Authored by: ഋതു നായർ|Samayam Malayalam•5 Nov 2025, 2:51 pm
ദുൽഖർ സൽമാന്റെ നിർമ്മാണം! പുരുഷാധിപത്യ കുടുംബത്തിൽ കുടുങ്ങിപ്പോയ ഒരു അമ്മയുടെയും വീട്ടമ്മയുടെയും പോരാട്ടൾ പ്രേക്ഷകർക്ക് മുൻപിൽ എത്തിച്ച ഷംല ഹംസ
(ഫോട്ടോസ്- Samayam Malayalam)പുരുഷാധിപത്യ കുടുംബത്തിൽ കുടുങ്ങിപ്പോയ ഒരു അമ്മയുടെയും വീട്ടമ്മയുടെയും പോരാട്ടങ്ങളാണ് ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമേയം. വളരെ സ്വാഭാവികമായ അഭിനയശൈലിയിലൂടെ ഫാത്തിമയെന്ന കഥാപാത്രത്തെ കയ്യടക്കത്തോടെ അവതരിപ്പിച്ച ഷംല, ചിത്രം റിലീസ് ആയപ്പോൾ നിരവധി പ്രശംസകൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
പാലക്കാട് തൃത്താല സ്വദേശിനിയായ ഷംല റേഡിയോ ജോക്കി ആയാണ് എന്റർടൈൻമെന്റ് ഇൻഡസ്ട്രിയിൽ തുടക്കം കുറിച്ചത്. ഫെമിനിച്ചി ഫാത്തിമയുടെ സഹനിർമാതാവ് തമർ കെ വിയുടെ ആയിരത്തി ഒന്ന് നുണകൾ എന്ന ചിത്രത്തിലൂടെയാണ് ഷംല വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ആന്തോളജി വിഭാഗത്തിൽ പെടുന്ന ആയിരത്തി ഒന്ന് നുണകൾ ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രമായിരുന്നു.
സ്ത്രീപക്ഷ സിനിമയായ ഫെമിനിച്ചി ഫാത്തിമ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുക വഴി അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആറു മാസം പ്രായമുള്ള മകളെ നോക്കുന്നതോടൊപ്പം ആണ് ഈ ചിത്രത്തിൽ ഷംല ശ്രദ്ധ കേന്ദ്രീകരിച്ചത്. സംവിധായകനും, സിനിമയിലെ മറ്റു സഹപ്രവർത്തകരും കുഞ്ഞിനെ പരിചരിക്കാൻ പ്രത്യേകം ഇടം നൽകിയെന്നും, അഭിനയവും കുഞ്ഞിന്റെ പരിചരണവും ഒരുപോലെ കൈകാര്യം ചെയ്യാൻ ഏറെ സഹായിച്ചുവെന്നും ഷംല പറഞ്ഞു.
ALSO READ: അച്ഛൻ പഠിച്ചിട്ടില്ല എന്ന സങ്കടം ഇതോടെ തീരും! എംബിബിഎസ് കഴിയാനായി; അമ്മ ഒപ്പം തന്നെയുണ്ട്; പഠിച്ചു കഴിഞ്ഞാൽ സിനിമക്കാരി ആകുമോ
ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ ലിംഗ സമത്വം, സ്വത്വം, സ്വയം ശാക്തീകരണം എന്നിവ ചർച്ച ചെയ്യുന്ന ഒരു ചിത്രമാണ് . കുമാർ സുനിൽ, വിജി വിശ്വനാഥ്, പ്രസീത, രാജി ആർ ഉണ്ണ്സി, ബബിത ബഷീർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ മാസം തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന്റെ OTT റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.





English (US) ·