Authored by: ഋതു നായർ|Samayam Malayalam•5 Jan 2026, 11:10 americium IST
ചിത്രയുടെ നേരെ ഇളയ സഹോദരിയാണ് ശാരദ അയ്യർ. കരുനാഗപ്പള്ളിക്കാരായ പരിസ്ഥിതി ശാസ്ത്രജ്ഞരുടെ മക്കൾ. അച്ഛന് പിന്നാലെ അനുജത്തിയും പോയ വേദനയിൽ ചിത്ര
(ഫോട്ടോസ്- Samayam Malayalam)ഒമാൻ എയർ മുൻ മാനേജർ കൂടി ആയിരുന്നു ശാരദ. ഇവർ മസ്കത്തിലായിരുന്നു താമസം.അതിനുമുമ്പേ ജർമ്മനിയിൽ അഡിഡാസ് കമ്പനിയിൽ മാനേജർ ആയും ജോലി നോക്കിയിരുന്ന ശാരദയെ കുറിച്ച് മുൻപൊരിക്കൽ ചിത്ര തന്നെ മനസ്സ് തുറന്നിട്ടുണ്ട്. ഈ കഴിഞ്ഞ പതിനൊന്നിനാണ് അച്ഛന്റെ മരണവും സംഭവിക്കുന്നത്. അച്ഛൻ മരിച്ച് അധികകാലം , ആകും മുൻപേ ആണ് സഹോദരിയുടെ മരണം. ഇത് ഉൾക്കൊള്ളാൻ കഴിയുന്നതിനും അപ്പുറം വേദനയാണ് എന്ന് ചിത്ര പറയുമ്പോൾ ആശ്വസിപ്പിച്ചുകൊണ്ട് നിരവധി ആളുകൾ ആണ് എത്തുന്നത്.
പിതാവിൻ്റെ സംസ്കാര ചടങ്ങുകൾക്കായി നാട്ടിൽ ഉണ്ടായിരുന്ന ശാരദ കഴിഞ്ഞ 24നാണ് മസ്‌കത്തിലേക്ക് തിരിച്ചു പോകുന്നത് . ബഹ്‍ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ശാരദയുടെ മൃതദേഹം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ചിത്രയുടെ അച്ഛനും അമ്മയ്ക്കും മൂന്നുപെണ്മക്കൾ ആയിരുന്നു. ചിത്ര ആയിരുന്നു മൂത്തകുട്ടി. രണ്ടാമത്തെ ആളാണ് ശാരദ എന്നാണ് സൂചന. ജർമ്മനിയിലും മറ്റുവിദേശ രാജ്യങ്ങളിലെ കമ്പനികളിലും ഉയര്ന്ന ഉദ്യോഗത്തിൽ ജോലി നോക്കിയിരുന്ന ആളുകൂടിയാണ് ശാരദ. ചിത്രയുടെ ഏറ്റവും ഇളയ സഹോദരി യുകെയിൽ ഡോക്ടർ ആണ്. ഗൈനോ ഓങ്കോളജിസ്റ്റ് ആയി ജോലി നോക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.
കരുനാഗപ്പള്ളി സ്വദേശികൾ ആണ് ചിത്രയും കുടുംബവും. ഇവർ പഠിച്ചതും വളർന്നതും എല്ലാം തഴവ യിലും..പരിസ്ഥിതി ശാസ്ത്രജ്ഞർ ആയ അമ്മയും അച്ഛനും വിശ്രമകാല ജീവിതം തഴവയിലാണ് ചെലവിടുന്നത്. ഇടക്ക് ഈ നാട്ടിലേക്ക് വന്നുപോകാറുണ്ട് ചിത്രയും സഹോദരങ്ങളും. പഠിക്കാൻ അത്ര മിടുക്കി ആയിരുന്നില്ല എങ്കിലും കലാപരമായ കഴിവുകളിൽ ചിത്ര മികച്ചുനിന്നു. മറ്റുരണ്ടുപേരും അക്കാദമിക്കലി ഉയർന്ന നിലയിലും.





English (US) ·