Authored by: അശ്വിനി പി|Samayam Malayalam•6 Dec 2025, 10:04 americium IST
കളങ്കാവല്‍ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിക്കുകയാണ് ആരാധകര്‍. ഇതെന്തൊരു വില്ലനിസമാണ് എന്ന് മറ്റുള്ളവര്‍ പറയുമ്പോള്‍ തീര്‍ത്തും വിപരീതമായ ഒരു കാര്യമാണ് ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്
മമ്മൂട്ടി ഒരു മുഫാസ ഫാനാണ് എന്ന് ദുൽഖർനാലു ദിക്കില്‍ നിന്നും മമ്മൂട്ടിയെ കുറിച്ച് ആരാധകര്‍ വാചാലരാവുമ്പോഴാണ് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഒരു ബോളിവുഡ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞത് വൈറലാവുന്നത്. വിത്ത് എക്‌സ്പ്രഷന്‍ ദുല്‍ഖര്‍ അത് വിശദീകരിക്കുമ്പോള്‍ ഇത്രയ്ക്ക് സിംപിള്‍ ആയിരുന്നുവോ മമ്മൂട്ടി എന്ന് ആരാധകരും ചിന്തിച്ചു പോകുന്നു.
Also Read: ഈഗോ കെട്ടിപ്പിടിച്ചു നിന്നാല്‍ ദാമ്പത്യം നല്ല രീതിയില്‍ പോകില്ല; കാജോളുമൊത്തുള്ള ദാമ്പത്യ ജീവിതത്തെ കുറിച്ച് അജയ് ദേവ്ഗണ്മറ്റൊന്നുമല്ല, ഡിസ്‌നപ്ലസ് ഹോട്‌സ്റ്റാറിലൂടെ സ്ട്രീമിങ് ചെയ്യുന്ന ദ ലയേണ്‍ കിങ് എന്ന ആനിമേറ്റഡ് ഫിലിമിന്റെ ആരാധകനാണ് മമ്മൂട്ടി. പലഭാഷകളിലായി ഡബ്ബിങ് വേര്‍ഷനിലും ഇറങ്ങുന്ന ദ ലയേണ്‍ കിങിലെ മുഫാസ എന്ന സിംഹത്തെ ആരാധകരാണ് കുട്ടികള്‍ മുഴുവന്‍. ആ കുട്ടികളുടെ മനസ്സാണ് മമ്മൂട്ടിയ്ക്കും. മഫാസ മരിച്ചപ്പോള്‍ ഞാന്‍ കരഞ്ഞു, തിരിഞ്ഞു നോക്കുമ്പോള്‍ വാപ്പച്ചിയും കരയുകയായിരുന്നു എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.
ഏഴ് മാസത്തോലം ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം എല്ലായിടത്തു നിന്നും മാറി നിന്ന മമ്മൂട്ടിയുടെ തിരിച്ചുവരവ് മലയാളികള്‍ അത്രയധികം ആഘോഷിച്ചതാണ്. മമ്മൂട്ടി എന്നാല്‍ മലയാളികളുടെ വികാരമാണ് എന്ന് തിരിച്ചറിയുന്ന വിധമായിരുന്നു ആ സ്വീകരണങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും. തിരിച്ചുവന്നതിന് ശേഷം ആദ്യമായി റിലീസ് ചെയ്ത ചിത്രമാണ് കളങ്കാവല്‍. ഇന്നലെ, ഡിസംബര്‍ 5 ന് തിയേറ്ററിലെത്തിയ ചിത്രത്തില്‍ ദ പീക്ക് ലെവല്‍ ഓഫ് വില്ലനിസമാണ് മമ്മൂട്ടി കാഴ്ചവയ്ക്കുന്നത് എന്നാണ് പ്രതികരണങ്ങള്‍ വരുന്നത്.
യുഎസിൽ കുടിയേറ്റക്കാർക്ക് തിരിച്ചടി, വർക്ക് പെർമിറ്റ് കാലാവധി കുറച്ചു
പ്രായം കൂടുന്തോറും വീര്യം കൂടുന്ന മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ച് പ്രശംസിക്കാതിരിക്കാന്‍ മലയാളികള്‍ക്ക് സാധിക്കുന്നില്ല. ഭീഷ്മ പര്‍വം, ബസൂക്ക, കാതല്‍ ദ കോര്‍, നന്‍പകല്‍ നേരത്ത് മയക്കം, ഭ്രമയുഗം എന്നിങ്ങനെ ഓരോ സിനിമയിലൂടെയും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് മലയാളികളുടെ മമ്മൂക്ക, ദ മെഗാസ്റ്റാര്‍!






English (US) ·