Authored by: ലക്ഷ്മി ബാല |Samayam Malayalam•2 Dec 2025, 8:40 am
2025 മെയ് മാസത്തിൽ, രാജും സാമന്തയും ഒരുമിച്ച് താമസം തുടങ്ങിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ആ സമയത്തും ഈ കൊച്ചു പെൺകുട്ടിയുടെ ചിത്രം വൈറലായിരുന്നു.
(ഫോട്ടോസ്- Samayam Malayalam)ഫീനിക്സ് പക്ഷിയായി പറന്നുയർന്ന് പുതിയ പ്രതീക്ഷയോടെ ജീവിതം ആരംഭിക്കുമ്പോൾ ഏറെ ആഘോഷമായിരുന്നു അവരുടെ പ്രിയപെട്ടവർക്ക്.
ജീവിതത്തിൽ ഇനി അങ്ങോളം രാജ് ഒപ്പം ഉണ്ടാകും എന്ന വിശ്വാസത്തോടെയും പ്രതീക്ഷയോടെയും ഇരുവരും ജീവിതം ഒരുമിച്ചുതുടങ്ങുകയും ചെയ്തു. ഇപ്പോഴിതാ രാജിന്റെ ഒരു പഴയകാല ചിത്രം ആണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഒരു പെൺകുട്ടിയെ കൈയ്യിൽ എടുത്ത് മുൻ ഭാര്യക്ക് ഒപ്പം നിൽക്കുന്ന ഒരു ചിത്രം അതോടെയാണ് അദ്ദേഹം വിവാഹിതൻ ആണോ എന്ന സംസാരം സോഷ്യൽ മീഡിയയിൽ നടന്നത്.രാജ് എടുത്തുനിൽക്കുന്ന പെൺകുട്ടി അദ്ദേഹത്തിന്റെ മകൾ ആണ് ആ കുട്ടി മുൻ ഭാര്യയോടൊപ്പം ഉണ്ടെന്നാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ സത്യം മറ്റൊന്നാണ് 2022 ൽ രാജ് ശ്യാമാലിയിൽ നിന്ന് ഔദ്യോഗികമായി വിവാഹമോചനം നേടിയിരുന്നു, രാജ് തന്റെ മകളോടൊപ്പം ഉണ്ടെന്ന റിപ്പോർട്ടുകൾ അക്ഷരാർത്ഥത്തിൽ തെറ്റാണ്. അദ്ദേഹത്തിന് ഒരു മകളില്ല എന്നുമാത്രമല്ല ഒപ്പം ഉണ്ടായിരുന്ന കുട്ടി അദ്ദേഹത്തിന്റെ ബിസിനസ് പാർട്ണർ കൃഷ്ണ ഡികെയുടെ മകളാണ്. ഒരു സ്വകാര്യ ഫങ്ങ്ഷനിൽ പങ്കെടുക്കുമ്പോൾ രാജ് ആ കുട്ടിയെ എടുത്തു നിൽക്കുന്ന ചിത്രമാണ് മകളാണ് എന്ന രീതിയിൽ ഇപ്പോൾ പ്രചരിക്കുന്നത്.
2015 ൽ വിവാഹിതരായ രാജും ശ്യാമാലി ദേയും 2022 ൽ ആണ് ഒഫീഷ്യൽ ആയി വേര്പിരിയുന്നത്.
'സിറ്റാഡൽ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രാജ് സാമന്തയും ആയി പ്രണയത്തിലായത്. സാമന്തയും രാജും തമ്മിൽ എട്ട് വയസ്സിന്റെ പ്രായവ്യത്യാസമുണ്ടെന്ന് റിപ്പോർട്ടുണ്ട്. 2024 ന്റെ തുടക്കത്തിൽ അവരുടെ ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികൾ ഉയർന്നിരുന്നു, കഴിഞ്ഞ വർഷം സാമന്ത രാജി ന്റെ കുടുംബത്തെ കാണാൻ യുഎസിൽ പോയിരുന്നു എന്നും റിപ്പോർട്ടുണ്ട്.

രചയിതാവിനെക്കുറിച്ച്ലക്ഷ്മി ബാല സമയം മലയാളം എന്റർടെയിൻമെന്റ് സെക്ഷനിൽ സീനിയർ കണ്ടൻ്റ് പ്രൊഡ്യൂസർ ആണ് ലക്ഷ്മി ബാല. സാമൂഹിക വിഷയങ്ങളിൽ (എടമലക്കുടി ആദിവാസി മേഖലകളിലെ ജീവിത പ്രശ്നങ്ങൾ, കേരളത്തിലെ ഭിക്ഷാടനമാഫിയയുടെ സാന്നിധ്യം) തുടങ്ങിയ വിഷയങ്ങളിലുള്ള പരമ്പരകൾ ചെയ്തിട്ടുണ്ട്. 2014 മുതൽ ഓൺലൈൻ മീഡിയ രംഗത്തുപ്രവർത്തിക്കുന്നു. ഓൺലൈൻ പത്ര മേഖലയിൽ 11 വർഷത്തെ പ്രവൃത്തി പരിചയം. രസതന്ത്രത്തിൽ ബിരുദവും, കേരള മീഡിയ അക്കാദമിയിൽ നിന്നും ജേർണലിസത്തിൽ പിജി ഡിപ്ലോമയും, സോഷ്യോളജിയിൽ പിജിയും നേടിയിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ഓൺലൈൻ മാധ്യമ സ്ഥാപങ്ങളിലും ഷെയർചാറ്റിൽ സീനിയർ കോപ്പി റൈറ്റർ ആയും പ്രവർത്തിച്ച ലക്ഷ്മി 2019 മുതൽ സമയം മലയാളത്തിന്റെ ഭാഗമാണ്.... കൂടുതൽ വായിക്കുക





English (US) ·