റാങ്കോടെ എഞ്ചിനീയറിങ്! എംഎൻസിയിൽ ജോലി; ജാന്മണിയുമായുള്ള ഷൂട്ടിന് ലക്ഷങ്ങൾ; തന്റെ സഹോദരിയെന്ന് അഭിഷേക്

3 months ago 3

Authored by: ഋതു നായർ|Samayam Malayalam10 Oct 2025, 4:05 pm

അങ്ങനെ ഞങ്ങൾക്ക് ഒരുപാട് പ്രോഗ്രാംസ് കിട്ടി. നല്ല എമൗണ്ടും ഉണ്ടാക്കി. ഞങ്ങൾ നല്ല സുഹൃത്തുക്കൾ. തന്റെ സഹോദരിയാണ് ജാന്മണി എന്നും ബിഗ് ബോസ് താരം

what is the existent  narration   betwixt  jaanmoni and abhishek abhishek clarifies itജാന്മണി അഭിഷേക്(ഫോട്ടോസ്- Samayam Malayalam)
തന്റെ സഹോദരിയാണ് ജാന്മണി ദാസെന്ന് അഭിഷേക്. ജാന്മണിയുമായി സെഹ്റത്തുവരുന്ന ഗോസിപ്പ് വാർത്തകൾക്കും താരം മറുപടി നൽകുന്നു ഞാൻ ഒരു സോഫ്റ്റ് വെയർ എൻജിനീയർ ആണ്. സോഫ്റ്റ് വെയർ അനലിസ്റ്റ് ആയി പൂനെയിൽ ജോലി നോക്കുന്നു. വർക്ക് ഫ്രം ഹോം കിട്ടിയ സമയത്തായിരുന്നു നാട്ടിൽ വന്നു നിന്നത്. ഇവിടുത്തെ ഒരു വലിയ എംഎൻസിയിൽ ആണ് വർക്ക് ചെയ്യുന്നത്. ബിഗ് ബോസിൽ വന്നത് ഒരു മാസം ലീവ് എടുത്താണ് വന്നത്. റാങ്കോടെ കൂടി ബിടെക് പഠിച്ചാണ് പാസ് ആകുന്നത്. ഇപ്പോൾ സീനിയർ റോളിൽ ആയതുകൊണ്ട് തിരിച്ചുവരണം എന്നുപറഞ്ഞതുകൊണ്ടാണ് തിരികെ വന്നത്. ഇപ്പോൾ 'അമ്മ ഒപ്പം ഉണ്ടെന്നും അഭിഷേക് പറയുന്നു.

ജാന്മണി മേക്കപ്പ് ആർട്ടിസ്റ്റ് ആണെന്ന് മിക്ക ആളുകൾക്കും അറിയില്ലേ. നമ്പർ വൺ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആണ്. ജാനുവിന്റെ ഒപ്പം പോകുമ്പോൾ ഒരുപാട് കഥകൾ കേൾക്കാം.

അമല പോളിൻറെ മിക്ക സിനിമയിലെ മേക്കപ്പും ചെയ്തത് ജാനു ആണ്. സ്ട്രോങ്ങ് ആയ ഇൻഡിപെൻഡന്റ് ലേഡി ആണ് ജാനു. ബിഗ് ബോസ്റൽ വച്ച് നമ്മൾ അത്ര ടീം ആയിരുന്നില്ല, പക്ഷേ അതിനുശേഷം ഞങ്ങൾ ഒരു പ്രോഗ്രാമിൽ പങ്കെടുത്തു, അങ്ങനെ ആണ് കണക്ടഡ് ആകുന്നത്. അങ്ങനെ ഒരു വ്ലോഗിൽ എന്റെ ഹസ്ബൻഡ് ആണ് അഭി എന്ന രീതിയിൽ ഒരു റീൽ വരുന്നത്. അതോടെ ഞങ്ങളുടെ മാര്യേജ് കഴിഞ്ഞു എന്ന രീതിയിൽ ആയി പ്രചാരണം. അത് ഭയങ്കര സൈബർ അറ്റാക്ക് ആയി. തമാശക്ക് ഒരു കാര്യം പറഞ്ഞതാണ്.

ഞാൻ ഇത് ജാനുവിനോട് പറഞ്ഞപ്പോൾ ജാൻ അത് വിടാൻ ആണ് പറഞ്ഞത്. പക്ഷേ അതിനുശേഷം നമ്മളെ ഒരു ഫോട്ടോഷൂട്ട് ചെയ്യാൻ വേണ്ടി വിളിച്ചു. നല്ലൊരു തുക നമുക്ക് അതിൽ നിന്നും കിട്ടി. പക്ഷേ അതിനുശേഷം വൾഗർ കമന്റുകൾ ആണ് ബിഗ് ബോസ് വിന്നർ വരെ കമന്റ് പങ്കുവച്ചത്.

ALSO READ: സന്തോഷേട്ടനും അയി ഒരു പ്രശ്നവുമില്ല! പുള്ളിയെ കാണാൻ അങ്ങോട്ടും മോനേയും ഭാര്യയേയും കാണാൻ ഇങ്ങോട്ടും വരാറുണ്ട്; നവ്യയുടെ സുഹൃത്ത്
ഇതിനിടയിൽ ജാന്മണി എനിക്ക് ഒരു ഗിഫ്റ്റ് തന്നു. എന്നെ ഒരു ബ്രദറിനെ പോലെയാണ് അവർ കാണുന്നത്. അതോടെ എനിക്ക് അവരെ അത്രയും ഇഷ്ടമാണ്. ഒരുപാട് ബഹുമാനം അർഹിക്കുന്ന വ്യക്തിതവം ആണ് അവർ,ജാന്മണിയും ഞാനും തമ്മിൽ ഒന്നുമില്ല ബ്രദർ ആണെന്ന് പറഞ്ഞിട്ട് പോലും ആരും കേട്ടില്ല. വിവാഹം കഴിഞ്ഞു എന്ന രീതിയിൽ ഒരുപാട് കമന്റ്സും പറഞ്ഞു. നെഗറ്റീവ് ആയി ആളുകൾ പറഞ്ഞതിൽ നിന്നും പക്ഷേ ഞങ്ങൾക്ക് സേവിങ്സ് ആയി. എനിക്ക് വീട് ആണ് സ്വപ്നം. അത് ഞാൻ എത്തും.

ഞാൻ ജാനുവിന്റെ പൈസ കണ്ടിട്ടാണ് കൂടെ കൂടിയത് എന്ന് പറയും. പക്ഷേ എനിക്ക് അതിന്റെ ആവശ്യം ഇല്ല. അത്യാവശ്യം എനിക്ക് വരുമാനം ഉള്ള ആളാണ്- എന്നും അഭിഷേക് പറയുന്നു.

Read Entire Article