'മുഖ്യമന്ത്രിയാവണം'; ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ; പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ

6 months ago 6

01 July 2025, 12:27 PM IST

Trisha Krishnan

തൃഷ, തൃഷ പഴയ അഭിമുഖത്തിൽ | Photo: Instagram/ trishakrishnan, Screen grab: YouTube/ Sun TV

തമിഴ് നടി തൃഷ, മുഖ്യമന്ത്രിയാവണമെന്ന ആഗ്രഹം പങ്കുവെച്ച വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വീണ്ടും വൈറല്‍. 2004-ല്‍ സണ്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലെ ഭാഗമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ താന്‍ മുഖ്യമന്ത്രിയാവുമെന്നാണ് അഭിമുഖത്തില്‍ തൃഷ പറയുന്നത്.

2004-ല്‍ പുറത്തിറങ്ങിയ അഭിമുഖം അഞ്ചുവര്‍ഷം മുമ്പാണ് സണ്‍ ടിവി തങ്ങളുടെ സാമൂഹികമാധ്യമങ്ങള്‍ വഴി പുറത്തുവിട്ട്. ഇത് ഈയടുത്ത് വീണ്ടും സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയായിരുന്നു. തമിഴക വെട്രി കഴകം പാര്‍ട്ടി സ്ഥാപകനും സൂപ്പര്‍താരവുമായ വിജയ്‌യുമായി തൃഷയ്ക്ക് അടുത്ത സൗഹൃദമുണ്ട്. ഇത് ചൂണ്ടിക്കാട്ടി തൃഷയും വിജയ്‌യുടെ വഴിയേ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് നിരന്തരം അഭ്യൂഹങ്ങള്‍ പ്രചരിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് പഴയ വീഡിയോ വീണ്ടും വൈറലാവുന്നത്.

മോഡലിങ്ങിലൂടെ ശ്രദ്ധേനേടിയ തൃഷ സിനിമകളില്‍ കാലുറപ്പിക്കുന്ന സമയത്തുള്ളതാണ് അഭിമുഖം. നടിയുടെ ഭാവി പരിപാടികളെക്കുറിച്ചുള്ള ചോദ്യത്തിനാണ് മുഖ്യമന്ത്രിയാവണം എന്ന ആഗ്രഹം പ്രകടിപ്പിച്ചത്.

മോഡലിങ്ങിലൂടെ പ്രശസ്തയായി. സിനിമയില്‍ അഭിനയിച്ചു. ഇനി എന്തെല്ലാം ചെയ്യണം എന്നായിരുന്നു അവതാരകന്റെ ചോദ്യം. മുഖ്യമന്ത്രിയാവണം എന്നായിരുന്നു ഒരുനിമിഷം പോലും ആലോചിക്കാതെ തൃഷയുടെ മറുപടി. സത്യമാണ് പറയുന്നത്, ഒരുപത്തുവര്‍ഷം കഴിഞ്ഞാല്‍ നിങ്ങള്‍ നോക്കിക്കോളൂവെന്നും തൃഷ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയായാല്‍ എന്തെല്ലാം ചെയ്യുമെന്ന ചോദ്യത്തോട്, 'ആദ്യം തന്നെ വോട്ടുചെയ്ത് തിരഞ്ഞെടുക്കൂ, എന്നിട്ട് പറയാം', എന്നായിരുന്നു തൃഷയുടെ മറുപടി.

Content Highlights: Old interrogation resurface showing Trisha's ambition to go Chief Minister

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article