റിയലിസ്റ്റിക്കല്ല, വമ്പൻ ആക്ഷൻ;കമൽഹാസന്‍റെ 237-ാം ചിത്രത്തിന് തിരക്കഥ ശ്യാം പുഷ്കരൻ,സംവിധാനം അൻപറിവ്

4 months ago 5

KH 237

അൻപറിവ് മാസ്റ്റേഴ്സ്, കമൽഹാസൻ, ശ്യാം പുഷ്കരൻ | ഫോട്ടോ: www.instagram.com/rkfioffl/

മൽഹാസന്‍റെ 237-ാം ചിത്രത്തിന് തുടക്കം കുറിച്ചു. ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദക്ഷിണേന്ത്യയിലെ ശ്രദ്ധേയ ആക്ഷൻ കോറിയോഗ്രഫേഴ്സായ അൻപറിവ് മാസ്റ്റേഴ്സാണ്. കൂലി കെജിഎഫ്, ലിയോ, വിക്രം, കൈതി, കബാലി, സലാർ, RDX തുടങ്ങി ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് സംഘട്ടനമൊരുക്കിയ അൻപറിവ് സംവിധായകരായി ഉലകനായകൻ കമൽ ഹാസനോടൊപ്പം അരങ്ങേറ്റം കുറിക്കുമ്പോൾ സിനിമാപ്രേക്ഷകർ ഏറെ ആകാംക്ഷയിലാണ്.

ആ​ദ്യമായാണ് ശ്യാം പുഷ്കരൻ ഒരു തമിഴ് ചിത്രത്തിനുവേണ്ടി തിരക്കഥയൊരുക്കുന്നത്. സുഹൃത്തായ ദിലീഷ് നായർക്കൊപ്പം സാൾട്ട് & പെപ്പർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കിക്കൊണ്ട് സിനിമാലോകത്ത് തിരക്കഥാകൃത്തായി ആരംഭം കുറിച്ച ശ്യാം പുഷ്കരൻ ഇതിനകം ഒട്ടേറെ സൂപ്പർഹിറ്റുകള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്.

2016 ൽ പുറത്തിറങ്ങിയ മഹേഷിൻ്റെ പ്രതികാരം എന്ന ചിത്രത്തിനു ദേശീയ അവാർഡ് നേടിയ ശ്യാം, ദിലീഷ് പോത്തനുമായി ചേർന്ന് വർക്കിംഗ് ക്ലാസ്സ് ഹീറോ എന്നൊരു നിർമ്മാണ കമ്പനിയും ആരംഭിച്ചു. മായാനദി, കുമ്പളങ്ങി നൈറ്റ്സ്, ജോജി, തങ്കം, റൈഫിൾ ക്ലബ്ബ് തുടങ്ങിയവയാണ് തിരക്കഥയൊരുക്കിയ മറ്റ് സിനിമകള്‍. പ്രേമലു എന്ന സിനിമയിൽ പമ്പാവാസൻ എന്ന കഥാപാത്രമായും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട് ശ്യാം പുഷ്കരൻ.

ഇതാദ്യമായി തമിഴിൽ ശ്യാം പുഷ്കരൻ ഉലകനായകൻ കമൽ ഹാസനുവേണ്ടി കഥയൊരുക്കുമ്പോള്‍ ശ്യാം പുഷ്കരൻ സിനിമകളുടെ ആരാധകരും ഏറെ ആകാംക്ഷയിലാണ്.

Content Highlights: Kamal Haasan`s 237th movie is directed by enactment choreographers Anbariv and written by ShyamPushkaran

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article