റോബോ ശങ്കറിന്റെ ഭാര്യ പ്രിയങ്കയെ അറിയാമോ? നർത്തകിയും നടിയും പ്ലസ്-സൈസ് മോഡലുമായ പ്രിയങ്ക ശങ്കറിനെ അടുത്തറിയാം

4 months ago 4
തമിഴ് നടനും കൊമേഡിയനുമായ റോബോ ശങ്കർ കഹ്‌സീൻജ ദിവസമാണ് വിടവാങ്ങുന്നത്. 46 കാരനായ ഈ ശങ്കറിന്റെ വിയോഗം തീർത്താൽ തീരാത്ത അത്രയും നഷ്ടമാണ് ഇന്ഡസ്ട്രിക്കും കുടുംബത്തിനും ഉണ്ടാക്കിയത്. നിരവധി സിനിമകളുടെ ഭാഗമായിരുന്നു അദ്ദേഹം, ധനുഷ് നായകനായ മാരി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ശങ്കർ ഏറെ പ്രശസ്തനായത്. അദ്ദേഹത്തിന്റെ മരണവാർത്ത തമിഴ് സിനിമാലോകത്തെയാകെ ഞെട്ടിച്ചു. മൃതദേഹത്തിന് അരികെ വാവിട്ടുനിലവിളിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യയെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ നിൽക്കുകയായിരുന്നു ബന്ധുക്കളെല്ലാം.അദ്ദേഹത്തിന്റെ ഭാര്യ പ്രിയങ്ക ശങ്കറും പ്രേക്ഷകർക്ക് സുപരിചിതയാണ്. പ്രിയങ്ക റോബോ ശങ്കർ, ഒരു നടിയും മോഡലുമാണ് അവർ.

വർഷങ്ങളായി സിനിമകളിലും ടിവി ഷോകളിലും സജീവ സാന്നിധ്യം ആയിരുന്നു പ്രിയങ്ക. 2020-ൽ പുറത്തിറങ്ങിയ കന്നി മാടം എന്ന ചിത്രത്തിലൂടെയാണ് അവർ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.


നടൻ ബോസ് വെങ്കട്ട് സംവിധാനം ചെയ്ത ഈ റൊമാന്റിക് ഡ്രാമയിൽ പുതുമുഖങ്ങളായ ശ്രീറാം കാർത്തിക്, ചായ ദേവി, വിഷ്ണു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. റിലീസ് ചെയ്തപ്പോൾ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്, പ്രിയങ്കയുടെ റോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനുശേഷം അവർ സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും, കുക്ക് വിത്ത് കോമാലി സീസൺ 1, കലക്ക പോവത്തു യാരു സീസൺ 8 എന്നീ ഷോകളിലൂടെയാണ് പ്രിയങ്ക ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചത്.

അഭിനയത്തിനും പുറമേ, സോഷ്യൽ മീഡിയ സാന്നിധ്യമായ പ്രിയങ്കക്ക് അവിടെ ആരാധകർ ഏറെയുണ്ട്. റോബോ ശങ്കറിന് ഒപ്പമുള്ള മനോഹരമായ നിമിഷങ്ങൾ ലൈഫ് അപ്‌ഡേറ്റ്സ് ഹൃദയസ്പർശിയായ നിമിഷങ്ങൾ ഒക്കെയും പങ്കിടുന്നത് പതിവുകാഴ്ചയാണ്.

ALSO READ: പത്ത് വർഷത്തിലേറെ ആ രോഗവുമായി പോരാടിയതാണ്; ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളുമായി ബെല്ല ഹഡിഡ്


അഭിനേത്രി റിയാലിറ്റി ഷോ താരം എന്നതിലൊക്കെ ഉപരി ഒരു പ്ലസ്-സൈസ് മോഡലും നർത്തകിയുമാണ് പ്രിയങ്ക . അവരുടെ മകൾ ഇന്ദ്രജ ശങ്കർ, ആറ്റ്‌ലി സംവിധാനം ചെയ്ത ദളപതി വിജയ് നായകനായ ബിഗിലിൽ ഫുട്ബോൾ കളിക്കാരിൽ ഒരാളായി അഭിനയിച്ചിരുന്നു.

Also Read: ബേബി വന്നാൽ ഓസിയുമായുള്ള ടൈം കുറഞ്ഞുപോകുമോ എന്നായിരുന്നു പേടി! ഓസി വേഗം അഡ്ജസ്റ്റ് ആയി

നിരവധി സിനിമകളിൽ കോമഡി താരമായിട്ടാണ് റോബോ ശങ്കർ അറിയപ്പെട്ടിരുന്നത്. ചെറുതും വലുതുമായ വേഷങ്ങളിലൂടെയാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്, പക്ഷേ പിന്നീട് തമിഴ് സിനിമയിൽ സജീവമായി

ധനുഷിന്റെ മാരിയിലും അതിന്റെ തുടർച്ചയായ മാരി 2 ലും ആയിരുന്നു നടന്റെ ഏറ്റവും അവിസ്മരണീയമായ പ്രകടനങ്ങൾ. അജിത് കുമാർ അഭിനയിച്ച വിശ്വാസം, ശിവകാർത്തികേയൻ, നയൻതാര എന്നിവരുടെ മിസ്റ്റർ ലോക്കൽ, ചിയാൻ വിക്രം അഭിനയിച്ച കോബ്ര തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം ഭാഗമായിരുന്നു.

സിനിമ സെറ്റിൽ കുഴഞ്ഞുവീണതിനെ തുടർന്ന് തമിഴ്‌നാട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ മരണത്തിന് കാരണമായി.

Read Entire Article