Authored by: ഋതു നായർ|Samayam Malayalam•12 Dec 2025, 8:04 americium IST
ഈ അടുത്താണ് എംബിബിഎസ് ചെന്നൈയിൽ നിന്നും മീനാക്ഷി പൂർത്തിയാക്കിയത്. പിന്നാലെയാണ് കൊച്ചിയിൽ തന്നെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് ഡോക്ടർ ആയി കയറുന്നത്
മീനാക്ഷി ദിലീപ്(ഫോട്ടോസ്- Samayam Malayalam)അച്ഛന്റെ കാലദോഷത്തിന് താങ്ങായി തണലായി നിന്ന മകൾ എന്ന വിശേഷണവും മീനാക്ഷിക്ക് ഉണ്ട്. കോടതിയിൽ നിന്നും കുറ്റമുക്തൻ എന്ന വിധി ദിലീപ് ഏറ്റുവാങ്ങി വീട്ടിലേക്ക് എത്തുമ്പോൾ കാമറകൾ തേടിയതും മീനാക്ഷിയെ ആയിരുന്നു. എന്നാൽ അത് നിരാശ ആയിരുന്നു ഫലം മീനാക്ഷി അന്ന് കാമറയ്ക്ക് മുൻപിൽ എത്തിയില്ല. എന്നാൽ പിന്നാലെ സാരിയിൽ സുന്ദരി ആയി ഒരു നവവധുവിനെ പോലെ എത്തിയ മീനാക്ഷിയുടെ ചിത്രങ്ങൾക്ക് ഗംഭീര സ്വീകരണം ആണ് ലഭിച്ചത്.
അച്ഛന്റെയും അമ്മയുടെയും ഫാൻസ് അങ്ങനെ മറുപടികൾ കൊണ്ട് മീനാക്ഷിയുടെ കമന്റ് ബോക്സ് നിറച്ചെങ്കിലും എവിടെയും ഒരു മറുപടിയും പറയാതെ താരപുത്രി അതൊക്കെ കണ്ടങ്ങനെ നിന്നു. പാവാടക്കാരി ആയി കണ്ട ആ പഴയ മീനാക്ഷി അല്ല ഇന്ന്. കൊച്ചിയിലെ പ്രമുഖ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഡോക്ടർ ആണ് അവർ. ഇരുപത്തിഅഞ്ചുവയസുകാരിയായ മകൾ അമ്മക്കും അച്ഛനും ഒപ്പം തന്നെ ഇപ്പോൾ വളർന്നു. വീട്ടിൽ സ്ഥിര വരുമാനം ഉള്ള ആളും മീനാക്ഷി എന്നാണ് ദിലീപ് പറയുക. ഒരു ലക്ഷത്തിൽ കുറയാതെ സാലറി ഉണ്ടാകും മീനാക്ഷിക്ക്.
ALSO READ: എനിക്ക് കാവ്യയെ അത്രേം ഇഷ്ടാ, എന്റെ വീടിന്റെ അടുത്താ താമസം; ഇടക്കിടക്ക് സംസാരിക്കും; വിശേഷങ്ങൾ പങ്കിട്ട് പ്രിയങ്ക
കോടികൾ നൽകിയാണ് മീനാക്ഷിയുടെ പഠനം പൂർത്തിയാക്കിയത്. ചെന്നൈയിലെ പ്രശസ്തമായ കോളേജിൽ നിന്നായിരുന്നു എംബിബിഎസ് പഠനം. അധികം വൈകാതെ വിവാഹം ഉണ്ടാകുമോ എന്ന ചോദ്യം നിലനിൽക്കുന്നുണ്ട് എങ്കിലും മക്കളുടെ തീരുമാനത്തിന് ആകും മുൻഗണന എന്നാണ് ദിലീപ് മുൻപൊരിക്കൽ പറഞ്ഞത്.





English (US) ·