൊണ്ട് വയ്ക്കുകയാണ്. ദൈവത്തിന് മുൻപിൽ നിവേദ്യം വയ്ക്കുന്ന പോലെയാണ് നിങ്ങളുടെ മുൻപിൽ സിനിമ വയ്ക്കുന്നത്. നിങ്ങളുടെ ഓപ്‌ഷൻ ആണ് അത് സ്വീകരിക്കണോ വേണമോ എന്നത്. പക്ഷേ നമ്മുടെ ആഗ്രഹം ആണ് ഞങ്ങളുടെ കഷ്ടപ്പാട് നിങ്ങൾ സ്വീകരിക്കണം എന്ന്. ഒക്ടോബർ പതിനേഴിനാണ് ഈ ചിത്രം റിലീസ് എത്തുന്നത്.

ALSO READ: ലോകയുടെ വൻ വിജയം, പിന്നാലെ ബെല്ലി ഡാൻസ് വൈറലായി; അമ്മ ലിസി ആഗ്രഹിച്ചപോലെ നിറഞ്ഞു നിൽക്കുകയാണ് കല്യാണി


നവ്യാ നായർക്ക് പുറമെ , സൗബിൻ ഷാഹിർ സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്.

മമ്മൂട്ടി നായകനായി എത്തിയ പുഴു എന്ന ചിത്രം സംവിധാനം ചെയ്ത റത്തീനയാണ് ചിത്രത്തിന്റെ സംവിധാനം. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അക്ബർ ട്രാവൽസ് ഡോക്ടർ കെ.വി. അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.

Read Entire Article