Authored by: അശ്വിനി പി|Samayam Malayalam•26 Dec 2025, 1:49 p.m. IST
തെറി എന്ന വിജയ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട നടി മീനയുടെ മകള്‍ നൈനികയുടെ ഇപ്പോഴത്തെ ചിത്രങ്ങള്‍ എല്ലാം വളരെ സ്വകാര്യമാണ്. ആ സാഹചര്യത്തിലാണ് ഒരു ക്രിസ്മസ് ചിത്രം വൈറലായത്.
വൈറലാവുന്ന മീനയുടെയും മകളുടെയും എഡിറ്റഡ് ഫോട്ടോവിജയ് നായകനായ തെറി എന്ന ചിത്രത്തിലൂടെയാണ് മീനയുടെ മകള്‍ അഭിനയ ലോകത്തേക്ക് വന്നത്. ആ ഒരൊറ്റ ചിത്രത്തിലെ അഭിനയത്തിലൂടെ തന്നെ നൈനിക സൂപ്പര്‍താരമായി മാറുകയും ചെയ്തു. എന്നാല്‍ അതോടെ അഭിനയവും നിര്‍ത്തി. പഠനത്തിലാണ് നൈനികയുടെ ശ്രദ്ധ മുഴുവന്‍. അമ്മയെ പോലെ പഠനം ഉപേക്ഷിച്ച് സിനിമയിലേക്ക് വരേണ്ട എന്ന് തന്നെയാണ് താരപുത്രിയുടെ തീരുമാനം. സ്വതന്ത്ര്യമായി പഠിക്കാന്‍ സ്വകാര്യതയും ആവശ്യമാണ് എന്നതുകൊണ്ട് സോഷ്യല്‍ മീഡിയയിലും നൈനിക സജീവമല്ല.
Also Read: അത്ര വലിയ സംഭവമൊന്നുമല്ല, ഇതൊക്കെ സമാന്ത നേരത്തെ മുന്‍കൂട്ടി പറഞ്ഞതാണ്; എന്നാലും നന്ദിയുണ്ട് എന്ന് നടിമകളെ അത്രയേറെ പ്രിയപ്പെട്ട മീന നൈനികയുടെ ഒരു ലേറ്റസ്റ്റ് ഫോട്ടോ പോലും തന്റെ സോഷ്യല്‍ മീഡിയ പേജിലും പങ്കുവയ്ക്കാറില്ല. ജന്മദിനാശംസകള്‍ അറിയിച്ചുകൊണ്ട് പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ എല്ലാം നൈനികയുടെ ചെറിയ പ്രായത്തില്‍ എടുത്തതാണ്. സമീപകാലത്ത് ഒരു വിവാഹത്തിന് മീന നൈനികയ്‌ക്കൊപ്പം പങ്കെടുത്തിരുന്നു. ആ ചടങ്ങിലെ ചിത്രമാണ് ഏറ്റവുമൊടുവില്‍ നൈനികയുടേതായി പുറത്തുവന്നത്. അതുമൊരു ഗ്രൂപ് ഫോട്ടോ!
ലിസ്റ്റ് എ കരിയറിലെ മൂന്നാം മത്സരത്തില്‍ രോഹിതിനെ ഗോള്‍ഡന്‍ ഡക്കാക്കി; ആരാണ് ദേവേന്ദ്ര സിങ് ബോറ?
എന്നാല്‍ കഴിഞ്ഞ ദിവസം ക്രസ്മസ് ദിന ആഘോഷത്തിന്റെ ഭാഗമായി മീനയ്‌ക്കൊപ്പം മകള്‍ എന്ന നിലയില്‍ ഒരു ചിത്രം പ്രചരിച്ചിരുന്നു. ക്രിസ്മ,് ഡെക്രേഷന്‍സിന് അടുത്ത് മീന ഇരിക്കുന്നതും സമീപത്തായി നൈനിക നില്‍ക്കുന്നതുമാണ് ഫോട്ടോ. എന്നാല്‍ ആ ചിത്രം മുകളില്‍ കൊടുത്തിരിയ്ക്കുന്ന രണ്ട് ഫോട്ടോകള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്ത് ഇറക്കിയതാണ്. അല്ലാതെ മീന ഔദ്യോഗികമായി പുറത്തുവിട്ട നൈനികയുടെ ഫോട്ടോ അല്ല. രണ്ടു പേരുടെയും ഹെയര്‍ സ്‌റ്റൈല്‍ ലുക്കില്‍ തന്നെ ഇത് എഡിറ്റഡ് ഫോട്ടോ ആണ് എന്നുള്ളത് വളരെ വ്യക്തമാണ്. അത്രയും മീന സ്വകാര്യമായി സൂക്ഷിക്കുന്ന ഫോട്ടോകള്‍ പിന്നെ എങ്ങനെ ലീക്കാവാനാണ്?






English (US) ·