13 July 2025, 05:18 PM IST

ലോകേഷ് കനകരാജ്, സഞ്ജയ് ദത്ത്
തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍വിജയ്യെ നായകനാക്കി 2023-ല്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത തമിഴ് സിനിമയാണ് ലിയോ. ബോക്‌സോഫീല്‍ മികച്ച വിജയം കൈവരിച്ച സിനിമ പുറത്തിറങ്ങി രണ്ട് വര്‍ഷത്തിനുശേഷം ലോകേഷ് കനകരാജിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്
സിനിമയില്‍ വില്ലനായി അഭിനയിച്ച സഞ്ജയ് ദത്ത്.ലോകേഷ് സിനിമയില്‍ തനിക്ക് പ്രാധാന്യമുള്ള വേഷം നല്‍കിയില്ല എന്നാണ് സഞ്ജയ് ദത്തിന്റെ പരാതി.
കന്നഡ നായകന്‍ ദ്രുവ സര്‍ജ നായകനായി എത്തുന്ന 'കെഡി- ദ ഡെവിള്‍' എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു സഞ്ജയ് ദത്തിന്റെ പ്രതികരണം. വിജയുമൊത്തുള്ള അഭിനയം മികച്ച അനുഭവമായിരുന്നുവെന്നും എന്നാല്‍ സംവിധായകനോട് എനിക്ക് പരാതിയുണ്ട് എന്നുമാണ് സഞ്ജയ് ദത്ത് പറഞ്ഞത്. 'വലിയ റോള്‍ തരാത്തതില്‍ എനിക്ക് ലോകേഷിനോട് ദേഷ്യമുണ്ട്.' വേദിയില്‍വെച്ച് സഞ്ജയ് ദത്ത് ചിരിച്ച് കൊണ്ട് പറഞ്ഞു.
സഞ്ജയ് ദത്ത് പറഞ്ഞത് തമാശയായിട്ടാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചാവിഷയമായി. സംഭവുമായി ബന്ധപ്പെട്ട് എക്സില്‍ പ്രചരിച്ച ഒരു വീഡിയോയ്ക്ക് താഴെ ഒട്ടേറെപ്പേര്‍ പ്രതികരിച്ചു. 'ലിയോയ്ക്ക് രണ്ട് വില്ലന്മാരെ ആവശ്യമില്ല. ഹരോള്‍ഡ് ദാസിന്റെ കഥാപാത്രത്തിനെ കഥ എഴുതുമ്പോള്‍ തന്നെ ഉപേക്ഷിക്കാമായിരുന്നു.'-സഞ്ജയ് ദത്തിനെ അനുകൂലിച്ച് ഒരാള്‍ കുറിച്ചു. 'ശരിയാണ്, ലോകേഷ് സഞ്ജയ് ദത്തിനെ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ല. ഉണ്ടായിരുന്നെങ്കില്‍ സിനിമ മികച്ചതാവുമായിരുന്നു. ഹരോള്‍ഡ് ദാസ് ആയി അഭിനയിച്ച അര്‍ജുനേക്കാള്‍ വില്ലനാകാന്‍ യോഗ്യനായത് സഞ്ജയ് ദത്താണ്' എന്നാണ് ഒരാള്‍ കുറിച്ചത്. കഥയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും അറിയാതെയാണോ സഞ്ജയ് ദത്ത് അഭിനയിക്കാന്‍ തീരുമാനിച്ചത് എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
സഞ്ജയ് ദത്തിനെ പോലെയുള്ള ഒരു നടനെ കണ്ടിട്ടില്ലെന്നും സിനിമ ചെയ്യുമ്പോള്‍ ഡയലോഗുകള്‍ പഠിക്കാന്‍ അദ്ദേഹം കാണിച്ച പ്രയത്‌നം പ്രശംസനീയമാണ് എന്നുമാണ് ലോകേഷ് നേരത്തെ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. സഞ്ജയ് ദത്തിന്റെ ആദ്യ തമിഴ് സിനിമ കൂടിയാണ് ലിയോ. 250 കോടി രൂപയ്ക്ക് നിര്‍മ്മിച്ച സിനിമ 605 കോടി രൂപ കളക്ഷന്‍ നേടി. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, തൃഷ, മഡോണ, മാത്യു തോമസ് എന്നിങ്ങനെ വലിയ താരനിര തന്നെ സിനിമയില്‍ അണിനിരന്നു.
Content Highlights: Sanjay Dutt expresses dissatisfaction with his relation successful Leo, directed by Lokesh Kanagaraj
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·