Produced by: ഋതു നായർ|Samayam Malayalam•15 Dec 2025, 3:44 p.m. IST
മുംബൈയിൽ വച്ച് ഇങ്ങനെ ഒരു പരിപാടി നടത്തുമ്പോൾ മൊണാലിസയെ കുറിച്ചല്ലാതെ മറ്റൊരു ചിന്തയുടെയും ആവശ്യം ബോബിക്ക് വേണ്ടിവന്നില്ല.കാരണം അത്രത്തോളം ആരാധകർ ആണ് ഇന്ന് മൊണാലിസക്ക് ഉള്ളത്

സമ്പാദ്യം പത്തുകോടിയോ
![]()
ഈ അടുത്താണ് ഒരു കോടിയുടെ വാഹനത്തിൽ മൊണാലിസ യാത്ര ചെയ്യുന്ന വാർത്തകൾ വന്നത്. അതോടെയാണ് ഇവരുടെ വരുമാനത്തെക്കുറിച്ചുകൂടി പാപ്പരാസികളുടേ കണ്ണ് ഉടക്കിയത്. അതോടെ ലക്ഷങ്ങൾ വരുമാനം നേടുന്ന മൊണാലിസക്ക് പത്തുകോടി രൂപയുടെ സമ്പാദ്യം ഉണ്ടെന്നായി വാർത്തകൾ വന്നിരുന്നു. എന്നാൽ അതിനെക്കുറിച്ചൊരിക്കൽ മൊണാലിസ പറഞ്ഞത് ഇങ്ങനെ ആയിരുന്നു.
നല്ലൊരു തുക വരുമാനം
![]()
പത്തുദിവസം കൊണ്ട് പത്തുകോടി മൊണാലിസ നേടി എന്നായിരുന്നു ഒരു സമയത്ത് പ്രചരിച്ച വാർത്തകൾ എന്നാൽ ഈ കിംവദന്തികൾക്ക് മറുപടിയായി മൊണാലിസ പറഞ്ഞത് " ഞാൻ 10 കോടി രൂപ സമ്പാദിച്ചിരുന്നെങ്കിൽ, ഇവിടെ മാലകൾ വിൽക്കാൻ വരില്ലായിരുന്നു , വീട്ടിൽ ഇരിക്കുമായിരുന്നു എന്നാണ്.എന്നാൽ ഇപ്പോൾ ഷൂട്ടിങ് തിരക്കുകളിൽ ആണ് മൊണാലിസ നല്ലൊരു തുകയാണ് ഓരോ ഷൂട്ടിനും ഇവർ വാങ്ങുന്നത്.
മുംബൈയിലെ ഫ്ലാറ്റിൽ
![]()
പ്രശസ്തി നേടുന്നതിനുമുമ്പ്, മോണാലിസയും കുടുംബവും വളരെ മോശമായ അവസ്ഥയിൽ ആയിരുന്നു, പലപ്പോഴും താൽക്കാലികമായി ഉണ്ടാക്കിയ ഷെൽട്ടറുകളിൽ ആയിരുന്നു അവരുടെ താമസം. ദേശാടനപക്ഷികളെപോലെ ആയിരുന്നു ഒരു സമയത്ത് ഇവരുടെ താമസമെങ്കിൽ ഇന്ന് മുംബൈയിലെ തിരക്കുള്ള ഇടത്ത് ഫ്ലാറ്റിൽ ആണ് ഇവരുടെ താമസം എന്നാണ് റിപോർട്ടുകൾ
നക്ഷത്രകണ്ണുകളുള്ള പെൺകുട്ടി
![]()
പ്രയാഗ്‍രാജിലെ കുംഭമേളയിലെത്തി ഞൊടിയിടകൊണ്ട് ജീവിതം മാറി മറിഞ്ഞത് ഒരുപക്ഷേ മോണാലിസയുടേത് മാത്രം ആയിരിക്കും. കച്ചവടക്കാരായ അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് മധ്യപ്രദേശിൽ നിന്ന് മൊണാലിസ കുംഭമേളക്കെത്തിയത്. നക്ഷത്രകണ്ണുകളുള്ള പെൺകുട്ടി പെട്ടെന്ന് ആണ് ഇന്റർനെറ്റ് സെൻസേഷനായതും മലയാളികൾക്ക് പോലും പ്രിയങ്കരി ആയതും





English (US) ·