Authored by: ഋതു നായർ|Samayam Malayalam•7 Dec 2025, 6:55 p.m. IST
അയാളുടെ മികച്ചത് ഇനിയും വരാൻ കിടക്കുന്നെ ഉള്ളു.. ഇനിയുമൊരു നൻപകലും ഭ്രമയുഗവും ഒക്കെ മമ്മൂട്ടിയിൽ നിന്ന് സംഭവിക്കും എന്നത് ആരാധകർക്ക് അപ്പുറം ഏതൊരു മലയാളിക്കും അറിയാം.. കാരണം അറിയാലോ.. മമ്മൂട്ടിയാണ്.. അതേ,, മലയാളത്തിന്റെ, ഇന്ത്യൻ സിനിമയുടെ മമ്മൂട്ടി..
കളങ്കാവൽ(ഫോട്ടോസ്- Samayam Malayalam)ഒരുത്തനും ചെയ്യില്ല ഇങ്ങനൊരു റോൾ.. നാനൂറോളം സിനിമകൾ ചെയ്ത, യാതൊന്നും പ്രൂവ് ചെയ്യാൻ ബാക്കിയില്ലെന്ന് ഏതൊരു മലയാളിയും ഒന്നടങ്കം പറയുന്ന ലെജൻഡറി നടനാണ്.. പക്ഷേ മമ്മൂട്ടിക്ക് മാത്രം അതങ്ങനല്ല എന്നിടത്താണ് അങ്ങേരിലെ സിനിമയോടുള്ള ആർത്തി കാണിച്ചുതരുന്നതും ഈ എഴുപതുകളിലും റോഷാക്കും നന്പകലും പുഴുവും ഭ്രമയുഗവും കാതലും ഒക്കെ യിൽ ആഡ് ആവുന്നതും.. മെഗാസ്റ്റാർ ആണ്.. മറ്റാരെ പോലെയും വർഷത്തിൽ ഒരു biggie മാത്രം ചെയ്ത് പോവാനുള്ള എല്ലാ വിധ പ്രിവിലേജും ഉള്ള നടനാണ്.. മലയാളത്തിന്റെ സൂപ്പർസ്റ്റാർ ആണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആണ്.. വെറും ലെജൻഡ്.. പക്ഷേ അയാൾക്ക് ഇനിയും തേച്ചു മിനുക്കണം.. ഇനിയും തൻ്റെ നാൽപതിലേറെ വർഷങ്ങളിൽ ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ റോൾസ് ചെയ്യണം.. ഇനിയും തൻ്റെ പെർഫോമൻസ് ഒന്ന് കൊണ്ട് മാത്രം, അത് കാണാൻ വേണ്ടി മാത്രം അടുത്തൊരു സിനിമക്ക് വേണ്ടി കാത്തിരിപ്പിക്കണം.. തൻ്റെ പെർഫോമൻസ് കൊണ്ട് ഞെട്ടിക്കണം..
ആർത്തിയാണ് സിനിമയോട് എന്ന് പറഞ്ഞതും, എനിക്ക് നല്ലൊരു നടൻ ആയി അറിയപ്പെടാൻ ആണ് ആഗ്രഹം എന്ന് പറഞ്ഞതുമൊക്കെ വെറും വാക്കുകൾ ആയിരുന്നില്ല എന്ന് മമ്മൂട്ടി തന്നെ തെളിയിക്കുകയാണ്. ഒന്നല്ല രണ്ടല്ല ഒരുപിടി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ.. ഇന്നത്തെ സമൂഹത്തിൽ Homosexual റിലേഷൻഷിപ്നെ സപ്പോർട്ട് ചെയ്ത് കൊണ്ടൊരു സിനിമ പ്രൊഡ്യൂസ് ചെയ്ത് അതിൽ homosexual ആയി അഭിനയിക്കുക, ജാതീയതക്കെതിരെ സിനിമയെടുത്ത് അതിൽ വെറി പിടിപ്പിക്കുന്ന ആരും വെറുത്തു പോകുന്ന സവർണ്ണനായി അഭിനയിക്കുക, ബ്ലാക്ക് ആൻഡ് വൈറ്റ് പടത്തിൽ നെഗറ്റീവ് ഷെഡ് ൽ കരിയറിലെ തന്നെ ഏറ്റവും മികച്ച പെർഫോമൻസുകളിലൊന്ന് അവതരിപ്പിക്കുക, ഇതാ ഇപ്പൊ യാതൊരു വിധ ജസ്റ്റിഫിക്കേഷനും ഇല്ലാത്ത, വെറും വില്ലൻ വേഷം ചെയ്യുക എന്നതൊക്കെ മമ്മൂട്ടിക്ക് മാത്രം പറ്റുന്നതാണ്.. അല്ല മമ്മൂട്ടി മാത്രമേ അത് ചെയ്യൂ.. ലോങ്ങെവിറ്റിയുടെയും കൺസിസ്റ്റൻസിയുടെയും ഒക്കെ കാര്യത്തിൽ മമ്മൂട്ടിയോളം അത്ഭുതപെടുത്തുന്ന ഒരു നടൻ ഇന്ത്യൻ സിനിമയിൽ തന്നെ വേറെ കാണില്ല. കളങ്കാവൽ നിങ്ങൾ കാണണം.. സിനിമയിലെ flaws നും തിരക്കഥയിലെ പ്രെഡിക്റ്റബിലിറ്റി ക്കും മെല്ലെപോക്കിനും ഒക്കെ മുകളിൽ മമ്മൂട്ടി എന്നൊരു വന്മരം ഉണ്ട് കളങ്കാവലിൽ.. ഒരു സൈക്കോപാത്ത് സീരിയൽ കില്ലർ റോൾ ചെയുന്നത് മലയാളത്തിന്റെ മെഗാസ്റ്റാർ ആണ്.. subtle ആയ ഒരുപാട് പരിപാടികൾ ഉണ്ട്.. ഒന്ന് രണ്ട് സീനിൽ വരുന്ന വല്ലാത്തൊരു എവിളിഷ് ഭാവങ്ങൾ ഉണ്ട്.. ഇതൊന്നും വെച്ച് സ്റ്റേറ്റ് അവാർഡ് കിട്ടുമേ എന്നൊന്നും പക്ഷേ മമ്മൂട്ടി ഫാൻസ് പറയരുത്.. ഇതിനേക്കാൾ മികച്ചത് ചെയ്യാൻ ഇനിയും ആവനാഴിയിൽ ആയുധങ്ങൾ എഴുപത് വയസ്സിലും കൈയിലുള്ള നടനാണ് മമ്മൂട്ടി.
ഇനിയും കഥാപാത്ര തിരഞ്ഞെടുപ്പിൽ മമ്മൂട്ടി വിസ്മയിപ്പിക്കട്ടെ. അയാൾക്ക് സിനിമയോടുള്ള ആർത്തിയോളം സിനിമയോട് ആർത്തിയുള്ള, മേക്കേർസ് മമ്മൂട്ടിയെ വെച്ച് സിനിമയെടുക്കട്ടെ.. ഇനിയെന്ത് വെറൈറ്റി ചെയാൻ എന്ന് ഒരാൾ ചോദിക്കാൻ നേരം ഇത് വരെ ചെയ്യാത്ത മറ്റേതെങ്കിലും തലത്തിൽ ഉള്ളൊരു റോളുമായി മമ്മൂട്ടി വീണ്ടും തന്നെ തേച്ചു മിനുക്കട്ടെ.. ജ്വലിക്കട്ടെ





English (US) ·