രാം ചരൺ-ജാൻവി കപൂർ-ബുചി ബാബു സന ചിത്രം 'പെദ്ധി' ഫസ്റ്റ് ഷോട്ട് പുറത്ത്; റിലീസ് അടുത്ത വർഷം മാർച്ചിൽ

9 months ago 7

തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് വീഡിയോയും റിലീസ് തീയതിയും പുറത്ത്. 'പെദ്ധി' എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ആഗോള റിലീസ് 2026 മാര്‍ച്ച് 27-നാണ്. ശ്രീരാമ നവമി ആഘോഷങ്ങള്‍ പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് വീഡിയോ ഇന്ന് റിലീസ് ചെയ്തത്.

ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാന്‍വി കപൂര്‍ ആണ് നായിക. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് പെദ്ധി നിര്‍മ്മിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ചിത്രത്തില്‍ കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും നിര്‍ണ്ണായക വേഷം ചെയ്യുന്നുണ്ട്.

ഒരു വലിയ ജനക്കൂട്ടം ആര്‍ത്തുവിളിക്കുന്ന അതിശയിപ്പിക്കുന്ന ഒരു അന്തരീക്ഷത്തോടെയാണ് ഫസ്റ്റ് ഷോട്ട് ആരംഭിക്കുന്നത്. സിഗരറ്റ് വലിച്ച് കൊണ്ട്, തോളില്‍ തൂക്കിയിട്ട ബാറ്റും വഹിച്ചുകൊണ്ട്, ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സമാനതകളില്ലാത്ത ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന പെദ്ധിയായി രാം ചരണ്‍ രംഗപ്രവേശം നടത്തുന്നതാണ് ഷോട്ടിലുള്ളത്.

അദ്ദേഹത്തിന്റെ സംഭാഷണ പ്രകടനം ശാശ്വത സ്വാധീനം ചെലുത്തുന്ന ഒരു ശക്തമായ പ്രസ്താവനയായാണ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ സത്തയും ലോകവീക്ഷണവും ഉള്‍ക്കൊള്ളുന്ന രീതിയിലാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വിശാലമായ നെല്‍പ്പാടങ്ങളിലൂടെയുള്ള അദ്ദേഹത്തിന്റെ ഓട്ടം, ചാട്ടം, ഒടുവില്‍ ക്രിക്കറ്റ് മൈതാനത്തേക്ക് കാലെടുത്തുവയ്ക്കുക എന്നിങ്ങനെയുള്ള പെദ്ധിയുടെ ആക്ഷനുകളിലൂടെയാണ് ഫസ്റ്റ് ഷോട്ടിലെ രംഗം വികസിക്കുന്നത്. ക്രീസില്‍ നിന്ന് പുറത്തുകടക്കാനും ബാറ്റിന്റെ പിടി നിലത്ത് അടിക്കാനും പന്ത് പാര്‍ക്കില്‍ നിന്ന് അടിച്ച് അകറ്റാനും ഉള്ള അദ്ദേഹത്തിന്റെ ശക്തമായ നീക്കം ആരാധകര്‍ക്ക് രോമാഞ്ചം ഉളവാക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

രാം ചരണിന്റെ കഥാപാത്രത്തിന്റെ ശക്തിയും തീവ്രതയും പ്രേക്ഷകരില്‍ എത്തിക്കുന്ന രീതിയിലാണ് ചിത്രത്തിന് 'പെദ്ധി' എന്ന പേര് നല്‍കിയിരിക്കുന്നത്. പരുക്കന്‍ വസ്ത്രം ധരിച്ച്, സിഗരറ്റ് വലിക്കുന്ന രീതിയില്‍ വളരെ പരുക്കനായും ഉഗ്രരൂപത്തിലുമാണ് രാം ചരണിനെ നേരത്തേ പുറത്ത് വന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിനായി ഗംഭീരമായ ശാരീരിക പരിവര്‍ത്തനത്തിനാണ് അദ്ദേഹം വിധേയനായിരിക്കുന്നത്. അതുപോലെ ചിത്രത്തില്‍ അദ്ദേഹം ഉപയോഗിക്കുന്ന സ്ലാങ്ങും ശ്രദ്ധ പിടിച്ചു പറ്റുന്നതാണ്.

ഉപ്പെന്ന എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന്‍ ആണ് ബുചി ബാബു സന. വലിയ ബജറ്റ്, വിസ്മയകരമായ ദൃശ്യങ്ങള്‍, ലോകോത്തര നിര്‍മ്മാണ മൂല്യങ്ങള്‍, അത്യാധുനിക സാങ്കേതിക മികവ് എന്നിവ ഉപയോഗിച്ച് അഭൂതപൂര്‍വമായ നിലവാരത്തിലാണ് ഈ രാം ചരണ്‍ ചിത്രം അദ്ദേഹം ഒരുക്കുന്നത്. രാം ചരണ്‍-ശിവരാജ് കുമാര്‍ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തില്‍ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വി.വൈ. പ്രവീണ്‍ കുമാര്‍, ഛായാഗ്രഹണം: രത്‌നവേലു, സംഗീതം: എ.ആര്‍. റഹ്‌മാന്‍, എഡിറ്റര്‍: നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈന്‍: അവിനാഷ് കൊല്ല, മാര്‍ക്കറ്റിങ്: ഫസ്റ്റ് ഷോ, പിആര്‍ഒ: ശബരി.

Content Highlights: Ram Charan's Peddi archetypal changeable revealed. Movie volition beryllium released connected 27th March 2026

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article