റീസണബിൽ ആയ റെമ്യൂണറേഷൻ വേണം, പ്രതിഫലം ഇല്ലാതെ പരിപാടികളിൽ പങ്കെടുക്കാനില്ല; തീരുമാനം അറിയിച്ച് സജിത മഠത്തിൽ

1 week ago 2

Authored by: ഋതു നായർ|Samayam Malayalam12 Jan 2026, 1:28 p.m. IST

സജിതക്കു പണത്തിന്റെ ആവശ്യം ഇല്ലല്ലോ എന്നു കരുതുന്നവർ സിനിമ മേഖലയിലെ അറ്റത്തു നില്കുന്നവർക്ക് പോലും പ്രതിഫലം നൽകാൻ ഉത്സാഹം കാണിക്കുന്നുണ്ട് എന്ന് സജിത പറയുന്നു

sajitha madathil shared her concerns astir  remuneration caller   viral post(ഫോട്ടോസ്- Samayam Malayalam)
നാടകരംഗത്തും ചലച്ചിത്രരംഗത്തും ടെലിവിഷൻ അഭിനയരംഗത്തും തന്റെ സാന്നിധ്യം അറിയിച്ച നടിയാണ് സജിത മഠത്തിൽ . മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡ് നേടിയ സജിത സംഗീത നാടക അക്കാദമിയിൽ ഡെപ്യൂട്ടി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യക്ക് അകത്തും പുറത്തും പരിപാടികളിൽ ഭാഗം ആകാറുള്ള സജിത പങ്കിട്ട പോസ്റ്റ് ആണ് ശ്രദ്ധേയം ആകുന്നത്. പരിപാടിക്ക് വിളിക്കുന്നവർ ഉറപ്പായും പ്രതിഫലം നിശ്ചയിക്കേണ്ടത് ആവശ്യമെന്നാണ് സജിത പറയുന്നത്. മിക്ക പരിപാടികളിലും പങ്കെടുത്തിട്ട് വണ്ടികൂലിക്കു കാശു ഉണ്ടോ എന്നു പോലും ചോദിക്കാത്തത്തിൽ ദുഃഖത്തോടെ മടങ്ങി വന്ന സന്ദർഭം ഉണ്ടായിട്ടുണ്ട് എന്നും സജിത പറയുന്നു.

സജിതയുടെ വാക്കുകൾ


ഈ വർഷം ഞാൻ നന്നാവാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഇതു തുറന്നു പറയണമെന്ന് കരുതുന്നത്. ഞാൻ കഴിഞ്ഞ വർഷം പകുതി മുതൽ തൊഴിൽ രഹിതയാണ്. കുടുംബ സ്വത്തോ, നീക്കിയിരിപ്പോ ജീവിതസാഹചര്യങ്ങളാൽ എനിക്ക് ഇല്ല. പക്ഷെ എനിക്ക് ജീവിച്ചു പോകാണാനുള്ളത്‌ ഞാൻ എഴുത്തും, വല്ലപ്പോഴും കിട്ടുന്ന അഭിനയവും, മറ്റുമായി ഞാൻ ഉണ്ടാക്കുന്നുണ്ട്. ഞാൻ എന്റെ ചെറിയ ജീവിതത്തിൽ ഏറെ സന്തോഷവതിയും ആണ്. വീട്ടിൽ വെറുതെ ഇരിക്കാൻ ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ. അവിടെ എനിക്ക് മിണ്ടാൻ കുറെ കഥാപാത്രങ്ങളെ ലോകം ചുറ്റുന്നതിനിടയിൽ ഞാൻ വാങ്ങിച്ചു വെച്ചിട്ടുണ്ട്. എത്ര നേരം വേണമെങ്കിലും ആ ലോകത്തു സമാധാനമായി ഞാൻ ജീവിക്കും.

ALSO READ: എങ്ങനെ സഹിക്കുന്നു ഇതിനെ, ശ്രീനിയോട് ജയം രവി ചോദിച്ച ചോദ്യം!


പറഞ്ഞുവരുന്നത്‌ മറ്റൊരു കാര്യമാണ്. കേരളത്തിനകത്തും പുറത്തും പരിപാടികളിൽ പങ്കെടുക്കാൻ വിളിക്കുന്ന സുഹൃത്തുക്കളോടും പരിചയക്കാരോടും ആണ്, നിങ്ങൾ എന്നെ ഓർക്കുന്നതിലും പരിപാടികളിൽ പങ്കെടുപ്പിക്കണം എന്ന് തീരുമാനിക്കുന്നതും എനിക്ക് ഏറെ സന്തോഷമുള്ള കാര്യമാണ്. എനിക്ക് താല്പര്യമുള്ള വിഷയങ്ങളിൽ യാതൊരു മടിയുമില്ലാതെ ഞാൻ അങ്ങോട്ട് ആവശ്യപെട്ടു പങ്കെടുക്കാൻ ശ്രമിക്കുകയും ചെയ്യും. പക്ഷെ നിങ്ങളുടെ പരിപാടികൾ എന്റെ ആവശ്യമാക്കി മാറ്റരുത്. ,സംസാരിക്കാനുള്ള വിഷയം പഠിച്ചു, അതിനു കുറെ സമയം ചിലവഴിച്ചു യാത്ര ചെയ്തു പോയി വണ്ടികൂലിക്കു കാശു ഉണ്ടോ എന്നു പോലും ചോദിക്കാത്തത്തിൽ ദുഃഖത്തോടെ മടങ്ങി വന്ന സന്ദർഭം ഉണ്ടായിട്ടുണ്ട്.

മിനിമം മര്യാദ കാണിക്കുന്നരോട് മാത്രമേ ഇനി കൂട്ട് കൂടുന്നുള്ളൂ എന്നു ഞാൻ തീരുമാനിച്ചു. എന്റെ സമയം എനിക്ക് വിലപ്പെട്ടതാണ്. ചിലവഴിച്ച മണിക്കൂറുകൾ അനുസരിച്ചു റീസണബിൽ ആയ റെമ്യൂണറേഷൻ കിട്ടുക, നൽകുക എന്നത് മിനിമം മര്യാദയാണ്!! അതു ചോദിക്കുക പോലും ഇല്ലാതെ പരിപാടികളിൽ ഇനി പങ്കെടുക്കണം എന്നു എന്നെ നിർബന്ധിക്കരുത്. മിനിമം ചോദിക്കുകയെങ്കിലും വേണം!

Read Entire Article