
പൃഥ്വിരാജ്, സൽമാൻ ഖാൻ | ഫോട്ടോ: മാതൃഭൂമി, Instagram/beingsalmankhan
പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മാര്‍ച്ച് 27-നെത്തുന്ന എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, ടൊവിനോ തോമസ് തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ അഭിനയിച്ച ചിത്രം സിക്കന്ദറും റിലീസിനൊരുങ്ങുകയാണ്.
മാര്‍ച്ച് 30-ന് തിയേറ്ററുകളിലെത്തുന്ന എ.ആര്‍. മുരുഗദോസിന്റെ സിക്കന്ദറിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണിപ്പോള്‍ പൃഥ്വിരാജ്. എമ്പുരാന്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായ പത്രസമ്മേളനത്തിലാണ് താരം പ്രതികരിച്ചത്. അടുത്ത ദിവസങ്ങളിലായി റിലീസിനെത്തുന്ന എമ്പുരാന്‍, സിക്കന്ദര്‍ എന്നീ സിനിമകള്‍ തമ്മില്‍ മത്സരമില്ലെന്നും സിക്കന്ദറിന് ആശംസകള്‍ നേരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.
സിക്കന്ദര്‍ വളരെ വലിയ പ്രൊജക്ടാണ്. രാജ്യത്തെ വലിയ താരങ്ങളിലൊരാളാണ് സല്‍മാന്‍ ഖാന്‍. സിക്കന്ദര്‍ സിനിമയുടെ ടീമിന് നല്ലൊരു വിജയം ആശംസിക്കുന്നു. അതൊരു ബ്ലോക്ക്ബസ്റ്റര്‍ ചിത്രമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പ്രേക്ഷകര്‍ രാവിലെ 11 മണിക്ക് എമ്പുരാനും ഉച്ചയ്ക്ക് ഒരു മണിക്ക് സിക്കന്ദറും കണ്ടാല്‍ എനിക്ക് ഒരു പരാതിയുമുണ്ടാകില്ല. ഈ രണ്ടു സിനിമകളും തമ്മില്‍ യാതൊരു മത്സരവുമില്ല, പൃഥ്വിരാജ് പറഞ്ഞു.
സല്‍മാന്‍ ഖാനെ കൂടാതെ സിക്കന്ദറില്‍ രശ്മിക മന്ദാന, സത്യരാജ്, അഞ്ജിനി ധവാന്‍, ഷര്‍മാന്‍ ജോഷി തുടങ്ങിയവരാണ് സിക്കന്ദറിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്‌സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് എമ്പുരാനില്‍ അണിനിരക്കുന്നത്.
Content Highlights: Prithviraj`s wishes for Salman Khan`s Sikandar movie
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·