ലാലിനെ ചുറ്റിപറ്റിവന്ന വിവാഹ ഗോസിപ്പുകൾ; ഗോപിക മുതൽ കാർത്തിക വരെ; കല്യാണ കഥ പ്രചരിച്ചുതുടങ്ങിയ കാലത്തെ പത്ര താള്

2 months ago 4

Authored by: ഋതു നായർ|Samayam Malayalam28 Oct 2025, 10:30 am

തിരുവനന്തപുരത്തെ ഗോപികയും മോഹൻലാലും ഉടൻ വിവാഹിതരാവുന്നു! സ്കൂപ് ! സിനിമാ പ്ര സിദ്ധീകരണങ്ങൾ ഇരുവരുടേയും ബയോഡാറ്റുകൾ ശേഖരിച്ചുതുടങ്ങും മുമ്പ് തന്നെ വധുവിന്റെ പിതാവ് വാർത്ത നിഷേധിച്ചു.

mohanlal wedding rumours with karthika an aged  mag  quality    goes viralമോഹൻലാൽ സുചിത്ര(ഫോട്ടോസ്- Samayam Malayalam)
എല്ലാകാലത്തും താരങ്ങളുടെ പ്രണയം വിവാഹം ഇവയെകുറിച്ച് അറിയാനും, ഗോസിപ്പുകൾ പ്രചരിപ്പിക്കാനും ആരാധകർക്ക് ആവേശമാണ്. പണ്ട് സോഷ്യൽ മീഡിയയുടെ അതിപ്രസരം ഇല്ലെങ്കിൽ മാഗസിനുകൾ വഴി ആയിരുന്നു ഗോസിപ്പുകൾ പ്രചരിച്ചത്, അത്തരത്തിൽ വന്ന ഒരു വിവാഹവാർത്ത ആയിരുന്നു മോഹൻലാലിന്റെ വിവാഹവാർത്ത. താരത്തിന്റെ വിവാഹവാർത്ത ഒരു സമയത്ത് വലിയ രീതിയിൽ പ്രചരിച്ചിരുന്നു. അതിൽ നടി കാർത്തിക മുതൽ ഗോപിക എന്ന യുവതിയുമായി വരെ ചേർത്തുവച്ചാണ് വാർത്തകൾ വന്നത്.

അന്ന് വന്ന വിവാഹ വാർത്തയിലെ പ്രസക്‌ത ഭാഗങ്ങൾ

തിരക്കിട്ട വിവാഹാലോചനയ്ക്ക് ഇടയിൽ ലാലിനെപ്പറ്റി പത്രങ്ങൾ പുറത്തുകൊണ്ടുവന്ന വിവാഹ ഗോസിപ്പുകളെല്ലാം കേട്ട് സുചിത്രയും ലാലും പൊട്ടിച്ചിരിച്ചുകാണും.

കഴിഞ്ഞ വർഷം മുതലാണ് ലാലിനെപറ്റി കല്യാണ കഥകൾ പ്രചരിച്ചുതുടങ്ങിയത്. ആദ്യ 'വധു' ഇ പ്പോൾ തെന്നിന്ത്യൻ ഭാഷകളിലൊക്കെ താരമായി ഒളിമിന്നിത്തുടങ്ങുന്ന തിരുവനന്തപുരത്തുകാരി കാർത്തികയായിരു ന്നു.

ഈ 'വിവാഹനിശ്ചയം ആരു നടത്തിയതായാലും "വധുവും വരനും' അധികം വൈകാതെ വാർത്ത നിഷേധിച്ചു. രണ്ടാമത്തെ വധു ഭാഗ്യത്തിന് സിനിമാ താരമൊന്നുമല്ലാത്ത ഗോപിക ആയിരുന്നു.


പക്ഷേ പെൺകുട്ടിയുടെ അച്ഛൻ വാർത്ത നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നു.

