രേവതി VZ കീർത്തി! ചില്ലറക്കാരിയല്ല, സ്വയം വെറുത്തകാലം; ചിക്കാഗോയിലും ഫ്ലോറിഡയിലും പഠനം; കിറ്റിയെപോലെ അറിയപ്പെടേണ്ടവൾ

1 week ago 2
ഇക്കഴിഞ്ഞദിവസമാണ് രേവതി സുരേഷ്‌കുമാറിന്റെ ഒരു അരങ്ങേറ്റ വീഡിയോ വൈറൽ ആയത്. ആറ്റുകാൽ ക്ഷേത്രനടയിൽ ചെണ്ടയിൽ അരങ്ങേറ്റം കുറിക്കുന്ന രേവതിയുടെ ദൃശ്യങ്ങൾ ആണ് വൈറൽ ആയത്. കീർത്തിയുടെ ചേച്ചി എന്ന നിലയിൽ ആയിരുന്നു അത് വൈറൽ ആകുന്നത്. എന്നാൽ അതിന്റെ ലേബൽ ആവശ്യമില്ലാത്ത ആളാണ് രേവതി. അച്ഛന്റെയും അമ്മയുടെയും ലേബൽ ഇല്ലാതെ തന്നെ രേവതിക്ക് സ്വന്തമായ ഐഡന്റിറ്റി ഉണ്ട്.

വളരെ ചെറിയ പ്രായത്തിൽ തന്നെ ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് എത്തിയ ആളുകൂടിയാണ് രേവതി. ഒരു സമയത്ത് സ്വയം വെറുത്ത രേവതിയിൽ നിന്നും തന്റെ നേട്ടങ്ങൾ തന്റെ കഴിവുകൾ സ്വയം അറിഞ്ഞുവന്ന കാലവും താരത്തിനുണ്ട്. അമ്മയേം അനുജത്തിയേം പോലെ അല്ലല്ല്ലോ. എന്താണിത്ര തടി എന്ന് കേട്ട് മടുത്ത രേവതിയിൽ നിന്നും സമൂഹം അംഗീകരിക്കുന്ന നിലയിലെക്ക് അവർ മാറി. ഇന്ന് രേവതി കലാമന്ദിറിന്റെ ഓൾ ഇൻ ഓൾ രേവതിയാണ്.


സിനിമയോട് അത്രയേറെ അഭിനിവേശമുള്ള രേവതി വിഷ്വൽ ഇഫക്റ്റ്സ് ആർട്ടിസ്റ്റും, ക്ലാസിക്കൽ നർത്തകിയുമാണ്. പാരമ്പര്യവും സാങ്കേതികവിദ്യയും മനോഹരമായി സമന്വയിപ്പിച്ചാണ് അവരുടെ സൃഷ്ടിപരമായ യാത്ര. സിനിമയെ സ്നേഹിക്കുന്ന ഒരു കുടുംബത്തിലെ മൂത്ത മകൾ എന്ന നിലയിൽ, സഹോദരി ക്യാമറയ്ക്ക് മുന്നിൽ തിളങ്ങുമ്പോൾ രേവതിക്ക് അതിന് പിന്നിൽ നിൽക്കാനായിരുന്നു എന്നും പ്രിയം.

ഇന്ത്യയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ രേവതി ചിക്കാഗോയിലെ ഇന്റർനാഷണൽ അക്കാദമി ഓഫ് ഡിസൈൻ ആൻഡ് ടെക്നോളജിയിൽ നിന്ന് സംവിധാനത്തിലും ആനിമേഷനിലും ഫൈൻ ആർട്സിൽ ബിരുദം നേടി. പിന്നീട് ഫ്ലോറിഡയിലെ ഒർലാൻഡോയിലുള്ള ഡേവ് സ്കൂളിൽ വിഷ്വൽ ഇഫക്റ്റുകളിൽ വൈദഗ്ദ്ധ്യം നേടി, സിനിമാറ്റിക് സ്റ്റോറി ടെല്ലിങിലും ഡിജിറ്റൽ രംഗത്തും ശക്തമായ അടിത്തറ പാകി.


