രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിനൊപ്പം ഈ പൊങ്കലും സംക്രാന്തിയും സ്‌പെഷ്യലാണ് എന്ന് ഷംന കാസിം!

6 days ago 3

Authored by: അശ്വിനി പി|Samayam Malayalam15 Jan 2026, 1:36 p.m. IST

ഈ പൊങ്കല്‍- സംക്രാന്തി ആഘോഷത്തിന്റെ സീസണ്‍ തന്നെ സംബന്ധിച്ച് സ്‌പെഷ്യലാണ് എന്ന് ഷംന കാസിം പറയുന്നു. മറ്റൊന്നുമല്ല, രണ്ടാമതൊരു കുഞ്ഞിനെ കൂടെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ് നടി

shamna kasim pregnancyഷംന കാസിം
നാടെങ്ങും പൊങ്കല്‍ - സംക്രാന്തി ദിനം ആഘോഷിക്കുകയാണ്. നായികമാരും ട്രഡീഷണല്‍ വേഷത്തില്‍ അതീവ സുന്ദരികളായുള്ള തങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം ആരാധകര്‍ക്ക് പൊങ്കല്‍ - സംക്രാന്തി ആശംസകളുമായി എത്തിയിരിക്കുകയാണ്. നടി ഷംന കാസിമിന്റെ പോസ്റ്റ് എന്നാല്‍ അല്പം സ്‌പെഷ്യലാണ്. ഇരട്ടി മധുരം നല്‍കുന്ന സന്തോഷ വാര്‍ത്തയ്‌ക്കൊപ്പമാണ് ഷംനയുടെ പോസ്റ്റ്.

ട്രഡീഷണല്‍ തമിഴ് പെണ്‍കൊടിയായി അണിഞ്ഞൊരുങ്ങിയ വീഡിയോ ആണ് ഷംന പങ്കുവച്ചിരിക്കുന്നത്. നിറ വയറുമായുള്ള വീഡിയോയ്ക്ക് ഷംന കാസി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍- പൊങ്കല്‍ സംക്രാന്തി ആശംസകള്‍- എന്റെ രണ്ടാമത്തെ കുഞ്ഞ് അത്ഭുതത്തെ കൈയ്യിലേന്താന്‍ കാത്തിരിക്കുന്ന ഈ സീസണ്‍ കൂടുതല്‍ അനുഗ്രഹീതമായി തോന്നുന്നു. ഈ ഉത്സവ സീസണില്‍ എല്ലാവര്‍ക്കും സ്‌നേഹവും ഊഷ്മളതയും സമൃദ്ധിയും നേരുന്നു- എന്നാണ്.

Also Read: ഉര്‍വശിയുടെ മകള്‍ ആയതുകൊണ്ട് മാത്രമാണ് കിട്ടിയ ഭാഗ്യം! അന്ന് കരഞ്ഞതിന്റെ ഫലം, കുഞ്ഞാറ്റയെ ചേര്‍ത്തു പിടിച്ച് കമല്‍ ഹാസന്‍!

കഴിഞ്ഞ ദിവസാണ് ഷംന കാസിമിന്റെ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്. നിറവയറുമായി നടി ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നതൊക്കെയായ വീഡിയോ ആയിരുന്നു അത്. പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ വേദിയിലെ ഷംന കാസിമിന്റെ നിറവയറുമായുള്ള നൃത്ത ചുവടുകള്‍ ആരെയും ആകര്‍ഷിച്ചിരുന്നു. എന്നാല്‍ താന്‍ രണ്ടാമതും ഗര്‍ഭിണിയാണ് എന്ന് ഔദ്യോഗികമായി ഷംന കാസിം അറിയിക്കുന്നത് ഈ പൊങ്കല്‍ - സക്രാന്തി ദിനത്തിലാണ്

2022 ല്‍ ആണ് ഷംന കാസിം യുഎഇ ബെയ്‌സ്ഡ് ബിസിനസ്സുകാരനായ ഷനൈദ് ആസിഫ് അലിയെ വിവാഹം ചെയ്തത്. 2023 ല്‍ ആദ്യത്തെ കണ്‍മണിയും എത്തി. ഹംദാന്‍ എന്നാണ് മകന്റെ പേര്. ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ച സമയത്തും ഷംന നിറവയറുമായി സ്റ്റേജില്‍ തകര്‍ത്താടിയ വീഡിയോകള്‍ വൈറലായിരുന്നു.

Also Read: ലക്ഷ്മിയുടെ മകൻ അഭിനവിന് സംഭവിച്ചത്! വിടരും മുൻപേ കൊഴിഞ്ഞുപോയ ഏകമകൻ; കുടുംബത്തെ ആശ്വസിപ്പിച്ച് ആരാധകർ

60 ദിവസത്തെ കാത്തിരിപ്പ് ഇനി പഴങ്കഥ! യുഎഇ മന്ത്രാലയത്തിന്റെ പുതിയ പദ്ധതി എത്തി


ജൂനിയര്‍ അസിന്‍ എന്ന ലേബലോടെയാണ് കരിയറിന്റെ തുടക്കത്തില്‍ ഷംന കാസിന്‍ ശ്രദ്ധിക്കപ്പെട്ടത്. മികച്ച റോളുകള്‍ ചെയ്തിട്ടും സിനിമയിലെ അവഗണനകള്‍ നടിയെ വല്ലാതെ തളര്‍ത്തി. പക്ഷേ തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത ഷംന നൃത്തത്തിലൂടെ തിരിച്ചെത്തുകയായിരുന്നു. ഡാന്‍സ് റിയാലിറ്റി ഷോകളും, സ്‌റ്റേജ് ഷോകളുമൊക്കെയായി വിവാഹത്തിന് ശേഷവും ഷംന കാസിം സജീവമായി തന്നെ നിലനിന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article