മൂന്ന് വര്‍ഷത്തിന് ശേഷം തന്റെ കാമുകിക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ ഇപ്പോഴാണോ അവസരം കിട്ടിയത്?

1 week ago 3

Authored by: അശ്വിനി പി|Samayam Malayalam13 Jan 2026, 7:55 p.m. IST

മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷം തിമോത്തി ചാലമെറ്റിന്റെ പോസ്റ്റില്‍ കാമുകി കൈലി ജെന്നറിന്റെ സാന്നിധ്യം കണ്ടു. പല തവണ ബ്രേക്കപ് ഗോസിപ്പുകള്‍ വന്നതിന് ശേഷമാണിത്

timothee Chalamet Kylie Jennerതിമോത്തി ചാലമെറ്റും കൈലി ജെന്നറും
എണ്‍പത്തി മൂന്നാമത് ഗോള്‍ഡന്‍ ഗ്ലോബിലെ ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല. പ്രിയങ്ക ചോപ്ര ഭര്‍ത്താവ് നിക്ക് ജോനസിനൊപ്പം നല്‍കിയ രാജകീയ എന്‍ട്രിയൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. അതുപോലെ തന്നെ പ്രണയാദ്രമായിരുന്നു തിമോത്തി ചാലമെറ്റിനും കൈലി ജെന്നറിനും ഈ അവാര്‍ഡ് നിശ.

മാര്‍ട്ടി സുപ്രീം എന്ന ചിത്രത്തിലെ മാര്‍ട്ടി മൗസറിന്റെ വേഷത്തിനാണ് മികച്ച നടനുള്ള - മോഷന്‍ പിക്ചര്‍ മ്യൂസിക്കല്‍ അല്ലെങ്കില്‍ കോമഡി ട്രോഫി ലഭിച്ചത്. തിമോത്തി ചാലമെറ്റിനെ സംബന്ധിച്ച് തന്റെ കരിയറിലെ ഏറ്റവും മികച്ച വലിയ അവാര്‍ഡ് തന്നെയായിരുന്നു ഇത്, അതുകൊണ്ട് തന്നെ കാമുകി കൈലി ജെന്നറും അദ്ദേഹത്തിനൊപ്പം വന്നു.

Also Read: തന്റെ ആദ്യ നായകനെ കാണാന്‍ കനക എത്തി! ഇത് നമ്മുടെ പഴയ മാലുവാണെന്ന് തിരിച്ചറിയാന്‍ പ്രയാസം!

ചിത്രങ്ങള്‍ തിമോത്തി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചു. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ആദ്യമായിട്ടാണ് കൈലി ജെന്നറിനൊപ്പമുള്ള ഫോട്ടോ തിമോത്തി ഔദ്യോഗികമായി പങ്കുവയ്ക്കുന്നത്. ഇതിനിടയില്‍ പലപ്പോഴും ഇരുവരും വേര്‍പിരിയുകയാണ് എന്ന ഗോസിപ്പുകള്‍ വന്നിരുന്നു. അപ്പോഴൊക്കെ തങ്ങളുടെ മനോഹര പ്രണയം ഒന്നുകൂടെ ബലപ്പെടുത്തുന്ന അപ്‌ഡേറ്റ്‌സുകളാണ് വന്നുകൊണ്ടിരുന്നത്.

Also Read: ദുബായിൽ ഉയർന്ന ഉദ്യോഗം; അലക്സിനെക്കുറിച്ച് അധികമാർക്കും അറിയാത്ത കാര്യം; വിവാഹം നടന്നത് കുടുംബത്തിന്റെ പിന്തുണയോടെ
Samayam MalayalamT20 WC 2026: എന്നോട് ഒന്നും പറഞ്ഞില്ല! ഒഴിവാക്കിയത് അറിഞ്ഞത് ടീം പ്രഖ്യാപിച്ചപ്പോൾ, പക്ഷെ നിരാശയില്ലെന്ന് ജിതേഷ്; കാരണമിതാണ്
പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷവും നന്ദിയും അറിയിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് കൈലി ജെന്നറിന്റെ സാമിപ്യം കാണുന്നത്. അതേ സമയം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്ന ഫോട്ടോയിലും കൈലി ജെന്നറിനൊപ്പമുള്ള, മുഖം കാണിക്കുന്ന ഫോട്ടോ അല്ല. മറിച്ച് ട്രോഫി ഉയര്‍ത്തി പിടിച്ച ചിത്രത്തിനൊപ്പം മറ്റൊരു കൈ കൂടെ കാണാം. അത് മറ്റാരുടേതുമല്ല, കൈലി ജെന്നറിന്റേതാണ്. ജെന്നറിന്റെ ചെറിയൊരു സാമിപ്യമാണെങ്കില്‍ പോലും അതും ആഘോഷിക്കുകയാണ് ആരാധകര്‍

അവാര്‍ഡ് നിശയിലും ഇരുവരും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരുമിച്ച് കൈ കോര്‍ത്ത് പിടിച്ചും, പരസ്പരം ചുംബിച്ചും നില്‍ക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യനങ്ങളില്‍ വൈറലുമാണ്.

അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article