രണ്ടുകോടി ശമ്പളം വാങ്ങുന്ന ആൾക്ക് പത്തുലക്ഷം നിസ്സാരം! പക്ഷേ ആ മനസ്! 200 കോടി നേട്ടത്തിൽ കല്യാണിയുടെ ലോക

3 months ago 4

Authored by: ഋതു നായർ|Samayam Malayalam6 Oct 2025, 10:21 am

ഒരു കോടിക്ക് മുകളിൽ ആണ് നസ്ലിന്റെ സാലറി. ലോകയിലും സമാനമായ തുകയാണ് അദ്ദേഹം കൈപ്പറ്റിയതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ നിർമ്മാതാവ് കൂടിയായ ദുൽഖർ ചിത്രത്തിൽ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത് എന്നാണ് വാർത്തകൾ

kalyani priyadarshan wage  successful  lokah section  1 chandra and toatal postulation  of lokahകല്യാണി പ്രിയദർശൻ(ഫോട്ടോസ്- Samayam Malayalam)
മിന്നൽ മുരളി കഴിഞ്ഞശേഷം ടോവിനോയെ ആരാധകർ വിശേഷിപ്പിച്ചത് സൂപ്പർ ഹീറോ എന്നാണ് എങ്കിൽ ലോക ലോകം കീഴടക്കിയ ശേഷം കല്യാണിയെ ആരാധകർ വിശേഷിപ്പിക്കുന്നത് ലേഡി സൂപ്പർ ഹീറോ എന്നാണ്. സിനിമയിൽ അസാമാന്യ പ്രകടനമാണ് കല്യാണി കാഴ്ചയ്ക്കുന്നത്. നീലി നടത്തിയ വേഷപ്പകർച്ച അവരുടെ കരിയറിൽ എന്നെന്നും ചേർത്തുവയ്ക്കാൻ ഉതകുന്ന പൊൻതൂവലായി മാറിയിട്ടുണ്ട്. സിനിമ റിലീസ് ചെയ്ത് ഒരു മാസം എത്തുമ്പോളേക്ക് കോടികൾ ആണ് കളക്ഷൻ ആയി സിനിമ കൈപ്പറ്റിയത്.

റിപോർട്ടുകൾ ശരിയെങ്കിൽ വെറും 30 കോടി രൂപയുടെ മിതമായ ബജറ്റിലാണ് ലോകയുടെ നിർമ്മാണം. ഗംഭീരമായ ദൃശ്യമികവ് തന്നെയാണ് ലോകയുടെ ആകർഷണം എങ്കിലും ചിത്രത്തിന്റെ ചിലവ് ചുരുക്കാൻ നിർമ്മാതാക്കൾക്ക് സാധിച്ചു എന്നതാണ് ഏറ്റവും വലിയ കാര്യം. കല്യാണിയുടെ പ്രതിഫലം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും,റിപോർട്ടുകൾ പ്രകാരം രണ്ടുകോടി രൂപക്ക് അടുത്താണ് കല്യാണി ഈ ചിത്രത്തിന് വാങ്ങിയത് എന്നാണ് .

ദുൽഖർ സൽമാൻ ആയിരുന്നു ഈ ചിത്രത്തിന്റെ നിർമ്മാണം എന്നതുകൊണ്ടുതന്നെ പ്രതിഫലം വാങ്ങാതെയുള്ള അതിഥി വേഷം ആയിരുന്നു അദ്ദേഹത്തിനെന്ന് എന്നാണ് വാർത്തകൾ .


ALSO READ: സ്ട്രോക്ക് വന്നു മാസങ്ങളായി! കാലുകൾ ഉയർത്തിവയ്ക്കാൻ പോലും പരസഹായം; കൈകൾ തളർന്നത് പോലെ; ഉല്ലാസിന്റെ ഹെൽത്ത്

ഒരു സിനിമയ്ക്ക് നസ്ലെന്റെ ശമ്പളം ഏകദേശം 1 കോടി മുതൽ 1.5 കോടി രൂപ വരെയാണ് അതുകൊണ്ടുതന്നെ കല്യാണിയുടെ സാലറിക്ക് അടുത്തുതന്നെ നസ്ലിനും വാങ്ങിയതായാണ് റിപ്പോർട്ട്. ചിത്രത്തിൽ വില്ലനായി അഭിനയിക്കുന്ന സാൻഡി മാസ്റ്ററിന് ലിയോയിലെ അഭിനയത്തിന് 50 ലക്ഷം രൂപ ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രതിഫലം ലോക്കൽ എത്തുമ്പോൾ ഉറപ്പായും കുറയാൻ സാദ്ധ്യതയല്ല. അതുകൊണ്ടുതന്നെ ചിത്രത്തിൽ മുഴുവൻ കാസ്റ്റുകളുടെ സാലറി നോക്കിയാലും ഇരുനൂറു കോടി ക്ലബ്ബിലേക്ക് ചിത്രം കടക്കുമ്പോൾ ലാഭം മാത്രമാണ് നിർമ്മാതാക്കൾക്ക് ലഭിച്ചത്.


ഇനി ഒടിടിയിൽ കൂടി എത്തുമ്പോൾ വമ്പൻ നേട്ടം ആണ് കല്യാണിയും ടീമും ഈ ചിത്രത്തിലൂടെ നേടിക്കൊടുക്കുന്നത് എന്ന കാര്യത്തിൽ സംശയം വേണ്ട.

അതേസമയം രണ്ടുകോടി സാലറി വാങ്ങിയ കല്യാണി നിമിഷുമായുള്ള സൗഹൃദം കൊണ്ട് അദ്ദേഹത്തിന് നൽകിയത് പത്തുലക്ഷം രൂപക്ക് മൂല്യമുള്ള വാച്ച് ആണ്; രണ്ടുകോടി സാലറി വാങ്ങുന്ന ആൾക്ക് ഇത് നിസാരം ആയിരിക്കും പക്ഷേ കല്യാണിയുടെ ആ മനസ് ആണ് എടുത്തുപറയേണ്ടതെന്നാണ് അവരുടെ ആരാധകരുടെ സംസാരം

Read Entire Article