നടി നമിത പ്രമോദ് സൗഹൃദങ്ങളുടെ പുറത്ത് സിനിമകൾ തിരഞ്ഞെടുക്കാറുണ്ടെന്നും, ഗസ്റ്റ് റോളുകളിൽ താൽപ്പര്യമില്ലെന്നും പറയുന്നു. സിനിമയുടെ തിരഞ്ഞെടുപ്പ് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും, മലയാള സിനിമയിലെ സൗഹൃദ ബന്ധങ്ങൾ വലുതാണെന്നും അവർ കൂട്ടിച്ചേർത്തു.
ഹൈലൈറ്റ്:
- സൗഹൃദങ്ങളുടെ പുറത്ത് സിനിമകൾ തിരഞ്ഞെടുക്കാറുണ്ട്.
- ഗസ്റ്റ് റോളുകളിൽ താൽപ്പര്യമില്ല.
- കല്യാണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ വെറുപ്പിക്കും.
നമിത പ്രമോദ്യോജിച്ച ആൾ വന്നാൽ കല്യാണം കഴിക്കും; സൗഹൃദങ്ങളുടെ പേരിൽ സിനിമ തെരഞ്ഞെടുത്തിട്ടുണ്ട്- നമിത പ്രമോദ്
'ചിലത് കഥകേൾക്കുമ്പോൾ വളരെ രസകരമായി തോന്നുമെങ്കിലും സിനിമയുടെ അവസാനം അങ്ങനെയാകണമെന്നില്ല. അതുകൊണ്ട് തന്നെ സിനിമയുടെ തെരഞ്ഞെടുപ്പ് വളരെ ബുദ്ധിമുട്ടാണ്. മലയാള സിനിമയുടെ ബോണ്ടിങ് വളരെ വലുതാണ്. ഇവിടെയൊരു ഇമോഷണൽ കണക്ഷൻ കൂടുതലാണ്. മറ്റ് ഭാഷകളിൽ ജോലി ചെയ്യുമ്പോൾ അവർ വളരെ പ്രൊഫഷണലായാണ് പെരുമാറുക.' എന്നും നമിത പറഞ്ഞു.
താൻ ചെയ്ത എല്ലാ സിനിമകളും ഇഷ്ടമാണ്. പുള്ളി പുലിയും ആട്ടിൻകുട്ടിയും വിക്രമാദിത്യൻ , കമരസംഭവം എന്നീ സിനിമകൾ വളരെ ഇഷ്ടമാണ്. കമരസംഭവം വിജയിച്ചില്ലെങ്കിലും ക്രിട്ടിക്കലി വലിയ ചർച്ചയായ സിനിമയാണിത്. സിദ്ധാർത് ശിവയുടെ ആൺ എന്ന സിനിമ വളരെ അധികം ഇഷ്ടമാണ്. കുറെയധികം നാൾ ഈ സിനിമയിലെ കഥാപാത്രം തന്നെ വളരെയധികം വേട്ടയാടിയിരുന്നുവെന്നും നമിത സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഏറ്റവും കൂടുതൽ വെറുപ്പിക്കുന്ന ചോദ്യം കല്യാണവുമായി ബന്ധപ്പെട്ടതാണ്. ഒരു ദിവസം തന്നെ നിരവധി തവണ ഇന്റർവ്യൂ എടുക്കുമ്പോൾ ഇത്തരം ചോദ്യങ്ങൾ വരുമ്പോൾ ബുദ്ധിമുട്ടുണ്ടാക്കാറുണ്ടെന്നും നമിത പറഞ്ഞു.
ജീവിതത്തിൽ കല്യാണം ഒരു പ്രധാനകാര്യമാണെന്നും കറക്ട് ആയിട്ടുള്ള ഒരാളെ കിട്ടിയാൽ കല്യാണം കഴിക്കുമെന്നും താരം കൂട്ടിച്ചേർത്തു. അമ്മൂമ്മ ഇപ്പോഴും തന്നോട് കല്യാണക്കാര്യം പറയാറുണ്ടെന്നും അത് അത്ര ചെറിയ കാര്യമായി താൻ കാണുന്നില്ലെന്നും നടി പറയുന്നു. സോഷ്യൽ പ്രഷറിന്റെ പുറത്താണ് വീട്ടുകാർ കല്യാണത്തിന് നിര്ബന്ധിക്കുന്നതെന്നും നമിത പറയുന്നു.
രചയിതാവിനെക്കുറിച്ച്ക്രിസ്റ്റിന കുരിശിങ്കൽനാല് വർഷമായി മാധ്യമ രംഗത്ത് ജോലി ചെയ്യുന്നു. സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുകയും വിഡിയോകൾ അവതരിപ്പിക്കുകയും ചെയ്യുന്നു. കമ്മ്യൂണിറ്റി റേഡിയോയായ റേഡിയോ മാറ്റൊലിയിൽ പ്രോഗ്രാം പ്രൊഡ്യൂസറായി മാധ്യമ പ്രവർത്തനം ആരംഭിച്ചു. തുടർന്ന് ഓൺലൈൻ വെബ് ജേർണലായ മുസിരിസ് പോസ്റ്റിൽ രണ്ടര വർഷക്കാലം സബ് എഡിറ്ററായി ജോലി ചെയ്തു. ഇപ്പോൾ സമയം മലയാളത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.... കൂടുതൽ വായിക്കുക





English (US) ·