ALSO READ: അദ്ദേഹം നടത്തിയ പ്രവചനം അക്ഷരാർത്ഥത്തിൽ സത്യമായി! മുൻകൈയെടുത്തത് മകൾ; ലിസിയും പ്രിയദർശനും ഒരുമിച്ചാണ്

പത്മഭൂഷൺ ഡോ. പത്മ സുബ്രഹ്മണ്യത്തിന്റെ ശിഷ്യയായ രേവതി അഞ്ചാം വയസ്സിൽ ഭരതനാട്യം അഭ്യസിക്കാൻ തുടങ്ങിയ ആളാണ്, 2002 ൽ ചെന്നൈയിൽ അരങ്ങേറ്റം നടത്തി അതിനുശേഷം, ഗുരുവിനൊപ്പം നിരവധി അഭിമാനകരമായ വേദികളിൽ തിളങ്ങി രേവതിയെ സംബന്ധിച്ചിടത്തോളം, സിനിമയാണ് അവരുടെ അഭിനിവേശമെങ്കിൽ നൃത്തമാണ് അവരുടെ ഹൃദയമിടിപ്പ്.

പ്രിയദർശന്റെ ഒപ്പം ബില്ലു ബാർബർ എന്ന ചിത്രത്തിന്റെ നിർമ്മാണത്തിനിടെ ഇന്റേൺ ആയിട്ടാണ് അവരുടെ സിനിമാ യാത്ര ആരംഭിച്ചത്. തുടർന്ന് ഒപ്പം, മരക്കാർ: അറബിക്കടലിന്റെ സിംഹം, ഹംഗാമ 2 എന്നിവയുൾപ്പെടെ നിരവധി പ്രധാന പ്രോജക്ടുകളിൽ രേവതി തന്റെ കഴിവ് തെളിയിച്ചു.

ALSO READ: 30 വയസ്സ് വരെ ഞാന്‍ കുട്ടിയായിരുന്നു, ഇപ്പോഴാണ് തിരിച്ചറിവ് വന്നത് എന്ന് ഗായത്രി സുരേഷ്, ഇങ്ങനെയൊക്കെ സംഭവിക്കാനുള്ള കാരണം?

രേവതി റെഡ് ചില്ലീസ് വിഎഫ്എക്‌സിൽ വിഎഫ്എക്‌സ് സിനിമ ഇൻഡസ്ട്രിയിൽ തന്റെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തി, ക്രിഷ് 3, ചെന്നൈ എക്സ്പ്രസ്, റാ.വൺ തുടങ്ങിയ പ്രധാന പ്രൊഡക്ഷനുകളിൽ സംഭാവന നൽകി. പിന്നീട് രേവതി കലാമന്ദിർ ഫിലിം അക്കാദമിയുടെ വൈസ് ചെയർമാനായി.

മോഹൻലാലിന്റെ സംവിധാന അരങ്ങേറ്റമായ ബറോസിന്റെ വിഎഫ്എക്‌സ് വിഭാഗത്തിനും രേവതി തന്റെ സംഭാവന നൽകി. 2023 ൽ, താങ്ക് യു എന്ന ഷോർട്ട് ഫിലിമിലൂടെ രേവതി സംവിധായികയായി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.

രേവതി കലാമന്ദിറിന്റെ ക്രിയേറ്റീവ് ഡയറക്ടറായി തുടരുന്നരേവതി നിർമ്മാണത്തിൽ അച്ഛന്റെ ഒപ്പം തന്നെ ഉണ്ട്. ആദ്യ തിരക്കഥയുടെ പണിപ്പുരയിലാണ് താരം.

സിനിമാ ലോകത്തിനപ്പുറം, സാമൂഹിക വിഷയങ്ങളിലും പ്രതിജ്ഞാബദ്ധയാണ് രേവതി. പീപ്പിൾ ഫോർ ആനിമൽസ് (പിഎഫ്എ) തിരുവനന്തപുരത്തെ സജീവ അംഗമാണ്, മൃഗ സ്നേഹിയായ രേവതി വായനക്കാരിയും എഴുത്തുകാരിയും ആണ്. ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ രേവതിക്ക് ഇപ്പോൾ വാദ്യകലയോടും ഏറെ പ്രിയമാണ്.

Read Entire Article