Authored by: അശ്വിനി പി|Samayam Malayalam•17 Nov 2025, 1:24 pm
ഏഴു സുന്ദര രാത്രികള്‍, ലീല തുടങ്ങിയ സിനിമകളിലൂടെ ഏറെ പരിചിതയാണ് പാര്‍വ്വതി നമ്പ്യാര്‍. 2020 ല്‍ ആണ് നടിയുടെ വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്നത്
പാർവ്വതി നമ്പ്യാരും ഭർത്താവുംവിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം പോലും മുന്നോട്ടു പോയില്ല, പാര്‍വ്വതി നമ്പ്യാരും ഭര്‍ത്താവും വേര്‍പിരിഞ്ഞു എന്ന രീതിയിലായിരുന്നു ഗോസിപ്പുകള്‍ പുറത്തുവന്നത് എന്നാല്‍ ഗോസിപ്പുകളെ കാറ്റില്‍ പറത്തി ഭര്‍ത്താവിനൊപ്പമുള്ള പുതിയ ഫോട്ടോകളുമായി എത്തിയിരിക്കുകയാണ് പാര്‍വ്വതി നമ്പ്യാര്‍ .
Also Read: സിംഗിളാണ് സിംഗിളാണ് എന്ന് പറഞ്ഞിട്ട് അവസാനം കെട്ട് കഴിഞ്ഞു; ആശംസകളുമായി മുന്‍ ലോക സുന്ദരി! വിവാഹ ചിത്രങ്ങള്‍ പുറത്തുവിട്ട് യൂട്യൂബര്‍ അര്ജുന്കാടും മലയും താണ്ടി, ഒര അരുവിയുടെ തീരത്ത് ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന പ്രണയാര്‍ദ്രമായ ഏതാനും ചിത്രങ്ങളാണ് പാര്‍വ്വതി പങ്കുവച്ചിര്യയ്ക്കുന്നത്. ചുവന്ന നിറത്തിലുള്ള ഹാര്‍ട്ടിന്റെ ഇമോജി ക്യാപ്ഷനായി നല്‍കി പങ്കുവച്ച ഫോട്ടോകള്‍ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. ക്യൂട്ട്, ബ്യൂട്ടിഫുള്‍ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
Also Read: ഇവിടെ വച്ച് ഞങ്ങളുടെ യാത്ര ആരംഭിയ്ക്കുന്നു; ഗംഗയുടെ തീരത്ത് രമ്യയ്ക്ക് സ്വപ്‌നതുല്യമായ വിവാഹം, ചിത്രങ്ങള്‍ വൈറലാവുന്നു
2011 ല്‍ മമ്മൂട്ടി ദ ബെസ്റ്റ് ആക്ടര്‍ എന്ന റിയാലിറ്റി ഷോയിലൂടെ കരിയര്‍ ആരംഭിച്ചതാണ് പാര്‍വ്വതി നമ്പ്യാര്‍. തുടര്‍ന്ന് നിരവധി ടെലിവിഷന്‍ ഷോകളുടെ ഭാഗമായി. ദിലീപ് നായകനായ ഏഴു സുന്ദര രാത്രികള്‍ എന്ന സിനിമയിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്ക് എത്തിയത്. രഞ്ജിത്തിന്റെ ലീല എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായിരുന്നു. തുടര്‍ന്ന് ചില സിനിമകള്‍ ചെയ്തുവെങ്കിലും വിവാഹത്തോടെ നടി പൂര്‍ണമായും അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്.
Reasons to Watch Kanguva: സൂര്യ - രാജമൗലി മൂവി നടക്കാത്തതെന്തുകൊണ്ട്?
2019 ല്‍ ആണ് പാര്‍വ്വതി നമ്പ്യാരുടെയും വിനീത് മേനോന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. 2020 ല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് ലളിതമായ ചടങ്ങിലൂടെ വിവാഹം കഴിഞ്ഞു. അഭിനേത്രി എന്നതിനപ്പുറം നര്‍ത്തകി കൂടെയായ പാര്‍വ്വതി വിവാഹത്തിന് ശേഷവും ആ രംഗത്ത് സജീവമായിരുന്നു. ആ സമയത്താണ് വിവാഹ മോചന വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ വാര്‍ത്തകളോട് നടി പ്രതികരിച്ചിരുന്നില്ല. ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാര്‍ത്ഥിയായിരുന്ന വിനയ് മാധവ് പാർവ്വതി നമ്പ്യാരുടെ സഹോദരനാണ്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·