05 July 2025, 10:32 PM IST
.jpg?%24p=ea9a42a&f=16x10&w=852&q=0.8)
നസ്ലിൻ | Photo: Facebook:Kerala container office, Mathrubhumi
ടിക്കി ടാക്കയിൽ ആസിഫ് അലിക്കൊപ്പം നസ്ലിനുമുണ്ടാകും എന്ന റിപ്പോർട്ടുകൾ വലിയ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോഴിതാ, നടന്റെ കഥാപാത്രത്തിന്റെ ഒരു സ്റ്റിൽ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ രോഹിത്ത് വി.എസ്. കയ്യിൽ തോക്കുമായി കടൽത്തീരത്ത് നിൽക്കുന്ന നസ്ലിനെയാണ് ചിത്രത്തിൽ കാണാനാകുന്നത്.
സ്റ്റിൽ പുറത്തുവന്ന് നിമിഷനേരം കൊണ്ട് ചിത്രം വൈറലായി. നിരവധി ആരാധകരാണ് ചിത്രം പങ്കുവെച്ചത്. ഒട്ടേറെ കമന്റുകളുമുണ്ട്. ‘റോസാപ്പൂ കയ്യിൽ തുപ്പാക്കി വിളയാടി’ എന്നായിരുന്നു ഒരു കമന്റ്. നസ്ലിൻ ട്രാക്ക് മാറ്റിയെന്നും പുതിയ വേഷപ്പകർച്ച കണ്ട ആരാധകരിൽ ചിലർ കമന്റിട്ടു.
'കള' എന്ന ടൊവിനോ ചിത്രത്തിന് ശേഷം രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ടിക്കി ടാക്ക'. ആസിഫ് അലിയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റുള്ള ചിത്രമാണ് ഈ ആക്ഷന്‍ എന്റര്‍ടെയിനര്‍.
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയും രോഹിത്ത് വി.എസും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ടിക്കി ടാക്ക'യ്ക്കുണ്ട്. ഹരിശ്രീ അശോകന്‍, ലുക്മാന്‍ അവറാന്‍, വാമിക ഖബ്ബി,സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്.
Content Highlights: A caller inactive from Asif Ali`s upcoming enactment movie Tikki Takka
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·