Authored by: അശ്വിനി പി|Samayam Malayalam•15 Oct 2025, 11:56 am
മാധവന്റെ സ്റ്റുഡന്റ് ആണ് ഭാര്യ സരിത. പേഴ്സണാലിറ്റി ഡെവലപ്മെന്റ് ക്ലാസ് എടുത്തു കൊടുക്കാൻ പോയപ്പോഴാണ് സരിതയെ ആദ്യമായി കണ്ടുമുട്ടിയത്. 8 വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം
ആർ മാധവനും ഭാര്യയുംഇന്ന് മാധവന് ഏറ്റവും പ്രിയപ്പെട്ടവളുടെ ജന്മദിനമാണ്. സരിതയ്ക്ക്, ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട മാധവൻ ഇൻസ്റ്റഗ്രാമിൽ എത്തി. സരിതയുടെ ഒരു ഫോട്ടോയ്ക്കൊപ്പം പങ്കുവച്ച ബർത്ത്ഡേ പോസ്റ്റിന് താഴെ ആശംസകൾ അറിയിച്ച് നിരവധി കമന്റുകളാണ് വരുന്നത്. ഖുശ്ബു, രാധിക തുടങ്ങിയ സെലിബ്രേറ്റികളും കമന്റ് ബോക്സിൽ പിറന്നാൾ ആശംസകൾ അറിയിച്ചു.
Also Read: വീണ്ടും ആ ആഗ്രഹം തോന്നുന്നു എന്ന് സംവൃത; മനസ്സ് പറയുന്നത് കേൾക്കൂ, ധൈര്യമായി ചെയ്യൂ; പിന്തുണയുമായി ആരാധകർഎനിക്കറിയാവുന്നതിൽ ഏറ്റവും ശക്തയും സുന്ദരിയുമായ ആത്മാവിന് ജന്മദിനാശംസകൾ. ഉള്ളുകൊണ്ട് ഒറു കുഞ്ഞും, കരുതലും സഹാതാപവും സംരക്ഷണവുമാവുന്നവൾ. ഓരോ വർഷം കഴിയുന്തോറും നിന്നെ കുറിച്ച് കൂടുതൽ അറിയുമ്പോൾ എനിക്ക് കൗതുകവും, അരിയാൻ സാധിക്കുന്നതിൽ നന്ദിയും തോന്നുന്നു. അത് എനിക്ക് പ്രചോദനമാണ്, ഞാൻ ഭാഗ്യവാനാണെന്ന് തോന്നുന്നു. ഐ ലവ് യു പൊണ്ടാട്ടീ- എന്നാണ് മാധവൻ എഴുതിയത്
സിനിമയിലൊക്കെ വരുന്നതിന് മുൻപ് തുടങ്ങിയതാണ് മാധവന്റെയും സരിതയുടെയും ബന്ധം. 1991 ൽ കോലാപൂരിൽ ഒരു പേഴ്സണാലിറ്റി ഡെവലപ്മെന്റ് ക്ലാസ് എടുക്കാൻ പോയതാണ് മാധവൻ. അന്ന് ആ ക്ലാസ് അറ്റന്റ് ചെയ്ത വിദ്യാർത്ഥിനിയായിരുന്നു സരിത. പക്ഷേ പ്രണയം സംഭവിച്ചത് അപ്പോഴല്ല. ആ ക്ലാസിന് ശേഷം, സരിത വീണ്ടും മാധവനെ കാണാൻ വരികയും സൗഹൃദത്തിലാവുകയും ചെയ്തു. അത് പ്രണയമാവുകയായിരുന്നു. എട്ട് വർഷത്തെ പ്രണയത്തിന് ശേഷം 1999 ൽ ആണ് മാധവന്റെയും സരിതയുടെയും വിവാഹം കഴിഞ്ഞത്.
Also Read: മരിക്കും മുൻപ് കഴിഞ്ഞ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ കഴിഞ്ഞാൽ; ഏറ്റവും സന്തോഷിച്ച നിമിഷങ്ങൾ പങ്കുവച്ച് ദിയ കൃഷ്ണ
ഞാനൊരു സൗത്ത് ഇന്ത്യൻ പെൺകുട്ടിയെ വിവാഹം ചെയ്യണം എന്നായിരുന്നു പാരന്റ്സിന്റെ ആഗ്രഹം. പക്ഷേ സരിതയെക്കാൾ നല്ല ഒരു മരുമകളെ അവർക്ക് നൽകാൻ എനിക്ക് സാധിക്കില്ല. സാധാരണ ദമ്പതിമാർക്കിടയിൽ ഉണ്ടാവുന്നത് പോലെയുള്ള അടിയും വഴക്കും അഭിപ്രായ വ്യത്യാസങ്ങളും ഞങ്ങൾക്കിടയിലും ഉണ്ടാവാറുണ്ട്. പക്ഷേ എന്തൊക്കെ പറഞ്ഞാലും, രണ്ടുപേർക്കും പരസ്പരം ഒരു ബഹുമാനമുണ്ട്. അവിടെയാണ് ആ സ്നേഹം.
പ്രിയദർശന് സംഭവിച്ചത് എന്താണ്, എവിടെയാണ് പിഴച്ചത്?
ഞാനൊരു നടനാവുന്നതിന് മുന്നേ ജീവിതത്തിലേക്ക് വന്നവളാണ്, അതുകൊണ്ട് തന്നെ എന്നെ കിട്ടാൻ ഭാഗ്യവതിയാണ് എന്ന് പറയാൻ സാധിക്കില്ല. ഒരു റിലേഷൻഷിപ്പിൽ പരസ്പരം രണ്ടു പേരും ഭാഗ്യവാന്മാരാണ്. സരിതയെ പോലൊരാളെ ഭാര്യയായി കിട്ടിയ ഞാനാണ് ഭാര്യവാൻ എന്ന് ഒരു അഭിമുഖത്തിൽ മാധവൻ പറഞ്ഞിരുന്നു

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·