22 September 2025, 12:07 PM IST

രാധികാ ശരത്കുമാർ, ഗീത | Photo: Facebook/ Radikaa Sarathkumar, X/ Radikaa Sarathkumar
നടി രാധികാ ശരത്കുമാറിന്റെ അമ്മ ഗീത (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ രാധിക തന്നെയാണ് അമ്മയുടെ വിയോഗവാര്‍ത്ത അറിയിച്ചത്.
നടന്‍ എം.ആര്‍. രാധ എന്നറിയപ്പെടുന്ന മദ്രാസ് രാജഗോപാലന്‍ രാധാകൃഷ്ണന്റെ ഭാര്യയാണ് ഗീത. ഏറെക്കാലമായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അലട്ടുന്നുണ്ടായിരുന്നു. അടുത്തകാലത്തായി ആരോഗ്യനില കൂടുതല്‍ വഷളായി.
മൃതദേഹം പോയസ് ഗാര്‍ഡനിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. തിങ്കളാഴ്ച വൈകീട്ട് ചെന്നൈ ബസന്ത് നഗറിലെ ശ്മശാനത്തില്‍ സംസ്‌കാരം. സുഹാസിനിയും ആരതി രവിയും ഉള്‍പ്പെടെ ഒട്ടേറ പ്രമുഖര്‍ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.
Content Highlights: Radhika Sarathkumar`s mother, Geetha, passed distant astatine 86
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·