രാഷ്ട്രപതി ഭവനില്‍ 'കണ്ണപ്പ'യുടെ പ്രത്യേകപ്രദര്‍ശനം; വാക്കുകള്‍ക്ക് അതീതമായ ആദരമെന്ന് വിഷ്ണു മഞ്ചു

6 months ago 8

vishnu manchu kannappa

പ്രതീകാത്മക ചിത്രം | Photo: X/ Vishnu Manchu

വിഷ്ണു മഞ്ചു നായകനായ 'കണ്ണപ്പ' രാഷ്ട്രപതി ഭവനില്‍ പ്രദര്‍ശിപ്പിച്ചു. കേന്ദ്ര വാര്‍ത്താവിനിമയ- പ്രക്ഷേപണ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം രാഷ്ട്രപതി ഭവനിലെ പ്രത്യേകപ്രദര്‍ശനത്തില്‍ സിനിമ കണ്ടു. ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണമാണ് പലരും പങ്കുവെച്ചത്.

ചിത്രം രാഷ്ട്രപതി ഭവനില്‍ പ്രദര്‍ശിക്കപ്പെട്ടതില്‍ വിഷ്ണു മഞ്ചു സാമൂഹികമാധ്യമങ്ങളില്‍ സന്തോഷം അറിയിച്ചു. 'വാക്കുകള്‍ക്ക് അതീതമായ ആദരം. ഭക്തിക്ക് പ്രാധാന്യം നല്‍കിയുള്ള കഥപറച്ചിലിനും സാംസ്‌കാരിക പ്രാധാന്യത്തിനുമുള്ള അംഗീകാരമായി കണ്ണപ്പ രാഷ്ട്രപതി ഭവനില്‍ പ്രത്യേക പ്രദര്‍ശനം നടത്തി. ഹര, ഹര മഹാദേവ്', വിഷ്ണു മഞ്ചു എക്‌സില്‍ കുറിച്ചു.

മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയ ചിത്രം ജൂണ്‍ 27-നാണ് പുറത്തിറങ്ങിയത്. പാന്‍ ഇന്ത്യന്‍ ചിത്രമായെത്തിയ 'കണ്ണപ്പ'യ്ക്ക് പലയിടത്തും മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍, ചിത്രം കേരളത്തില്‍ കാര്യമായ നേട്ടമുണ്ടാക്കിയില്ല.

മോഹന്‍ലാലിന് പുറമേ അക്ഷയ് കുമാര്‍, പ്രഭാസ് എന്നിവരും ചെറിയ വേഷങ്ങളില്‍ ചിത്രത്തിലെത്തിയിരുന്നു. മോഹന്‍ ബാബു, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍, മധുബാല തുടങ്ങി നിരവധി ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ ഒരുമിച്ചിട്ടുണ്ട്. ഇന്ത്യന്‍ പുരാണങ്ങളുടേയും ഐതിഹ്യങ്ങളുടേയും പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം എവിഎ എന്റര്‍ടെയ്ന്‍മെന്റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളില്‍ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ്ങാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് 'കണ്ണപ്പ'യ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്റണി ഗോണ്‍സാല്‍വസ് എന്നിവരാണ്.

Content Highlights: Vishnu Manchu Kannappa, a pan-Indian film, screened astatine Rashtrapati Bhavan

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article