രശ്മിക മന്ദാന- ദീക്ഷിത് ഷെട്ടി ചിത്രം 'ദി ഗേൾഫ്രണ്ട്' ലെ ആദ്യ ഗാനം പുറത്ത്

6 months ago 6

Rashmika and Deekshit

രശ്മികയും ദീക്ഷിത് ഷെട്ടിയും | ഫോട്ടോ: അറേഞ്ച്ഡ്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ദി ഗേൾഫ്രണ്ട് എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. നദിവേ എന്ന ടൈറ്റിലോടെ പുറത്തുവന്നിരിക്കുന്ന ഈ ഗാനത്തിൻ്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് അരുൺ ആലാട്ട് ആണ്. ഹിഷാം അബ്ദുൾ വഹാബ് സംഗീതം ഒരുക്കിയ ഈ ഗാനം ആലപിച്ചതും അദ്ദേഹം തന്നെയാണ്.

ഗീത ആർട്‌സും ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രം പ്രശസ്ത നിർമ്മാതാവ് അല്ലു അരവിന്ദ് ആണ് അവതരിപ്പിക്കുന്നത്. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം മനോഹരമായ ഒരു പ്രണയകഥയാണ് പറയുന്നത്. ധീരജ് മൊഗിലിനേനിയും വിദ്യ കൊപ്പിനീടിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ ആണ് ഗാനം റിലീസ് ചെയ്തത്. രാകേന്ദു മൗലി ആണ് ഗാനത്തിൻ്റെ തെലുങ്ക് പതിപ്പിന് വരികൾ രചിച്ചത്. രശ്മികയും ദീക്ഷിത് ഷെട്ടിയും തമ്മിലുള്ള മനോഹരമായ ഓൺ-സ്ക്രീൻ കെമിസ്ട്രി ആണ് ഗാനത്തിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നത്. വിശ്വകിരൺ നമ്പി നൃത്തസംവിധാനം നിർവഹിച്ച അവരുടെ മനോഹരമായ നൃത്തച്ചുവടുകൾ ഗാനത്തിൻ്റെ ഹൈലൈറ്റ് ആണ്.

സംഗീതവും വരികളും ദൃശ്യങ്ങളും ഒരുമിച്ച് ചേർന്ന് പ്രേക്ഷക ഹൃദയങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന അനുഭവമാണ് ഗാനം സൃഷ്ടിക്കുന്നത്. നിലവിൽ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലുള്ള "ദി ഗേൾഫ്രണ്ട്" ഉടൻ തന്നെ വമ്പൻ തിയറ്റർ റിലീസിന് ഒരുങ്ങുകയാണ്.

സംഗീതം - ഹെഷാം അബ്ദുൾ വഹാബ് , വസ്ത്രാലങ്കാരം - ശ്രവ്യ വർമ്മ, പ്രൊഡക്ഷൻ ഡിസൈൻ - എസ് രാമകൃഷ്ണ, മൗനിക നിഗോത്രി, മാർക്കറ്റിങ് - ഫസ്‌റ്റ് ഷോ, പിആർഒ - ശബരി

Content Highlights: Rashmika Mandanna & Dixit Shetty`s `The Girlfriend` archetypal opus `Nadive` is Out

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article