Authored by: അശ്വിനി പി|Samayam Malayalam•26 Dec 2025, 8:21 p.m. IST
ഒരു ഹോളിവുഡ് താരത്തെ മലയാളികള്‍ അത്ര അകമഴിഞ്ഞു സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അതില്‍ ഏറ്റവും മുന്നിലുണ്ടാവും ലിയോനാര്‍ഡോ ഡി കാപ്രിയോ. നടന് ഇന്ത്യയുമായുള്ള ഒരു ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍
ലിയോനാർഡോ ഡി കാപ്രിയോയ്ക്ക് ഇന്ത്യയുമായുള്ള ബന്ധംഎന്നാല് ലിയോനാര്‍ഡോ ഡികാപ്രിയോയെ സംബന്ധിച്ച് ഇന്ത്യ അദ്ദേഹത്തിന് വെറുമൊരു സന്ദര്‍ശന രാജ്യം മാത്രമല്ല, മറ്റൊരു വലിയ ബന്ധം കൂടെയുണ്ട് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ടൈംസ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ രണ്ടാനമ്മ ഒരു ഇന്ത്യക്കാരിയാണ് എന്നദ്ദേഹം വെളിപ്പെടുത്തി. തന്റെ കുടുംബ പശ്ചാത്തലങ്ങളെ കുറിച്ച് സംസാരിക്കവെയാണ് അച്ഛന്റെയും അമ്മയുടെയും വിശ്വാസങ്ങളെ കുറിച്ചെല്ലാം സംസാരിച്ചത്.
Also Read: ദിവസം 3-4 പാക്കറ്റ് സിഗരറ്റ് വലിക്കുമായിരുന്നു, ഒറ്റ സെക്കന്റില്‍ അത് നിര്‍ത്തിയതിനെ കുറിച്ച് കിച്ച സുദീപ്എന്റെ അച്ഛന്‍ ഹിപ്പി സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. സാന്‍ ഫ്രാന്‍സിസ്‌കോയിലും ലോസ് ഏഞ്ചല്‍സിലുമായാണ് അദ്ദേഹം വളര്‍ന്നത്. എഴുപതുകളിലെ ലോസ് ഏഞ്ചല്‍സിലെ അണ്ടര്‍ഗ്രൗണ്ട് ആര്‍ട്ട് മൂവ്മെന്റിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. രണ്ടാനമ്മ പെഗ്ഗി ഡികാപ്രിയോ അമൃത്ധാരി സിഖ് വിശ്വാസിയാണ്. അവര്‍ എപ്പോഴും തലപ്പാവ് ധരിക്കും, മാത്രമല്ല പലപ്പോഴും ഇന്ത്യന്‍ ട്രഡീഷണല്‍ വേഷത്തിലാണ് അവര്‍ എല്ലായിടത്തും പ്രത്യക്ഷപ്പെടാറുള്ളത്. 1995 ല്‍ ആയിരുന്നു പെഗ്ഗിയുടെയും ജോര്‍ജ് ഡി കാപ്രിയോയുടെയും വിവാഹം. ആദം ഫറാര്‍ എന്നാണ് ലിയോനാര്‍ഡോ ഡി കാപ്രിയോയുടെ അര്‍ധസഹോദരന്റെ പേര്.
Also Read: കുട്ടിയുടെ അല്ല, പട്ടിയുടെ കോ പാരന്റിങ്; ബന്ധം വേര്‍പെടുത്തിയ ശേഷവും സമാന്തയും നാഗ ചൈതന്യയും തമ്മിലുള്ള വിചിത്രമായ ബന്ധം!
അപൂർവ്വ അവസരം നഷ്ടപ്പെടുത്തരുത്! ഗ്രീൻ കാർഡ് കിട്ടാൻ ഇപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ, വിശദമായി അറിയാം
ഇര്‍മെലിനാണ് ലിയോനാര്‍ഡോ ഡി കാപ്രിയോയുടെ അമ്മയുടെ പേര്. അച്ഛനും അമ്മയും വേര്‍പിരിഞ്ഞതിന് ശേഷം കാപ്രിയോ അമ്മയ്‌ക്കൊപ്പമായിരുന്നുവെങ്കിലും, രണ്ടാനമ്മ പെഗ്ഗിയുമായും നല്ല ബന്ധത്തിലായിരുന്നു. ലിയോനാര്‍ഡോ ഓസ്‌കാര്‍ വാങ്ങിക്കുമ്പോഴൊക്കെ കൂടെ വന്നത് പെഗ്ഗിയാണ്.






English (US) ·