രജിഷ കള്ളം പറഞ്ഞത് എന്തിനാണെന്നറിയില്ല, ഇതിന് മുൻപും മരണം മുന്നിൽ കണ്ടിരുന്നു; മാരി സെൽവരാജ് പറയുന്നു

2 months ago 4

Authored by: അശ്വിനി പി|Samayam Malayalam28 Oct 2025, 4:59 pm

കർണൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തും രജിഷ വിജയന് വലിയൊരു അപകടം ഉണ്ടാവുകയും സെററ്റിലുള്ളവർ മുഴുവൻ പേടിക്കുകയും ചെയ്തിരുന്നു. അതേ അനുഭവമായിരുന്നു ബൈസണിലും

rajisha vijayan mari selvarajരജിഷയെ കുറിച്ച് മാരി സെൽവരാജ്
മാരി സെൽവരാജിന്റെ സംവിധാനത്തിൽ ധ്രുവ് വിക്രമും അനുപമ പരമേശ്വരനും രജിഷ വിജയനുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ബൈസൺ എന്ന ചിത്രം മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. താരങ്ങൾ ഓരോരുത്തരുമായും, ടീമായും പല അഭിമുഖങ്ങളും നൽകുന്നു. അതിനിടയിൽ സംവിധായകൻ മാരി സെൽവരാജ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.

നേരത്തെ മാരി സെൽവരാജിന്റെ കർണൻ എന്ന ചിത്രത്തിലും രജിഷ വിജയൻ അഭിനയിച്ചിരുന്നു. ആ അനുഭവ സമ്പത്തുമായി ബൈസണിൽ എത്തിയപ്പോൾ, അവിടത്തെ അനുഭവം തീർത്തും വ്യത്യസ്തമാണ് എന്ന് രജിഷ പറഞ്ഞിരുന്നു. ഷൂട്ടിങിനിടയിൽ നീന്തൽ അറിയാതെ കുളത്തിലേക്ക് എടുത്ത് ചാടിയതും, മരണം മുന്നിൽ കണ്ട അവസ്ഥയിൽ സംവിധായകൻ ചാടി രക്ഷിച്ചതും രജിഷ വിജയൻ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പറഞ്ഞിരുന്നു. അതിന്റെ തന്റെ വേർഷൻ ഓഫ് സ്റ്റോറിയാണ് ഇപ്പോൾ മാരി സെൽവരാജ് പറയുന്നത്.

Also Read: 7 ബെഡ് റൂമുകളും, 13 ബാത്രൂമുകളും ഒരുപാട് വാക്ക്-ഇൻ കോസറ്റുകളുമുള്ള സോഫിയ വെർഗാരയുടെ 166 കോടിയുടെ ബംഗ്ലാവ്!

കർണനിൽ നീന്തുന്ന ഒരു രംഗമുണ്ടായിരുന്നു, അതിന് വേണ്ടി നീന്തൽ പഠിച്ച് ഞാൻ രംഗം ചെയ്തു. ബൈസണിൽ വെള്ളത്തിൽ ചാടേണ്ട ഒരു രംഗം വന്നപ്പോൾ, അറിയില്ല എന്ന് പറയാനുള്ള പേടി കാരണം പറഞ്ഞില്ല. ഷോട്ട് റെഡി എന്ന് പറഞ്ഞതും എടുത്ത് ചാടി അപകടത്തിൽ പെട്ടു. പിന്നാലെ ചാടി സംവിധായകൻ രക്ഷിച്ചതിനെ കുറിച്ചാണ് രജിഷ പറഞ്ഞത്.

എന്നാൽ മാരി സെൽവരാജിനെ സംബന്ധിച്ച് അത് തീർത്തുമൊരു അപകടമായിരുന്നു. ആ ഷോട്ടിൽ അനുപമ വെള്ളത്തിലേക്ക് ചാടി, രജിഷയോട് ചോദിച്ചപ്പോൾ അറിയാം എന്നാണ് പറഞ്ഞിരുന്നത്. എന്തിനാണ് കള്ളം പറഞ്ഞത് എന്നറിയില്ല. പക്ഷേ വെള്ളത്തിലേക്ക് ചാടിയതും, രജിഷയ്ക്ക് നീന്താൻ അറിയില്ല എന്ന് എനിക്ക് മനസ്സിലായി. രജിഷ അത്യാവശ്യം നല്ല സൈസുള്ള പെൺകുട്ടിയാണ്, അവിടെ സെക്യൂരിറ്റിയ്ക്കായി നിന്ന ചെറുപ്പക്കാർക്ക് അവരെ രക്ഷപ്പെടുത്താൻ സാധിക്കില്ല. അതുകൊണ്ട് കൈയ്യിൽ നിന്ന് പോയി എന്ന് തോന്നിയ സെക്കന്റ് താനും വെള്ളത്തിലേക്ക് ചാടി രക്ഷപ്പെടുത്തുകയായിരുന്നു എന്നാണ് മാരി സെൽവരാജ് പറഞ്ഞത്.

നവംബർ എത്തുന്നു, യുഎസിലെ ഇന്ത്യക്കാർ അറിയേണ്ട കാര്യങ്ങൾ


രജിഷയുടെ കാര്യത്തിൽ നേരത്തെ സമാനമായ മറ്റൊരു സംഭവം ഉണ്ടായിരുന്നുവത്രെ. കർണന്റെ ഷൂട്ടിങ് സമയത്ത് മുളകുപൊടി ഉപയോഗിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. രജിഷ ഇൻഹീലർ എടുക്കുന്ന ആളാണ്, അക്കാര്യം ഞങ്ങൾക്ക് അറിയില്ലായിരുന്നു, രജിഷ പറഞ്ഞതും ഉണ്ടായിരുന്നില്ല. ഷോട്ടിനിടയിൽ മുളകുപൊടി പാറുകയും, രജിഷ ശ്വാസം കിട്ടാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്തു. സംഭവിക്കുന്നത് എന്താണ് എന്ന് ഞങ്ങൾക്കും അറിയില്ലായിരുന്നു. എല്ലാവരും അവരെ പിടിച്ചു നിൽക്കുന്ന അവസ്ഥയിൽ പെട്ടന്ന്പി അവരുടെ അസിസ്റ്റന്റ് ഓടി വന്ന് ബാഗിൽ നിന്ന് ഇൻഹീലർ എടുത്തു തരകിയായിരുന്നു. ശരിക്കും പേടിപ്പിച്ച അനുഭവമായിരുന്നു അത്. ബൈസണിൽ വെള്ളത്തിൽ ചാടിയ രംഗവും അതുപോലെയായിരുന്നു എന്നാണ് മാരി സെൽവരാജ് പറഞ്ഞത്
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article