21 September 2025, 02:37 PM IST

ലിജീഷ് കുമാർ, ആമിർ പള്ളിക്കൽ
'ആയിഷ'യ്ക്കും 'ഇഡി'ക്കും ശേഷം പുതിയ സിനിമയുമായി സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍. യുവ എഴുത്തുകാരന്‍ ലിജീഷ് കുമാറിന്റെ തിരക്കഥയിലാണ് സിനിമ ഒരുങ്ങുന്നത്. പുതിയ സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റും പ്രൊഡക്ഷന്‍ കമ്പനിയുടെ ലോഞ്ചും ഒക്ടോബര്‍ രണ്ടിന് കൊച്ചിയില്‍ നടക്കും.
എന്‍എസ്എസ് ക്യാമ്പിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന റൊമാന്റിക് കഥയായിരിക്കും സിനിമയുടേതെന്നാണ് സൂചന. 'പ്രേമം- യൗവനം- നൊസ്റ്റാള്‍ജിയ' എന്ന കോമ്പിനേഷനിലായിരിക്കും ചിത്രമെന്ന് ലിജീഷ് കുമാര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
Content Highlights: Aamir Pallikkal announces caller film
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·