ലാലേട്ടന്റെ അനുജത്തികുട്ടി! ഭർത്താവ് വിദേശത്ത് ഡോക്ടർ രണ്ടുമക്കളും; കൃഷ്ണ ഇന്ന് എവിടെ എന്ന് തേടിയവർ അറിയാൻ ചിലത്

1 month ago 3

Samayam Malayalam23 Nov 2025, 2:21 pm

തിരുപ്പാച്ചി എന്ന തമിഴ് ഹിറ്റ് ചിത്രത്തില്‍ വിജയ് യുടെയും പ്രകാശ് രാജിന്റെയും സഹോദരി വേഷത്തില്‍ എത്തിയ കൃഷ്ണ ബാലേട്ടന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയായും വേഷമിട്ടു

where is krishna sajith and her beingness  aft  marriageകൃഷ്ണ സജിത്ത്(ഫോട്ടോസ്- Samayam Malayalam)
കൃഷ്ണ സജിത്തിനെ മറക്കാൻ സിനിമ പ്രേമികൾക്ക് ആകില്ല. മെഗാസ്റ്ററുകൾക്ക് ഒപ്പം ബിഗ് സ്‌ക്രീനിൽ നിറഞ്ഞുനിന്ന താരമാണ് കൃഷ്ണ. മോഹൻലാൽ മമ്മൂട്ടി താരങ്ങൾക്ക് ഒപ്പം അവരുടെ അനുജത്തി കുട്ടി ആയും കാമുകി ആയും ഒക്കെ സ്‌ക്രീനിൽ നിറഞ്ഞുനിന്ന കൃഷ്ണ ഇന്ന് നൃത്തത്തിലാണ് കൂടുതൽ ശ്രദ്ധ. വിവാഹത്തോടെ അഭിനയം വിട്ട കൃഷ്ണ ഇന്ന് നൃത്തവിദ്യാലയം പ്രിൻസിപ്പൽ കൂടിയാണ്. രണ്ടുമക്കളുടെ 'അമ്മ കൂടിയാണ് കൃഷ്ണ .

താരം മലയാളത്തിൽ അധികവും ചെയ്തിട്ടുള്ളത് മെഗാസ്റ്റാറുകളുടെ സഹോദരി കഥാപാത്രങ്ങൾ ആയിരുന്നു അതുകൊണ്ടുതന്നെ ഒരു പെങ്ങളൂട്ടി ഇഷ്ടം സിനിമ പ്രേമികൾക്ക് താരത്തോട് ഉണ്ട്. തിരിച്ചുവരവിന് പറ്റിയ ചിത്രങ്ങൾ വന്നാൽ മടങ്ങിവരുമെന്ന് താരം മുൻപൊരിക്കൽ പറഞ്ഞിരുന്നു. അഭിനയത്തിൽ സജീമില്ലാതിരുന്ന സമയത്ത് നർത്തകി എന്ന നിലയിൽ ആണ് കൃഷ്ണ പേരെടുത്തത്. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും സജീവമായിരുന്ന കൃഷ്ണ വിദേശത്താണ് സെറ്റിൽഡ് ആയിരിക്കുന്നത്. കൃഷ്ണയുടെ ഭർത്താവ്ഡോക്ടർ കൂടിയാണ്.

ജൽ മാല തരംഗ് എന്ന പേരിൽ ഡാൻസ് പ്രൊഡക്ഷൻ കൃഷ്ണ ചെയ്തിരുന്നു. ഖത്തറിൽ സ്വന്തമായി ഒരു ഡാൻസ് സ്‌കൂൾ ഉണ്ട് താരത്തിന്. സ്വസ്തി അക്കാഡമി എന്നാണ് പേര്. അതിന്റെ പ്രിൻസിപ്പളായി ഇരിക്കുന്ന കൃഷ്ണ ഇന്ത്യയിൽ ഡാൻസ് ഷോസും ചെയ്യാറുണ്ട്.

ALSO READ: ഇറച്ചിവെട്ട് പഠിച്ചു കൊടും ചൂടത്തും മഴയത്തും ഷൂട്ടിങ്; സ്ലീവ്‌ലെസ് ഇടാൻ മടിച്ച പെൺകുട്ടിയിൽ നിന്നും റേച്ചലിലേക്ക് ഉള്ള ദൂരം; മനസ് തുറന്ന് ഹണി

വിവാഹശേഷം ഭർത്താവിന്റെ പേര് തന്റെ പേരിനോട് ചേർത്തുവച്ച കൃഷ്ണ ഇൻസ്റ്റയിൽ ആക്റ്റീവ് ആണ്.

പ്രസവ സമയത്ത് ഉണ്ടായ ഡിപ്രെഷനെ കുറിച്ചൊക്കെ മുൻപ് കൃഷ്ണ സംസാരിച്ചിരുന്നു. നർത്തകി കൂടിയായ കൃഷ്ണക്ക് ക്ലാസിക് ഡാന്‍സ് കാണുന്നത് പോലും ഇഷ്ടം അല്ലാത്ത കാലം ഉണ്ടായിരുന്നു. മൂഡ്‌സ്വിങ്‌സും സ്‌ട്രെസും അധികമാവുമ്പോള്‍ കൈകാലുകള്‍ എല്ലാം ഇറുക്കിപിടിക്കാന്‍ തുടങ്ങിയ അവസ്ഥയെകുറിച്ചൊക്കെയും കൃഷ്ണ പറഞ്ഞിരുന്നു.

Read Entire Article