യോദ്ധാവായി മോഹന്‍ലാല്‍; പാന്‍ ഇന്ത്യന്‍ ചിത്രം 'വൃഷഭ' ടീസര്‍ സെപ്റ്റംബര്‍ 18ന്

4 months ago 5

Mohanlal successful  Vrishabha Teaser

വൃഷഭയുടെ ടീസർ അനൗൺസ്‌മെന്റ് പോസ്റ്റർ

മോഹന്‍ലാല്‍ നായകനാവുന്ന ഒരുക്കുന്ന ബ്രഹ്‌മാണ്ഡ പാന്‍ ഇന്ത്യന്‍ ഇതിഹാസ ചിത്രം വൃഷഭയുടെ ടീസര്‍ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തുവന്നു. സെപ്റ്റംബര്‍ 18-നാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്യുന്നത്. ടീസര്‍ അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ ഗംഭീരലുക്കിലാണ് മോഹന്‍ലാലിനെ അവതരിപ്പിച്ചിരിക്കുന്നത്.

പ്രശസ്ത സംവിധായകന്‍ നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂര്‍, ഏക്താ ആര്‍ കപൂര്‍, സികെ പത്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മേത്ത എന്നിവര്‍ ചേര്‍ന്നാണ് വൃഷഭ നിര്‍മിച്ചിരിക്കുന്നത്. ആശീര്‍വാദ് സിനിമാസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.

ആക്ഷന്‍, വൈകാരികത, ഇന്ത്യന്‍ പുരാണകഥ എന്നിവയുടെ സവിശേഷമായ സംയോജനത്തോടെ പ്രേക്ഷകരെ നാടകീയമായ സംഭവവികാസങ്ങളുടേയും വിസ്മയകരമായ ദൃശ്യങ്ങളുടെയും ലോകത്തേക്ക് എത്തിക്കുകയാണ് വൃഷഭ ലക്ഷ്യമിടുന്നത്. മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും വലിയ ശ്രദ്ധ നേടിയിരുന്നു. യോദ്ധാവിന്റെ രൂപത്തില്‍ രാജകീയമായ ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ മോഹന്‍ലാലിനെ അവതരിപ്പിച്ചത്.

അതിനൂതനമായ വിഷ്വല്‍ ഇഫക്റ്റുകള്‍, എഡിറ്റിംഗ്, സൗണ്ട് ഡിസൈന്‍ എന്നിവയുമായി ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ് ചിത്രം. അടുത്തിടെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കിയത്. സിനിമാനുഭവത്തിന്റെ മികവിന്റെ അതിരുകള്‍ മറികടക്കുന്ന ചിത്രമാക്കി വൃഷഭയെ മാറ്റാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

2025 ദീപാവലി റിലീസായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന 'വൃഷഭ', തെലുങ്ക്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ റിലീസിനെത്തും. ഇന്ത്യയിലുടനീളവും വിദേശ വിപണികളിലും ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഛായാഗ്രഹണം ആന്റണി സാംസണ്‍, എഡിറ്റിംഗ് കെ എം പ്രകാശ്, സംഗീതം സാം സി എസ്, സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി, പിആര്‍ഒ ശബരി.

Content Highlights: Teaser announcement poster of Mohanlal Pan Indian Movie Vrishabha

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article