21 March 2025, 05:00 PM IST
.jpg?%24p=0f377d8&f=16x10&w=852&q=0.8)
ജോൺ എബ്രഹാം | Photo: AFP
ന്യൂഡല്‍ഹി: ശിവം നായരുടെ സംവിധാനത്തില്‍ ജോണ്‍ എബ്രഹാം നായകനായി എത്തിയ ചിത്രമായിരുന്നു 'ദ ഡിപ്ലോമാറ്റ്'. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയൊരുക്കിയ ചിത്രം ഇതിനോടകം പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി കഴിഞ്ഞു. എന്നാല്‍ ചിത്രത്തിന്റെ ഒടിടി അവകാശം വിറ്റുപോയിരുന്നില്ല. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സിനിമ നിരസിക്കാനുണ്ടായ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ജോണ്‍ എബ്രഹാം. പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജോണ്‍ എബ്രഹാമിന്റെ പ്രതികരണം.
"ചില സ്റ്റുഡിയോ ബാനറുകളുടെ പേര് കാണുമ്പോള്‍തന്നെ സിനിമയിലുള്ള വിശ്വാസം നഷ്ടപ്പെടും. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ചിലത് ദ ഡിപ്ലോമാറ്റ് നിരസിച്ചു. ദ ഡിപ്ലോമാറ്റ് മികച്ച സിനിമയായിരിക്കുമെന്ന് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് തോന്നിക്കാണില്ല. ഇതാകാം അവര്‍ സിനിമ നിരസിക്കാനുള്ള കാരണം", ജോണ്‍ എബ്രഹാം അഭിമുഖത്തില്‍ പറഞ്ഞു.
ആര്‍ക്കും ദ ഡിപ്ലോമാറ്റ് എന്ന ചിത്രത്തില്‍ വലിയ പ്രതീക്ഷകളുണ്ടായിരുന്നില്ലെന്നും എന്നാല്‍, ഇന്ന് പലരും തന്നോട് ദ ഡിപ്ലോമാറ്റ് മികച്ചതാണെന്ന അഭിപ്രായപ്പെടുന്നുണ്ടെന്നും ജോണ്‍ എബ്രഹാം പ്രതികരിച്ചു. മാര്‍ച്ച് 14-നാണ് ദ ഡിപ്ലോമാറ്റ് തിയേറ്ററുകളില്‍ റിലീസ് ചെയതത്.
Content Highlights: john abraham connected ott platforms not accepting the diplomat
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·