19 April 2025, 02:10 PM IST

യാഷിനൊപ്പം സുദേവ് നായർ | Photo: instagram/ sudev nair
ബെംഗളൂരു: ടോക്‌സിക്കിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് നടന്‍ സുദേവ് നായര്‍. ചിത്രത്തിലെ നായകന്‍ യാഷിനൊപ്പമുള്ള ചിത്രമാണ് സുദേവ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
പൈനാപ്പിള്‍, ചോക്ലേറ്റ് ഫ്‌ളേവറുകളില്‍ സര്‍പ്രൈസ് ഒരുക്കിയ ടോക്സിക് ക്രൂവിനും യാഷിനും നന്ദി. യാഷിന്‍റെ ഡയറ്റ് ബ്രേക്ക് ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്നും സുദേവ് ചിത്രത്തിനൊപ്പം കുറിച്ചു. താന്‍ പിറന്നാള്‍ ആഘോഷത്തില്‍ ആയതിനാല്‍ ഒരാഴ്ചക്കാലം ഭക്ഷണകാര്യത്തില്‍ നിയന്ത്രണമില്ലെന്നും സുദേവ് കൂട്ടിച്ചേര്‍ത്തു. ഏപ്രല്‍ 14-ന് ആയിരുന്നു സുദേവിന്റെ പിറന്നാള്‍.
ഗീതു മോഹന്‍ദാസ് സംവിധാനവും രചനയും നിര്‍വഹിക്കുന്ന ടോക്‌സിക്കില്‍ നീണ്ട താരനിര തന്നെ അണിനിരക്കുന്നുണ്ട്. കിയാര അദ്വാനി, നയന്‍താര, ഹുമ ഖുറേഷി, ശ്രുതി ഹാസന്‍, സംയുക്ത എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. രാജീവ് രവിയാണ് ഛായാഗ്രഹണം. കന്നഡക്ക് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും ചിത്രം പുറത്തിറങ്ങും.
കെവിഎന്‍ പ്രൊഡക്ഷന്‍സിനന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ടോക്‌സിക് നിര്‍മിക്കുന്നത്. യാഷിന്റെ പത്തൊന്‍പതാമത്തെ സിനിമയാണിത്.
Content Highlights: sudev nair shares toxic determination photo
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·