മോൾക്ക് അറിയാം നടന്നതെല്ലാം, അച്ഛന്റെ ഒപ്പം നിന്നതും എന്തിനെന്ന്; ആരുപറഞ്ഞു അച്ഛന്റെ വിജയത്തിൽ സന്തോഷമില്ലെന്ന്; മറുപടിയുമായി ഫാൻസ്‌

1 month ago 2

Authored by: ഋതു നായർ|Samayam Malayalam10 Dec 2025, 10:23 americium IST

അമ്മയും അച്ഛനും വേര്പിരിഞ്ഞപ്പോൾ അച്ഛന്റെ ഒപ്പം ആണ് മകൾ പോയത്. ദിലീപിന്റെ രണ്ടാം വിവാഹത്തിന് മുൻകൈ എടുത്തുനടത്തി കൊടുക്കുന്നതും മീനാക്ഷി ആയിരുന്നു.

മീനാക്ഷി(ഫോട്ടോസ്- Samayam Malayalam)
ദിലീപ് കുറ്റമുക്തൻ ആയ വാർത്തകൾ കഴിഞ്ഞദിവസമാണ് വന്നത്. ആലുവയിലെ വീട്ടിൽ എത്തിയ ദിലീപിനെ കാവ്യാ മാധവനും ഇളയമകളും മറ്റ് അംഗങ്ങളും ചേർന്നാണ് സ്വീകരിച്ചത്. എന്നാൽ അവിടെ മീനാക്ഷിയെ കാണാത്തതിന്റെ കാരണം തേടുക ആയിരുന്നു കാഴ്ചക്കാർ. മീനാക്ഷി എവിടെ പോയി, അച്ഛന്റെ വിജയം ആഘോഷിക്കാൻ ഒപ്പം ഇല്ലല്ലോ, അമ്മയുടെ പക്ഷം ആയോ എന്നിങ്ങനെ നീളുക ആയിരുന്നു ചോദ്യങ്ങളും. ഇതിനിടയിൽ ആണ് നിറഞ്ഞ സന്തോഷത്തോടെ പുഞ്ചിരിയോടെ മീനാക്ഷി ഇൻസ്റ്റയിൽ ചില ചിത്രങ്ങൾ പങ്കിട്ടത്. അതോടെയാണ് ഗോസിപ്പുകൾ കെട്ടടങ്ങിയതും. എന്നാൽ അച്ഛന്റെ ഏത് അവസ്ഥയിലും ഒപ്പം ഉണ്ടായിരുന്ന മകൾ ആണ്, ആ കുട്ടി മറുപക്ഷത്തേക്ക് പോകും എന്നുള്ള തരത്തിൽ വാർത്തകൾ എന്തിന്റെ അടിസ്ഥാനത്തിൽ എന്നായിരുന്നു ഫാൻസിന്റെ ചോദ്യങ്ങൾ.

അച്ഛനും അമ്മയ്ക്കും ഇടയിൽ നടന്നത്, കേസിനുശേഷം ഉണ്ടായ വിഷയങ്ങൾ എല്ലാം മീനാക്ഷിക്ക് അറിയുന്നതാണ്. അന്ന് അച്ഛന്റെ ഒപ്പം നിന്നതും എന്തിനെന്ന് ഏവർക്കും അറിയുന്ന കാര്യങ്ങൾ എന്നാണ് വൈറൽ ചിത്രങ്ങളിൽ നിറയുന്നത്. അതേസമയം വർഷങ്ങൾ നീണ്ടുനിന്ന നിയമപോരാട്ടത്തിനുശേഷം മാധ്യമങ്ങൾക്ക് മുൻപിൽ മഞ്ജുവിന്റെ വാക്കുകൾ പരാമർശിച്ച് കൊണ്ടായിരുന്നു ഇതിനെതിരെയും മഞ്ജു ദിലീപ് ഫാൻസ്‌ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുകയാണ്.


ALSO READ: കടക്കെണിയിൽ ഇല്ലാതെ ഈ നിലയിൽ എത്തിച്ച സുപ്രിയ; കോലാഹലങ്ങൾക്കൊടുവിൽ നടന്ന വിവാഹം; പ്രണയം പറയാതിരിക്കാൻ കാരണംഎട്ടുവര്ഷങ്ങൾ ആയുള്ള നിയമപോരാട്ടം, അതിനിടയിൽ മീനാക്ഷി എംബിബിഎസും പാസായി. അപ്പോഴും മകൾ എത്രത്തോളം ബുദ്ധിമുട്ടുകൾ നേരിട്ട് എന്നും ദിലീപ് പറഞ്ഞിരുന്നു. സ്‌കൂളിൽ പോകാൻ മകൾക്ക് കഴിയാതെ ചെന്നൈയിലേക്ക് താമസം മാറിയതിന്റെ കുറിച്ചും അടുത്തിടെ നിർമ്മാതാവ് സുരേഷ് കുമാർ പറഞ്ഞിരുന്നു. കോടികൾ നഷ്ടം ഉണ്ടായി എന്നും പറയുകയുണ്ടായി. ദിലീപ് വിഷയം വഷളായതോടെ അദ്ദേഹത്തിന്റെ അമ്മയുടെ ആരോഗ്യനില തീരെ മോശം ആയെന്നുള്ള റിപ്പോർട്ടുകളും വന്നിരുന്നു.
Read Entire Article