Authored by: ഋതു നായർ|Samayam Malayalam•27 Dec 2025, 12:59 p.m. IST
തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ തിളങ്ങിനിന്ന സന്ധ്യയുടെ വിവാഹം 2015 ഡിസംബറിലായിരുന്നു ചെന്നൈയില്‍ ഐടി ഉദ്യോഗസ്ഥനായ വെങ്കട്ട് ചന്ദ്രശേഖരനാണ് ഭര്‍ത്താവ്.
(ഫോട്ടോസ്- Samayam Malayalam)കാതൽ സന്ധ്യ ഭാഗമായി ഇറങ്ങുന്ന സിനിമകൾ എല്ലാം സൂപ്പർ ഹിറ്റുകൾ. ചെറുപ്രായത്തിൽ തന്നെ അഭിനയരംഗത്തേക്ക് എത്തിയ സന്ധ്യക്ക് പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. പിന്നീട് അഭിനയത്തിൽ തിളങ്ങി നിന്ന സന്ധ്യ പക്ഷെ വിവാഹത്തോടെ അഭിനയജീവിതം ഉപേക്ഷിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരം വല്ലപ്പോഴും മാത്രമാണ് കുടുംബത്തിന്റെ ചിത്രങ്ങൾ പങ്കിടുക. കുടുംബസുഹൃത്തായ വെങ്കട്ട് ആണ് സന്ധ്യയെ വിവാഹം ചെയ്തിരിക്കുന്നത്.
ചെറുപ്പത്തിൽ തന്റെ മനസ്സിൽ കയറിക്കൂടിയ ആളെ കുടുംബത്തിന്റെ പിന്തുണയോടെ ആണ് വിവാഹം ചെയ്യുന്നത്. ചെന്നൈയിലെ മഹാപ്രളയത്തിന്റെ സമയത്താണ് വിവാഹം നടക്കുന്നത്. അന്ന് വിവാഹത്തിന് വേണ്ടി കരുതിയ പണത്തിന്റെ ഒരു ഭാഗം ചെന്നൈയിൽ ദുരിതം അനുഭവിക്കുന്ന ആളുകൾക്ക് വേണ്ടി സന്ധ്യ മാറ്റിവച്ചു. വെന്കിട്ടിനും സന്ധ്യക്കും ഒരു മകൾ ആണുള്ളത്. സന്തുഷ്ടകുടുംബജീവിതം നയിക്കുന്ന സന്ധ്യയുടെ ഏറ്റവും പുതിയ മാറ്റം ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.2004-ൽ കാതൽ എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം, നടൻ ജയറാമിന്റെ സഹോദരിയായി ആലീസ് ഇൻ വണ്ടർലാൻഡ് എന്ന മലയാള ചിത്രത്തിലേക്കും സന്ധ്യ എത്തിയിരുന്നു. പിന്നീട് ജീവയ്‌ക്കൊപ്പം ദിഷ്യം ഭരതിനൊപ്പം കൂടൽ നഗർ അങ്ങനെ നിരവധി ഹിറ്റുകൾ.
മഞ്ഞൾ വെയിൽ എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായും സന്ധ്യ അരങ്ങേറ്റം കുറിച്ചു. നിരവധി റിയാലിറ്റി ഷോകളിൽ വിധികർത്താവായി എത്തിയ സന്ധ്യ ഇടക്ക് മിനി സ്ക്രീനിലും തുടക്കം കുറിച്ചിരുന്നു.





English (US) ·