19 September 2025, 11:47 AM IST

കങ്കണ റണൗട്ട് | Photo: ANI
മാണ്ഡിയിൽ നിന്നുള്ള ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ടിനെതിരെ സാമൂഹികമാധ്യമങ്ങളിൽ വിമർശനം. ഹിമാചൽ പ്രദേശിലെ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ബാധിച്ച ദുരിതബാധിതരെ സന്ദർശിക്കുന്നതിനിടെ നടി നടത്തിയ പരാമർശങ്ങളാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. പ്രളയബാധിതരോട് സ്വന്തം റെസ്റ്റോറന്റിൽ ഉണ്ടായ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് സംസാരിച്ചതാണ് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്.
'ഇന്നലെ എന്റെ റെസ്റ്ററന്റിൽ വെറും 50 രൂപയുടെ കച്ചവടമാണ് നടന്നത്. 15 ലക്ഷം രൂപ ശമ്പളം നൽകുന്നുണ്ട്. ദയവായി എന്റെ വേദന മനസ്സിലാക്കൂ. ഞാനും ഇവിടെ താമസിക്കുന്ന വ്യക്തയാണ്', കങ്കണ പറഞ്ഞു. കനത്ത മഴയെത്തുടർന്നുണ്ടായ ഗുരുതര വിഷയങ്ങൾക്കെതിരെ പ്രദേശത്തെ കുടുംബങ്ങൾ പൊരുതുന്നതിനിടെയാണ് എംപിയുടെ ഈ പരാമർശം.
നേരത്തെ, മഴക്കെടുത്തിക്ക് പിന്നാലെ കുളുവിലെത്തിയപ്പോൾ കങ്കണയ്ക്കെതിരേ വ്യാപക പ്രതിഷേധമുയർന്നിരുന്നു. വരാൻ വൈകിയതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഗോ ബാക്ക് കങ്കണാ മുദ്രാവാക്യങ്ങൾ വിളിച്ചു. കങ്കണയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ പ്രതിഷേധക്കാർ കരിങ്കൊടി കാണിക്കുകയും ചെയ്തു.
Content Highlights: Kangana Ranaut Faces Backlash for Flood Relief Remarks successful Himachal Pradesh
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·