മുംബൈയില്‍ ഐശ്വര്യ റായിയുടെ കാറിനുപിന്നിൽ ബസിടിച്ചു; ആര്‍ക്കും പരിക്കില്ല

9 months ago 6

27 March 2025, 10:56 AM IST

Aishwarya Rai

ഐശ്വര്യ റായ്, ഐശ്വര്യ റായിയുടെ കാറിന് പിന്നിൽ ബസ് ഇടിച്ചപ്പോൾ | Photo: PTI, screengrab/x.com/atuljmd123

മുംബൈ: പ്രശ്‌സത ബോളിവുഡ് താരം ഐശ്വര്യ റായിയുടെ കാറിന് പിന്നില്‍ ബസ് ഇടിച്ചു. മുംബൈയിലെ ജുഹുവില്‍ ബുധനാഴ്ചയോടെയായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ബ്രിഹന്‍മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടിന്റെ (BEST) ബസാണ് നടിയുടെ കാറിന് പിന്നില്‍ ഇടിച്ചത്. ഈ സമയം ഐശ്വര്യ റായ് കാറില്‍ ഇല്ലായിരുന്നുവെന്നാണ് സൂചന. ബസ് കാറില്‍ ഇടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു.

ജുഹു ഡിപ്പോയില്‍നിന്ന് പുറപ്പെട്ട ബസ് അമിതാഭ് ബച്ചന്റെ വസതിക്ക് സമീപം എത്തിയപ്പോള്‍ കാറില്‍ ഇടിക്കുകയായിരുന്നു. കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. അല്‍പ്പസമയത്തിന് ശേഷം കാര്‍ പ്രദേശം വിടുന്നത് വീഡിയോയില്‍ കാണാം.

സംഭവത്തെ തുടർന്ന് അമിതാഭ് ബച്ചന്റെ സെക്യൂരിറ്റി ജീവനക്കാരില്‍ ഒരാള്‍ ബസ് ഡ്രൈവറെ മര്‍ദിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഡ്രൈവന്‍ ഉടന്‍ തന്നെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തുകയുമായിരുന്നു. തുടര്‍ന്ന് അമിതാഭ് ബച്ചന്റെ വസതിയിലെ ജീവക്കാര്‍ ഡ്രൈവറോട് ക്ഷമാപണം നടത്തുകയും പ്രശ്‌നം അവസാനിപ്പിക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പരാതി ലഭിക്കുകയോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

Content Highlights: aishwarya rai bachans car deed by autobus successful mumbai

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article