മുറച്ചെറുക്കനുമായി ശോഭനയുടെ വിവാഹ വാർത്ത; 87 ൽ ശോഭനക്ക് പ്രായം 17 ആണ്; അപ്പോൾ വിവാഹം എങ്ങനെ നടക്കുമെന്ന് ചോദ്യം

2 months ago 4

Authored by: ഋതു നായർ|Samayam Malayalam23 Oct 2025, 9:56 am

2006 ൽ ശോഭനയ്ക്ക് പത്മശ്രീ ലഭിച്ചിരുന്നു പിന്നീട് പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ എന്നീ ഭാഷകളിലായി 200-ലധികം സിനിമകളിൽ ശോഭന അഭിനയിച്ചിട്ടുണ്ട്.

the existent  information  down  shobana s viral wedding quality    from movie  group(ഫോട്ടോസ്- Samayam Malayalam)
ബാലതാരമായി സിനിമ രംഗത്തേക്ക് എത്തിയ നടിയാണ് ശോഭന . മംഗള നായഗി എന്ന ചിത്രത്തിലൂടെയാണ് ശോഭന അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. കമൽഹാസന്റെ എനകുൽ ഒരുവൻ എന്ന ചിത്രത്തിലൂടെയാണ് അവർ നായികയായത്. പിന്നീട് നിരവധി ചിത്രങ്ങൾ. ഇന്ന് അന്പത്തിയഞ്ചുവയസ് ആയിതാരത്തിന് . സിംഗിൾ മദർ ആയി ജീവിതം നയിക്കുന്ന ശോഭന അഭിനയത്തിനും, നൃത്തത്തിനും ആയി ജീവിതം മാറ്റിവച്ചിരിക്കുകയാണ്.

വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് ഒപ്പം സ്‌ക്രീനിൽ എത്തിയപ്പോൾ വിരിഞ്ഞത് മറ്റൊരു ചരിത്രം കൂടിയാണ്. തുടരും സിനിമയിലൂടെ ബ്ലോക്ക്ബസ്റ്റർ തന്നെ ആരാധകർക്ക് സമ്മാനിക്കാൻ ശോഭനക്ക് കഴിഞ്ഞു. കഴിഞ്ഞദിവസം മുതൽ സോഷ്യൽ മീഡിയയിൽ നിറയുന്ന ഒരു വിവാഹവാർത്താ പരസ്യമുണ്ട്. ശോഭന വിവാഹിതയാകുന്നു എന്ന പരസ്യം.


ALSO READ: സിനിമ സ്റ്റൈലിൽ അല്ലേ രേണുവിന്റെ ജീവിതം മൊത്തത്തിൽ മാറിമറിഞ്ഞത്! ഇപ്പോൾ ആർട്ടിസ്റ്റ് ആയല്ലോ ട്രാൻസ്ഫോർമേഷൻ വേണം

അതിൽ ബന്ധുവായ ആളിനെ ആകും വിവാഹം കഴിക്കുന്നതെന്നും വിവാഹത്തോടെ അഭിനയം വിടും എന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതിന്റെ ആധികാരികത തേടി ആരാധകർ തന്നെ സോഷ്യൽ മീഡിയയെ ആശ്രയിച്ചു. ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നെടുത്ത ചിത്രമാണ് പരസ്യത്തിൽ ഉള്ളതെന്ന് വ്യക്തമാണ്. പരസ്യത്തിൽ പറഞ്ഞിരിക്കുന്ന ആളിനെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കുള്ള ഉത്തരവും ആരാധകർ തന്നെ കണ്ടെത്തി. എന്നാൽ ഈ വിവാഹപരസ്യം ഇടുന്ന സമയത്ത് അതായത് 87 ൽ ശോഭനക്ക് പതിനേഴുവയസ് പ്രായമായിരുന്നു. അങ്ങനെ എങ്കിൽ ഇങ്ങനെ ഒരു വിവാഹപരസ്യം ആ കാലത്ത് വന്നു എന്ന് പറയുന്നതിൽ യാഥാർഥ്യം ഉണ്ടാകില്ല എന്നതും ആരാധകർ തന്നെയാണ് കണ്ടെത്തിയത്. എ ഐ സഹായത്തോടെ ചെയ്തുവച്ച ഒരു പരസ്യചിത്രം ആകുമോ ഇതെന്നും ആരാധകർ ചോദിക്കുന്നുണ്ട്. അതേസമയം നൃത്തത്തെ പ്രാണനുതുല്യം സ്നേഹിക്കുന്ന ശോഭന നൃത്തവിദ്യാലയവും നടത്തുന്നു.


ഈ വയസ്സിലും ശോഭന സിംഗിൾ ആണ് . വിവാഹത്തിൽ വിശ്വസിക്കുന്നില്ലെന്നും ഇപ്പോഴത്തെ ജീവിതത്തിൽ താൻ സംതൃപ്തയാണെന്നും ഒരിക്കൽ ശോഭന പറഞ്ഞിരുന്നു. അഭിനയം പാഷൻ ആണെങ്കിലും ഭരതനാട്യത്തിലാണ് താരത്തിന്റെ ജീവൻ ഇരിക്കുന്നത്. താരത്തിന്റെ വിവാഹത്തെ ചുറ്റിപറ്റി ഒരുപാട് റൂമറുകൾ പലകാലത്തായി പ്രചരിച്ചിരുന്നു. എന്നാൽ എല്ലാ ഗോസ്സിപ്പുകൾക്കും വിരാമം ഇട്ടുകൊണ്ടാണ് ഒരു പെൺകുഞ്ഞിനെ ശോഭന ദത്തെടുക്കുന്നതും സിംഗിൾ മദർ ആയി ജീവിതം ആസ്വദിക്കുന്നതും.
Read Entire Article