ഏതായാലും തന്റെ മകളെ ഒരു സിനിമാ നടന് വിവാഹം ചെയ്യുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ' മോഹൻലാൽ എന്റെ മകളെ വിവാഹം കഴിക്കില്ല" ഗോപികയെ ലാൽ വിവാഹം ചെയ്യുമെന്ന വാർത്ത പ്രചരിച്ചപ്പോൾ പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു.

ALSO READ: അനുപമക്ക് ധ്രുവിനേക്കാൾ പ്രായം ഉണ്ടെന്നേ ഉള്ളൂ പുള്ളിയുടെ കെട്ട് ഒന്നും കഴിഞ്ഞിട്ടില്ല! പ്രഭുവിൻ്റെ മോനാണ് കല്യാണം കഴിച്ചത്ത്; ധ്രുവ് അനുപമ ഡേറ്റിങ് ചർച്ചകൾ

ലാൽ

ഇല വന്നു മുള്ളിൽ വീണാലും മുള്ളുവന്നു ഇലയിൽ വീണാലും കേട് ഇലയ്ക്കാണ് ഈ തെറ്റായ വാർത്ത എന്റെ മകളുടെ ഭാവിയെ ബാധിക്കുന്നു എന്റെ കുടുംബത്തിന്റെ സ്വൈര്യം നശിപ്പിക്കു ന്നു.


അന്നത്തെ ഗോസിപ്പ് ഉണ്ടാക്കിയ അമർഷം ഒതുക്കാൻ പാടുപെട്ടുകൊണ്ട് റിട്ട. ക്യാപ്റ്റൻ ഗോപാലകൃഷ്ണൻ പറ ഞ്ഞു.

മോഹൻലാൽ ഗോപികയുമായി മോതിരം മാറിക്കഴിഞ്ഞു എന്നുവരെ അന്ന് വാർത്ത പ്രചരിച്ചിരുന്നു.
സിനിമാരംഗത്തുള്ളവരെക്കുറിച്ച് ഏതു ഗോസിപ്പുമാകാമെന്ന നിലയിലായിരുന്നു ലാലിന്റെ കല്യാണം ചില പത്രങ്ങൾ വാർത്തയാക്കിയത്. എന്നാൽ അതിൻറ പേരിൽ സ്വൈരം നശിച്ചതാകട്ടെ സിനിമ യുമായി ഒരു ബന്ധംപോലുമില്ലാത്തവരും മാന്യമായി ജീവിതം നയിച്ചുവരുന്നവരുമായ ഒരു കുടുംബത്തിനായിരുന്നു.


ലാൽ-കാർത്തിക വിവാഹവാർത്തയ്ക്ക് അത്രയേറെ ചൂടുപകരാനായില്ലെന്ന തോന്നലിലാണ് രണ്ടാമതും ഇങ്ങനെയൊരു ഗോസിപ്പിന് പത്രങ്ങൾ തുനിഞ്ഞത്. വളർന്നുവരുന്ന ഒരു നടിയെന്ന നിലയിൽ ലാലുമായി ബന്ധപ്പെടുത്തിയ വിവാഹവാർത്ത കാർത്തികയ്ക്ക് ഏറെ 'പബ്ലിസിറ്റി' നൽകിയെന്ന മട്ടിലാണ് ലാലിന്റെ അടുത്ത സുഹൃത്തുക്കൾ ആ ഗോസിപ്പിനെ നേരിട്ടത്. ലാലും കാർത്തികയും അടുത്തദിവസം തന്നെ ആ വാർത്ത നിഷേധിക്കുകയും ചെയ്തു.

അങ്ങനെ ലാൽ ഒരു നിത്യബ്രഹ്മചാരിയായിത്തന്നെ കഴിയുമോ എന്ന ആശങ്ക ആരാധകരിൽ നിലനിൽക്കേയാണ് മോഹൻലാലിൻറെ പുതിയ വിവാഹവാർത്ത എത്തുന്നത് (രാഹുൽ സനൽ പങ്കുവച്ച പോസ്റ്റിൽ നിന്നും )

Read Entire Article