
രവി മോഹൻ ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നു, മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തമിഴ് നടന്‍ രവി മോഹന്‍ (ജയം രവി). ഒരാള്‍ രണ്ട് തവണ മുഖ്യമന്ത്രിയാകണമെങ്കില്‍ നല്ല രാഷ്ട്രീയക്കാരന്‍ മാത്രമല്ല, നല്ല വ്യക്തി കൂടിയാകണമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നല്ല ആരോഗ്യത്തോടെ മുന്നോട്ട് പോകട്ടേയെന്നും അദ്ദേഹം ആശംസിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു രവി മോഹന്‍.
രവി മോഹന്റെ സിനിമകളെ ഹൃദയത്തോട് ചേര്‍ത്തുവച്ചവരാണ് മലയാളികളെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തിന്റെ കലാസാംസ്‌കാരിക രംഗത്തിന്റെ ഭാഗം കൂടിയാണ് രവി മോഹനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബേസില്‍ ജോസഫായിരുന്നു ചടങ്ങിലെ മറ്റൊരു മുഖ്യാതിഥി. യുവതലമുറയിലെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യതയുള്ള നടനും സംവിധായകനുമാണ് ബേസില്‍ ജോസഫെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, എംപി, എംഎല്‍എമാര്‍, മേയര്‍ തുടങ്ങിയ ജനപ്രതിനിധികളും ഉദ്ഘാടന പരിപാടിയുടെ ഭാഗമായി. യുകെ, ഫ്രാന്‍സ്, വിയറ്റ്നാം, ഇന്തോനേഷ്യ, തായ്‌വാന്‍, ശ്രീലങ്ക, നേപ്പാള്‍, മലേഷ്യ, റൊമാനിയ, ദക്ഷിണകൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ വിനോദസഞ്ചാരികള്‍ ഓണാഘോഷത്തിന് അതിഥികളായി എത്തുമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. സെപ്റ്റംബര്‍ ഒമ്പതിന് വൈകീട്ട് നടക്കുന്ന ഘോഷയാത്രയോടെ ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനമാകും.
Content Highlights: Tamil histrion Ravi Mohan (Jayam Ravi) praises CM Pinarayi Vijayan astatine Onam Fest inaguration
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·