മുച്ചിറി ഉള്ള ആള് എങ്ങനെ പാട്ടുകാരനായി; ഇന്ന് ഞാൻ ഇച്ചിരികൂടി സുന്ദരനാണ് തുടക്കകാലം ആങ്ങനെ ആയിരുന്നില്ലെന്ന് സന്നിദാനന്ദൻ

2 months ago 3

Authored by: ഋതു നായർ|Samayam Malayalam28 Oct 2025, 3:14 pm

തന്റെ പരിമിതികളെ എല്ലാം അതിജീവിച്ച് ഇന്ന് പാൻ ഇന്ത്യൻ സിനിമയിലെ ഗായകൻ ആയി മാറിയിട്ടുണ്ട് സന്നിദാനന്ദൻ. ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് സന്നി പ്രേക്ഷക പ്രീതി നേടിയത്

singer sannidanandan recalls his aboriginal  days and the struggles helium  facedസന്നിദാനന്ദൻ(ഫോട്ടോസ്- Samayam Malayalam)
തന്റെ തുടക്കകാലം പറഞ്ഞുകൊണ്ട് സന്നിദാനന്ദൻ.
കാലിന് പ്രശ്നമുള്ള ആൾ നർത്തകൻ ആയി എന്ന് പറയുന്ന പോലെ ആണ് മുച്ചിറി ഉള്ള ആള് ഗായകൻ ആകാൻ ആഗ്രഹിക്കുന്നത്. ഞാൻ ഇന്ന് ഇത്തിരി കൂടി സുന്ദരൻ വിശ്വസിക്കുന്ന ആളാണ്. പക്ഷേ മുച്ചിറി ഉണ്ടായിരുന്ന സമയത്ത് നമ്മൾ അമ്പലപ്പറമ്പിൽ ഇരുന്ന് പാടുന്ന സമയത്ത് ചിലരൊക്കെ കളിയാക്കി ചിരിക്കും. അവിടെ ചിലർ കളിയാക്കി ചിരിക്കുമ്പോൾ മറ്റുചിലർ എന്നിലെ ഗായകനെ കാണാൻ ശ്രമിച്ചിട്ടുണ്ട്. ആരൊക്കെയോ ചില ആളുകൾ നമ്മുടെ ഗായകനെ പ്രശംസിക്കും. അപ്പോഴാണ് ഞാൻ ഒരു ഗായകൻ ആകുമോ ദൈവമേ എന്ന ചിന്ത ഉള്ളിൽ വരുന്നത്. ആ കിട്ടിയ പ്രശംസ എങ്ങനെ ഒക്കെയോ ഞാൻ എന്റെ ജീവിതത്തിൽ പോസിറ്റീവ് ആക്കി മാറ്റി.

വിശ്വാസത്തിലൂടെ ആണോ ചിന്തകൊണ്ടോ എന്റെ പരിമിതകൾ ഞാൻ അതിജീവിച്ചു. ചില ശസ്ത്രക്രിയകളും നടത്തി ആണ് എനിക്ക് പാടാൻ പാകത്തിൽ ആയത്.

തന്റെ ശബ്ദം തന്നെ വേറൊരു ശബ്ദത്തിൽ ഇന്ന് കാന്താരയിൽ കേട്ടപ്പോൾ അഭിമാന നിമിഷം ആയിരുന്നുവെന്നും സന്നിദാനന്ദൻ പറയുന്നു. ഈ പാട്ട് ഒക്കെ ഉണ്ടാകുമോ എന്ന് ഞാൻ സംശയിച്ചു നിന്നപ്പോഴാണ് രണ്ടു ഗാനങ്ങൾ എനിക്ക് കിട്ടുന്നത്. ഇരട്ടി സന്തോഷമായി

സ്റ്റാർ സിങ്ങറിലൂടെ ആണ് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി സന്നിദാനന്ദൻ മാറിയത്. ജന്മാനാ ഉണ്ടായിരുന്ന മുറിച്ചുണ്ടു തന്റെ ജീവിതത്തിൽ ഒരിക്കലും വില്ലനാകില്ല എന്നുറപ്പിച്ച ഒരു കലാകാരന്റെ പോരാട്ടമായിരുന്നു പിന്നീട് മലയാളികൾ കണ്ടത്. ഇന്ന് പാൻ ഇന്ത്യൻ സിനിമ കാന്താര മലയാളത്തിൽ എത്തിയപ്പോൾ രണ്ടു ഗാനങ്ങൾ ആണ് അദ്ദേഹം ആലപിച്ചത്. 2007 ലെ സ്റ്റാർ സിങ്ങർ വേദിയിൽ സന്നി പാടിയ ഗാനങ്ങൾ ഇന്നും മലയാളികളുടെ മനസ്സിൽ നിൽക്കുന്നതാണ്

ALSO READ: ലോകത്തിൽ ആച്ഛനോളം വലുത് മറ്റൊന്നുമില്ല! അമ്മപോലും പിന്നെയെ ഉള്ളൂ;ഇത് അച്ഛൻ മകൾ സ്‌പെഷ്യൽ ചിത്രം

വർഷങ്ങൾക്കിപ്പുറവും സന്നി മലയാളികൾക്ക് പ്രിയപ്പെട്ടവനാകുന്നത് അന്ന് അദ്ദേഹം കാഴ്ചവെച്ച മിന്നുന്ന പ്രകടനങ്ങൾ കാരണം തന്നെയാണ്. ഒരു ഇടവേളയ്ക്കു ശേഷം വമ്പൻ തിരിച്ചുവരവ് ആണ് അദ്ദേഹം നടത്തിയത്. സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് എന്ന കുട്ടികളുടെ സംഗീത മത്സരത്തിൽ മെന്റർ ആയും ഇടക്ക് താരം എത്തിയിരുന്നു.

Read Entire Article