
ഖാലിദ് അൽ അമേരി, ഖാലിദ് അൽ അമേരി ചത്ത പച്ച ടീമിനൊപ്പം
മലയാളത്തിലെ ആദ്യത്തെ മുഴുനീള ഗുസ്തി ചിത്രമായി ഒരുങ്ങുന്ന 'ചത്ത പച്ച- റിങ് ഓഫ് റൗഡിസ്' ചിത്രത്തില്‍ പ്രശസ്ത യുഎഇ ഇന്‍ഫ്‌ലുന്‍സര്‍ ഖാലിദ് അല്‍ അമേരിയും. ചിത്രത്തില്‍ അതിഥി വേഷം ചെയ്തു കൊണ്ടാണ് അദ്ദേഹം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വന്‍ ആരാധകവൃന്ദമുള്ള സെലിബ്രിറ്റി ആണ് ഖാലിദ് അല്‍ അമേരി. പാന്‍ ഇന്ത്യന്‍ റെസ്ലിങ് ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നര്‍ ആയി ഒരുക്കുന്ന ഈ ചിത്രം, ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ്, ലെന്‍സ്മാന്‍ ഗ്രൂപ്പ് എന്നിവര്‍ ചേര്‍ന്ന് രൂപം നല്‍കിയ റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് ആണ് നിര്‍മിക്കുന്നത്. ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണന്‍, ലെന്‍സ്മാന്‍ ഗ്രൂപ്പിന്റെ ഷിഹാന്‍ ഷൗക്കത്ത് എന്നിവര്‍ക്കൊപ്പം, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ്. ജോര്‍ജ്, സുനില്‍ സിങ് എന്നിവരും പങ്കാളികളാകുന്നുണ്ട്. അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, ഇഷാന്‍ ഷൗക്കത്ത്, വിശാഖ് നായര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആഗോള തലത്തില്‍ കോടികണക്കിന് ആരാധകരുള്ള റിങ് റെസ്ലിംഗ് കഥാപാത്രങ്ങളില്‍നിന്നും അതിന്റെ ആരാധകരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന അദ്വൈത് നായര്‍ ആണ്. സൂപ്പര്‍ താരം മോഹന്‍ലാലിന്റെ അനന്തരവനായ അദ്വൈതിന്റെ കന്നി സംവിധാന സംരംഭം കൂടിയാണ് 'ചത്ത പച്ച- റിങ് ഓഫ് റൗഡിസ്'. ഫോര്‍ട്ട് കൊച്ചിയിലുള്ള ഒരു അണ്ടര്‍ ഗ്രൗണ്ട് ഡബ്ലൂഡബ്ലൂഇ സ്‌റ്റൈല്‍ റെസ്ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ചിത്രത്തിന് വേണ്ടി താരങ്ങളായ അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, ഇഷാന്‍ ഷൗക്കത്ത്, വിശാഖ് നായര്‍ എന്നിവര്‍ റെസ്ലിങ് ട്രെയിനിങ് നേടിയിരുന്നു.
പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകരായ ശങ്കര്‍- എഹ്സാന്‍- ലോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം: ആനന്ദ് സി. ചന്ദ്രന്‍, എഡിറ്റര്‍: പ്രവീണ്‍ പ്രഭാകര്‍, ബിജിഎം: മുജീബ് മജീദ്, രചന: സനൂപ് തൈക്കൂടം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ജോര്‍ജ് എസ്, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിങ്, കോസ്റ്റും: മെല്‍വി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ആര്‍ട്ട്: സുനില്‍ ദാസ്, സ്റ്റണ്ട്: കലൈ കിങ്സ്റ്റണ്‍, പിആര്‍ഒ: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
Content Highlights: UAE influencer Khalid Al Ameri joins the formed of `Chatha Pacha - Ring of Rowdies`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·