Authored by: അശ്വിനി പി|Samayam Malayalam•30 Dec 2025, 12:57 p.m. IST
രണ്ട് മക്കള്‍ക്കൊപ്പം ഞാനും ലിസിയും ഞങ്ങള്‍ നാല് പേരും ഒന്നിച്ചുള്ള ഒരു വീടാണ് എന്റെ സ്വപ്‌നം എന്ന് വിവാഹ മോചനത്തിന് ശേഷം പ്രിയദര്‍ശന്‍ അന്ന് പറഞ്ഞിരുന്നു
ലിസിയും പ്രിയദർശനുംതുടരെ ചെയ്ത സിനിമകളുടെ പരാജയവും, ലിസിയുമായുള്ള വേര്‍പിരിയലും പ്രിയനെ ഏറെ വേദനിപ്പിച്ചിരുന്നു. ലിസിയല്ലാതെ തന്റെ ജീവിതത്തില്‍ മറ്റൊരു പെണ്ണില്ല എന്ന് പ്രിയന്‍ പിന്നീടുള്ള അഭിമുഖങ്ങളില്‍ പറഞ്ഞതും വൈറലായി. തകര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ പ്രിയന് മോഹന്‍ലാല്‍ കൈ കൊടുക്കുകയും, ഒപ്പം എന്ന സിനിമ സംഭവിക്കുകയും ചെയ്തു. ആ വേദനയില്‍ വലിയൊരു ആശ്വാസമായിരുന്നു ഒപ്പത്തിന്റെ വിജയം.
Also Read: പണമോ സ്റ്റാറ്റസോ ജോലിയോ കണ്ടിട്ടല്ല, ചതിക്കില്ല എന്നുറപ്പാണ്, ഭാമയുമായുള്ള സൗഹൃദത്തെ കുറിച്ച് കൂട്ടുകാരിഅതെല്ലാം കഴിഞ്ഞ കാലം, ഔദ്യോഗികമായി ഇരുവരും ബന്ധം വേര്‍പെടുത്തി. പക്ഷേ പരസ്പരമുള്ള സ്‌നേഹവും ബഹുമാനവും ഇന്നും തുടരുന്നു. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ. സംവിധായകന്‍ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ലിസിയും പ്രിയദര്‍ശനും ഒരുമിച്ചാണ് എത്തിയത്.
വേദിയില്‍ സിബി മലയില്‍ ഇരുവരെയും ചേര്‍ത്തു പിടിച്ചതും, ലിസിയും പ്രിയനും കൈ പിടിച്ച് നടന്നതുമൊക്കെയായ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. അന്ന് ലിസി വേണം, ലിസി പോയാല്‍ ജീവിതം തന്നെ തകരും എന്ന് പറഞ്ഞ പ്രിയനൊപ്പം ലിസിയുള്ള ഈ കാഴ്ച ആരാധകരെ സന്തോഷിപ്പിക്കുന്നത് തന്നെയാണ്.
എമർജൻസി ഫണ്ട് സമ്പാദിക്കാനുള്ള വഴികൾ അറിയാം
ഒരുമിച്ച് ഒരുപാട് സിനിമകള്‍ ചെയ്തതിലൂടെയാണ് ലിസിയും പ്രിയനും പ്രണയത്തിലായത്. 1990 ല്‍ ആയിരുന്നു വിവാഹം. വിവാഹത്തിന് ശേഷം ലിസി അഭിനയം നിര്‍ത്തുകയും ചെയ്തു. സത്യത്തില്‍ മകള്‍ കല്യാണിയുടെ ജനനത്തിന് ശേഷമാണ് എനിക്ക് ലിസിയോട് അഗാധമായ പ്രണയം തോന്നിയത് എന്നാണ് പ്രിയന്‍ പറഞ്ഞത്. 22 വര്‍ഷക്കാലം ഞങ്ങള്‍ പ്രണയിച്ചു, നല്ലൊരു സൗഹൃദവും ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. ആ സൗഹൃദം നഷ്ടപ്പെട്ടപ്പോഴാണ് പ്രശ്‌നമുണ്ടായത്. ഞങ്ങളുടെ രണ്ട് പേരുടെയും ഈഗോ ആണ് വേര്‍പിരിയലിന് കാരണം. മക്കള്‍ക്കൊപ്പം ഞങ്ങള്‍ നാല് പേരും ഒന്നിച്ചുള്ള ഒരു വീടാണ് എന്റെ സ്വപ്‌നം എന്ന് അന്ന് പ്രിയദര്‍ശന്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.






English (US) ·